ന്യൂഡൽഹി: നരേല അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ പതിവു പോലെ ഈ പ്രാവശ്യവും നാടും വീടും ആശ്രിതരും ഇല്ലാതെ ഡൽഹി  കാശ്മീരിഗേറ്റിലെ സർക്കാർ  പുനരധിവാസ കുടിലുകളിൽ കഴിയുന്ന പീഡിതർക്കായി ഒരു നേരത്തെ ആഹാര വിതരണം നടത്തി. ശ്രീ അയ്യപ്പ സ്വാമിയുടെ നാമത്തിൽ പുനരധിവാസ പീഡിതരോടൊപ്പം തന്നെ കണ്ടും കെട്ടും അവിടെ തടിച്ചു കൂടിയ ഏകദേശം ആയിരത്തോളം നിർധനരിലേക്ക്  രണ്ടു കൂട്ടം കറികളും പൂരിയും പഴവും അടങ്ങുന്ന വിഭവങ്ങൾ ഭാരവാഹികൾ വിതരണം ചെയ്തു.