ന്യൂഡൽഹി: നരേല മലയാളീ അസോസിഷന്റെ ഓണാഘോഷം സമിതി പ്രസിഡന്റ് ടോണി തോമസിന്റെ അധ്യക്ഷതയിൽ ഞാറാഴ്ച  റോസറി സ്‌കൂൾ അങ്കണത്തിൽ അതിവിപുലമായ രീതിയിൽ ആഘോഷിച്ചു.  ആഘോഷപരിപാടികളിൽ മലയാളികളുടെ ഏകീകരണത്തിനും ഐക്യത്തിനും മലയാളീ സംഘടനകൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തെ  കുറിച്ച് ടോണി തോമസ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കുട്ടികളുടെ മുതിർന്നവരുടെയും ഗാനം, നൃത്തനൃത്ത്യങ്ങൾ, പ്രസംഗം, മിമിക്രി, കസേരകളി തുടങ്ങി കലാപരിപാടികളും അരങ്ങേറി. അതിവിപുലമായ ഓണസദ്യയോടു കൂടി  എൻഎംഎ.യുടെ 2015  ലെ ഓണാഘോങ്ങൾക്ക് സമാപ്തി കുറിച്ചു .

ആഘോഷപരിപാടികൾക്ക് ശേഷം  സംഘടിപ്പിച്ച അംഗങ്ങളുടെ യോഗത്തിൽ അടുത്ത നടപ്പുവർഷത്തിൽ സംഘടനയെ നയിക്കുവാനുള്ള പുതിയ  ഭാരവാഹികളായി  വത്സലൻ (പ്രസിഡന്റ്), കുഞ്ഞുമോൻ (സെക്രട്ടറി) എന്നീവരെ യോഗം ഐകകണ്‌ഠ്യേന  തിരഞ്ഞെടുത്തു.  മറ്റു ഭാരവാഹികളെ അടുത്ത യോഗങ്ങളിൽ തിരഞ്ഞെടുക്കുവാനും തീരുമാനമായെന്ന് നരേല മലയാളീ അസോസിയേഷനു വേണ്ടി പി.ഗോപാല കൃഷ്ണൻ അറിയിച്ചു.