മുംബൈ: മിനി സ്‌ക്രീനിലൂടെ ബോളിവുഡിലെത്തി നല്ല നടൻ എന്ന് പേരെടുത്ത ബോളിവുഡ് നടൻ നരേന്ദ്ര ഝാ അന്തരിച്ചു.ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്.55 വയസ്സായിരുന്നു. പങ്കജ് താക്കൂറാണ് ഝായുടെ ഭാര്യ.

ബിഹാറിലെ മധുബാനയിൽ ജനിച്ച ഝാ ് ഇക്‌ബാൽ ഖാൻ സംവിധാനം ചെയ്ത ഫാദർ, ദ ടെയിൽ ഓഫ് ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. റയീസ്, ഹൈദർ, കാബിൽ, മോഹൻജൊദാരോ, ഫോഴ്‌സ് 2 എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

ഒക്ടോബർ 12 ന് റീലീസ് ചെയ്യാൻ പോകുന്ന പ്രഭാസ് നായകനായ തെലുങ്ക് ചിത്രം സാഹോയിൽ ഝാ ഒരു പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്.