- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റീമാസ്റ്റർ വേർഷനിൽ 'ധാങ്കണക്ക' എത്തി; ഗാനത്തിന്റെ 2 കെ പതിപ്പ് പുറത്ത് വിട്ട് ആശിർവാദ് സിനിമാസ്
മലയാളത്തിലെ മുൻനിര ബാനറുകളിൽ ഒന്നായ ആശിർവാദ് സിനിമാസിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2000ൽ പുറത്തെത്തിയ നരസിംഹം രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബോക്‌സ് ഓഫീസിൽ തരംഗം തീർത്ത ചിത്രമാണ്. മോഹൻലാലിന്റെ 'പൂവള്ളി ഇന്ദുചൂഡൻ' പറഞ്ഞ പഞ്ച് ഡയലോഗുകൾ പോലെ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രശസ്ത ഗാനം റീമാസ്റ്റർ ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ് ആശിർവാദ് സിനിമാസ്.
'പഴനിമല മുരുകന്' എന്നു തുടങ്ങുന്ന ഗാനം 2 കെ നിലവാരത്തിലാണ് റീമാസ്റ്റർ ചെയ്തിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജി രാധാകൃഷ്ണൻ ഈണമിട്ട ഗാനം ആലപിച്ചത് എം ജി ശ്രീകുമാർ ആണ്. ജഗതി ശ്രീകുമാറും മോഹൻലാലും അടക്കം ചിത്രത്തിലെ നിരവധി താരങ്ങൾ അണിനിരന്ന നൃത്തച്ചുവടുകളാണ് ഈ ഗാനത്തെ ജനപ്രീതിയിൽ എത്തിച്ച ഒരു ഘടകം.
മോഹൻലാലിന്റെ അച്ഛൻ വേഷത്തിൽ തിലകൻ എത്തിയ ചിത്രത്തിൽ എൻ എഫ് വർഗീസ്, കനക, ഭാരതി, വിജയകുമാർ, കലാഭവൻ മണി, സാദ്ദിഖ്, വി കെ ശ്രീരാമൻ, ഇർഷാദ്, മണിയൻപിള്ള രാജു, നരേന്ദ്ര പ്രസാദ്, സായ് കുമാർ തുടങ്ങി വലിയൊരു താരനിര അണിനിരന്നിരുന്നു. ഐശ്വര്യ നായികയായ ചിത്രത്തിൽ അതിഥി താരമായി മമ്മൂട്ടിയും എത്തിയിരുന്നു.