- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ നേതാവ് സിഎസ് നാരായണൻ നായർ അന്തരിച്ചു; വിടവാങ്ങുന്നത് സിപിഐ എറണാകുളം ജില്ലാ എക്‌സിക്കുട്ടിവ് കമ്മിറ്റി അംഗം
കോതമംഗലം : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലാ എക്‌സിക്കുട്ടിവ് കമ്മിറ്റി അംഗം കുത്തുകുഴി ചന്ദ്രത്തിൽ സി.എസ്. നാരായണൻ നായർ (59) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലും, വിശ്രമത്തിലുമായിരുന്നും ഇന്നലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനേത്തുടർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വെളുപ്പിന് 1:55 നായിരുന്നു മരണം.
വിദ്യാർത്ഥിയായിരിക്കുമ്പോൾ എ ഐ എസ് എഫി ലൂടെയാണ് സി.എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന നാരായണൻ നായർ പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്നത്. യുവജനപ്രസ്ഥാനമായ എ ഐ വൈ എഫി ലും നേതൃനിരയിലുണ്ടായിരുന്നു.
പിന്നീട് നിരവധി ട്രേഡ് യൂണിയൻ ഭാരവാഹിയായി , പൂർണ്ണ സമയ രാഷ്ട്രീയ- പൊതു പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായി.
ഏതു വിഷയത്തിലും വെട്ടിത്തുറന്ന് അഭിപ്രായം പറയുന്ന പ്രകൃതക്കാരനായിരുന്ന സി.എസ്. ജാഡകളില്ലാത്ത രാഷ്ട്രീയക്കാരൻ എന്ന നിലയിൽ പതിറ്റാണ്ടുകളായി ജനഹൃദയങ്ങളിൽ ഇടം പിടിച്ചിരുന്നു. സിപിഐ. കോതമംഗലം മണ്ഡലം കമ്മിറ്റി സെക്രട്ടറിയായും, ഏ.ഐ.ടി.യു.സി. മണ്ഡലം കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കോതമംഗലം നഗരസഭാംഗം, കുത്തു കുഴി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗം, കത്തുകുഴി പാലുൽപ്പാദക സഹകരണ സംഘത്തിന്റെ ദീർഘകാല പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ അടിമാലി കൂമ്പൻ പാറ ഞാളൂർ മഠത്തിൽ അജിത. മക്കൾ ഹരിത, ഹർഷ. മരുമകൻ അനൂപ്. സംസ്‌ക്കാരം ഇന്ന് വെകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.
മറുനാടന് മലയാളി ബ്യൂറോ