- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിങ്ലസിൽ നിര്യാതനായ നാരായണന്റെ മൃതദേഹം നാളെ പൊതുദർശനത്തിന്; ആദരാഞ്ജലി അർപ്പിക്കാൻ മലയാളികളുടെ പ്രവാഹം
ഡബ്ലിൻ: ഫിങ്ലസിൽ നിര്യാതനായ നാരായണന്റെ മൃതദേഹം വെള്ളിയാഴ്‌ച്ച പൊതുദർശനത്തിന് വെയ്ക്കും. രാവിലെ 9 30 മുതൽ 12.30 വരെ ഫിങ്ലസിലെ ചർച്ച് സ്റ്റ്രീറ്റിന് സമീപമുള്ള ഫാനഗൻ ഫ്യൂണറൽ ഡയറക്‌റ്റേഴ്‌സ് ഹാളിലാണ് പൊതുദർശനം നടക്കുക. മാറ്റർ ഹോസ്പിറ്റലിൽ പോസ്റ്റ് മോർട്ടം നടന്നിരുന്നു. ഇതിന് ശേഷമാണ് പൊതു ദർശനത്തിനുള്ള തീരുമാനം ഉണ്ടായത്. മതാചാര പ്രകാരമ
ഡബ്ലിൻ: ഫിങ്ലസിൽ നിര്യാതനായ നാരായണന്റെ മൃതദേഹം വെള്ളിയാഴ്‌ച്ച പൊതുദർശനത്തിന് വെയ്ക്കും. രാവിലെ 9 30 മുതൽ 12.30 വരെ ഫിങ്ലസിലെ ചർച്ച് സ്റ്റ്രീറ്റിന് സമീപമുള്ള ഫാനഗൻ ഫ്യൂണറൽ ഡയറക്‌റ്റേഴ്‌സ് ഹാളിലാണ് പൊതുദർശനം നടക്കുക.
മാറ്റർ ഹോസ്പിറ്റലിൽ പോസ്റ്റ് മോർട്ടം നടന്നിരുന്നു. ഇതിന് ശേഷമാണ് പൊതു ദർശനത്തിനുള്ള തീരുമാനം ഉണ്ടായത്. മതാചാര പ്രകാരമുള്ള ചടങ്ങുകൾ മൃതദേഹം ഇന്ത്യയിലെത്തിച്ച ശേഷമായിരിക്കും നടത്തുക. ശനിയാഴ്ചയോ ഞായറാഴ്‌ച്ചയോ മൃതദേഹം ഇന്ത്യയിലേയ്ക്ക് അയയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
അനുശോചനം അറിയിച്ച് ഫിങ്ലസിലെ വസതിയിലേക്ക് മലയാളികൾ അടക്കമുള്ള നിരവധി പേർ എത്തികൊണ്ടിരിക്കുന്നുണ്ട്. ഹാംപ്റ്റൺ റസിഡൻഷ്യൽ ഏരിയയിലെ മലയാളികൾ, നോർത്ത് ഡബ്ലിനിലെ മലയാളി സംഘടനകൾ, തമിഴ് സാംസ്‌കാരിക സംഘടനയായ നാൻപേണ്ട നാൻപേണ്ട, കന്നഡ സമാജം എന്നിവയുടെയൊക്കെ നേതൃത്വത്തിലാണ് പൊതുദർശനത്തിനും മൃതദേഹം ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ നടക്കുന്നത്.
ഡബ്ലിനിലെ സീറോമലബാർ സഭാ പ്രതിനിധികൾ നാരായണന്റെ ഫിങ്ലസിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഫ്യൂണറൽ ഹോമുമായി ബന്ധപ്പെട്ട ചെലവ് സഭയുടെ മരണാനന്തര സഹായ നിധിയിൽ നിന്നും ലഭ്യമാക്കുമെന്ന് സീറോ മലബാർ സഭാ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.