- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്‌ന സുന്ദരിയിൽ ചീറിപ്പായാൻ തയ്യാറെടുത്ത് ഇന്ത്യൻ ഫോർമുലാവൺ താരം; നരേൻ കാർത്തികേയൻ ഗാരേജിലെത്തിച്ചത് 2.31 കോടിയുടെ പോർഷെ 911 GT3 മോഡൽ
സ്വപ്‌ന സുന്ദരിയെ ഗാരേജിലെത്തിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ ഫോർമുലാ വൺ താരം നരേൻ കാർത്തികേയൻ. ഇന്ത്യയുടെ ആദ്യ ഫോർമുലാ വൺ ഡ്രൈവറായ നരേന്റൈ സ്വപ്‌ന കാമുകിയായിരുന്നു പോർഷെ കാർ. 2.31 കോടി രൂപ മുടക്കിയാണ് താരം പോർഷെ 911 GT 3 മോഡൽ ഗാരേജിലെത്തിച്ചത്. മുംബൈയിലെ പോർഷെ സെന്ററിൽ നിന്നാണ് നരേൻ കോടികൾ മുടക്കി കാർ സ്വന്തമാക്കിയത്. പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടിയാണ് 911 ഏഠ 3 നരേയന് കൈമാറിയത്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സ്പോർട്സ് കാർ നിരയിലെ വമ്പനായ 911 ഏഠ 3 പോർഷെ ഇന്ത്യയിലെത്തിച്ചത്. മണിക്കൂറിൽ 318 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ കാറിന് 3.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കും. 4.0 ലിറ്റർ 6 സിലിണ്ടർ എൻജിൻ 8250 ആർപിഎമ്മിൽ 493 ബിഎച്ച്പി പവറും 6000 ആർപിഎമ്മിൽ 460 എൻഎം ടോർക്കുമേകും ഈ എൻജിൻ. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ/7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനിൽ വാഹനം ലഭ്യമാകും.
സ്വപ്‌ന സുന്ദരിയെ ഗാരേജിലെത്തിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ ഫോർമുലാ വൺ താരം നരേൻ കാർത്തികേയൻ. ഇന്ത്യയുടെ ആദ്യ ഫോർമുലാ വൺ ഡ്രൈവറായ നരേന്റൈ സ്വപ്‌ന കാമുകിയായിരുന്നു പോർഷെ കാർ. 2.31 കോടി രൂപ മുടക്കിയാണ് താരം പോർഷെ 911 GT 3 മോഡൽ ഗാരേജിലെത്തിച്ചത്.
മുംബൈയിലെ പോർഷെ സെന്ററിൽ നിന്നാണ് നരേൻ കോടികൾ മുടക്കി കാർ സ്വന്തമാക്കിയത്. പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടിയാണ് 911 ഏഠ 3 നരേയന് കൈമാറിയത്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സ്പോർട്സ് കാർ നിരയിലെ വമ്പനായ 911 ഏഠ 3 പോർഷെ ഇന്ത്യയിലെത്തിച്ചത്.
മണിക്കൂറിൽ 318 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ കാറിന് 3.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കും. 4.0 ലിറ്റർ 6 സിലിണ്ടർ എൻജിൻ 8250 ആർപിഎമ്മിൽ 493 ബിഎച്ച്പി പവറും 6000 ആർപിഎമ്മിൽ 460 എൻഎം ടോർക്കുമേകും ഈ എൻജിൻ. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ/7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനിൽ വാഹനം ലഭ്യമാകും.