- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒടിയൻ സമ്മാനിച്ചത് ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല മുഹൂർത്തങ്ങൾ; ചിത്രത്തിൽ കുറച്ചുകൂടി രംഗങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു'; നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒടിയനിലൂടെ വെള്ളിത്തിരയിലെത്തുന്ന നരേൻ മനസ് തുറക്കുമ്പോൾ; ഒടിയന്റേത് ഗംഭീര തിരക്കഥയാണെന്നും താരം
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിന്റെ സ്വന്തം നരേൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതും നമ്മളേവരും ആകാംഷയോടെ കാത്തിരിക്കുന്ന ലാലേട്ടന്റെ ഒടിയനിലൂടെ. ഇപ്പോൾ താൻ സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുകയാണ് താരം. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് നരേൻ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് നരേൻ ഒടിയൻ വിശേഷങ്ങൾ തുറന്ന് പറഞ്ഞത്. തനിക്ക് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു പിടി നല്ല മുഹൂർത്തങ്ങൾ ഒടിയൻ സമ്മാനിച്ചിട്ടുണ്ടെന്നും ഷൂട്ട് കഴിഞ്ഞപ്പോൾ, കുറച്ചു കൂടി രംഗങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയെന്നും താരം പറയുന്നു. 'സംവിധായകൻ ശ്രീകുമാർ മേനോനാണ് ഒടിയനിലേക്ക് വിളിക്കുന്നത്. അദ്ദേഹം എന്റെ കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞു. കഥയും പശ്ചാത്തലവും കേട്ടപ്പോൾ തന്നെ ഇത് ചെയ്യണം എന്നു ഉറപ്പിച്ചിരുന്നു.ഒടിയനിൽ ഒരു അതിഥി കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. സിനിമയിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രം കൂടിയാണ് ഞാൻ ചെയ്യ
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിന്റെ സ്വന്തം നരേൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതും നമ്മളേവരും ആകാംഷയോടെ കാത്തിരിക്കുന്ന ലാലേട്ടന്റെ ഒടിയനിലൂടെ. ഇപ്പോൾ താൻ സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുകയാണ് താരം. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് നരേൻ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് നരേൻ ഒടിയൻ വിശേഷങ്ങൾ തുറന്ന് പറഞ്ഞത്. തനിക്ക് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു പിടി നല്ല മുഹൂർത്തങ്ങൾ ഒടിയൻ സമ്മാനിച്ചിട്ടുണ്ടെന്നും ഷൂട്ട് കഴിഞ്ഞപ്പോൾ, കുറച്ചു കൂടി രംഗങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയെന്നും താരം പറയുന്നു.
'സംവിധായകൻ ശ്രീകുമാർ മേനോനാണ് ഒടിയനിലേക്ക് വിളിക്കുന്നത്. അദ്ദേഹം എന്റെ കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞു. കഥയും പശ്ചാത്തലവും കേട്ടപ്പോൾ തന്നെ ഇത് ചെയ്യണം എന്നു ഉറപ്പിച്ചിരുന്നു.ഒടിയനിൽ ഒരു അതിഥി കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. സിനിമയിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രം കൂടിയാണ് ഞാൻ ചെയ്യുന്ന പ്രകാശൻ എന്ന കഥാപാത്രം.
ഒരു അതിഥിവേഷത്തിൽ അഭിനയിച്ചു പോകുമ്പോൾ വലിയൊരു സിനിമ ചെയ്തതായി സാധാരണ തോന്നാറില്ല. കുറച്ചു രംഗങ്ങളിൽ മാത്രമല്ലേ വന്നു പോകുന്നുള്ളൂ. എന്നാൽ ഒടിയന്റെ കാര്യത്തിൽ അങ്ങനെയല്ല. അതിനു കാരണം ചിത്രത്തിന്റെ ഗംഭീരൻ തിരക്കഥയാണ്. പ്രേക്ഷകരെ തിയറ്ററിലേക്ക് ഇടിച്ചു കയറ്റുന്ന തരത്തിലുള്ള മാസ് സിനിമകൾ വരാറുണ്ട്. എന്നാൽ അതിൽ കലാമൂല്യമുള്ള കഥയുണ്ടാകണമെന്നില്ല. ഒടിയൻ അങ്ങനെയല്ല. ഇതൊരു മാസ് ക്ലാസ് സിനിമയാണ്. നല്ല തിരക്കഥയ്ക്കുള്ളിൽ ഒരു മാസ് സിനിമ''- നരേൻ പറയുന്നു.
വളരെ ശ്രദ്ധിച്ചാണ് മലയാളത്തിൽ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും എങ്കിലും ചിലപ്പോഴൊക്കെ സൗഹൃദത്തിന്റെ പേരിലും സിനിമകൾ ചെയ്യാറുണ്ടെന്നും താരം പറയുന്നു. സിനിമയിൽ അനായാസമായി ലാലേട്ടൻ അഭിനയിച്ചു പോകുന്നത് കാണാൻ ഇപ്പോഴും കൗതുകമാണെന്നും നമ്മുടെ കൂടെ വളരെ സൗഹൃദത്തോടെ സംസാരിക്കുകയും ക്യാമറയ്ക്കു മുന്നിൽ എത്തിയാൽ കഥാപാത്രമാകുകയും കട്ട് പറഞ്ഞാൽ വീണ്ടും പഴയപോലെ നമ്മുടെ സൗഹൃദ സംഭാഷണം തുടരുകയും ചെയ്യുന്ന വിസ്മയമാണ് അദ്ദേഹമെന്നും നരേൻ പറയുന്നു. മഞ്ജു വാര്യർക്കൊപ്പം മനോഹരമായ രംഗം സിനിമയിലുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാരിൽ ഒരാൾ കൂടി ആയതിനാൽ അവർക്കൊപ്പം അഭിനയിക്കുക എന്നു പറയുന്നത് ഇരട്ടി സന്തോഷമായിരുന്നെന്നും നരേൻ പറയുന്നു.
ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ചെന്നൈയിലും ഉള്ളത്. ഇവിടെ തമിഴ് പത്രങ്ങളിലൊക്കെ ഒടിയനെക്കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ സന്തോഷം തോന്നും. തമിഴിൽ പോസ്റ്ററുകളും നിറയെ കാണാം. രജനികാന്തിന്റെയൊക്കെ സിനിമ പോലെ തമിഴ്‌നാട്ടുകാർ നമ്മുടെ ഒരു സിനിമ കാത്തിരിക്കുന്നത് കാണുന്നത് ഒരു പുതുമയാണ്. അവർക്ക് ഒടിയൻ എന്ന സിനിമയെക്കുറിച്ച് അറിയാം.
കേരളത്തിനു പുറത്തുള്ള പ്രേക്ഷകരും മലയാള സിനിമ വലിയ രീതിയിൽ കാണാൻ തുടങ്ങിയിരിക്കുന്നു. ചെന്നൈയിലുള്ള എന്റെ മലയാളികളല്ലാത്ത സുഹൃത്തുക്കൾ പോലും മലയാളത്തിലെ ഈയടുത്ത് ഇറങ്ങിയ സിനിമകൾ കാണുന്നുണ്ട്. ഒരു പത്തു വർഷം മുൻപ് ഇങ്ങനെ ആയിരുന്നില്ലെന്നും ഏറെ പ്രതീക്ഷ നൽകുന്ന മാറ്റമാണിതെന്നും നരേൻ പറയുന്നു.