- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെ പ്രകീർത്തിച്ച മുഫ്തിയെ തള്ളിപ്പറഞ്ഞ് നരേന്ദ്ര മോദിയും; കശ്മീരിൽ ജനങ്ങളാണ് തെരഞ്ഞെടുപ്പ് വിജയിപ്പിച്ചത്; ഭീകരവാദം വച്ചുപൊറിപ്പിക്കില്ലെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ തെരഞ്ഞെടുപ്പ് വിജയിപ്പിച്ചത് ജനങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദം സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയിൽ മോദി പറഞ്ഞു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് കശ്മീരിൽ സർക്

ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ തെരഞ്ഞെടുപ്പ് വിജയിപ്പിച്ചത് ജനങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദം സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയിൽ മോദി പറഞ്ഞു.
പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് കശ്മീരിൽ സർക്കാർ പ്രവർത്തിക്കുന്നത്. കാശ്മീരിലെ തെരഞ്ഞെടുപ്പ് വിജയിപ്പിച്ചത് ജനങ്ങൾ മാത്രമാണ്. തെരഞ്ഞെടുപ്പ് വിജയിക്കാൻ അനുയോജ്യമായ അന്തരീക്ഷ മൊരുക്കിയതിന് പാക്കിസ്ഥാനെയും ഭീകരരേയും പ്രകീർത്തിച്ച് ജമ്മുകാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദ് നടത്തിയ പരാമർശത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചക്കാണ് രാജ്യസഭയിൽ മോദി മറുപടി പറഞ്ഞത്.
സുഗമമായി തിരഞ്ഞെടുപ്പ് നടത്താൻ സഹായിച്ചതിന് കാശ്മീരിലെ ജനങ്ങൾക്കും മോദി നന്ദി പറഞ്ഞു. കാശ്മീരിനെക്കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണയാണ് ഇതോടെ മാറിയത്. ഭീകരവാദം വച്ചുപാറുപ്പിക്കില്ല. തന്റെ ഗവൺമെന്റ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അല്ലാതെ കോർപ്പറേറ്റുകൾക്ക് വേണ്ടിയല്ല. ജനാധിപത്യത്തിൽ ഭീഷണിക്ക് സ്ഥാനമില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചപ്പോൾ താൻ പല ഭീഷണികളേയും നേരിട്ടിട്ടുണ്ട്. രാജ്യത്തെ നയിക്കുന്നത് ഗവൺമെന്റല്ല, ജനങ്ങളാണെന്നും മോദി പറഞ്ഞു.
മുഫ്തിയുടെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പ് നല്ല രീതിയിൽ നടന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനോടും സൈന്യത്തോടും ജനത്തോടുമാണ് നന്ദി പറയേണ്ടതെന്ന് രാജ്‌നാഥ് സിങ് ലോക്‌സഭയിൽ പറഞ്ഞു. ലോക്‌സഭയിൽ എല്ലാവർക്കും മുഫ്തിയുടെ പ്രസ്താവനയോട് ഒരേ വികാരമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

