- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘ പരിവാറുകാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ; അബുദാബി രാജകുമാരൻ പ്രസംഗം തുടങ്ങിയത് ജയ് ശ്രീ റാം എന്ന് പറഞ്ഞ് കൊണ്ടെന്ന തള്ള് പൊളിച്ച് സോഷ്യൽ മീഡിയ; അഡാറ് തള്ളിനെ കളിയാക്കി അന്താരാഷ്ട്ര മാധ്യമങ്ങളും
ന്യൂഡൽഹി: സംഘ പരിവാർ ബിജെപി പ്രവർത്തകരുടെ അടുത്ത തള്ളും കൂടം പൊളിച്ചടുക്കി കയ്യിൽ കൊടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അബുദാബി രാജകുമാരൻ നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗം തുടങ്ങിയത് ജയ് ശ്രീ റാം എന്ന ആമുഖത്തോടെയെന്ന സംഘപരിവാറിന്റെ തള്ളാണ് സോഷ്യൽ മീഡിയ പൊളിച്ചടുക്കിയത്. അബുദാബി രാജകുമാരൻ ജയ് ശ്രീരാം എന്ന് വിളിച്ചെന്ന വാർത്ത ദേശീയ മാധ്യമമായ ടൈംസ് നൗവും സീ ന്യൂസുമടക്കമുള്ളവ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ സകല ബിജെപി സംഘപരിവാർ പേജുകളിലും പ്രവർത്തകരും ഇത് ആഘോഷമാക്കുകയും ചെയ്തതോടെയാണ് വാർത്ത പടർന്ന് പിടിച്ചത്. ഇതോടെയാണ് വാർത്തയുടെ സത്യം പുറത്ത് വന്നത്. യു.എ.ഇയിലെ കോളമിസ്റ്റും കമന്റേറ്ററുമായ സൗദ് അൽ ക്വസേമി സെപ്റ്റംബർ 2016 ന് ഗുരു മൊറാറി ബാപ്പുവിന്റെ നേതൃത്വത്തിൽ അബുദാബിയിൽ നടന്ന രാം കഥ എന്ന പരിപാടിയിൽ സംസാരിക്കുന്ന വീഡിയോയാണ് ഇതെന്ന് തെളിവ് സഹിതം സോഷ്യൽ മീഡിയ കണ്ടെത്തിയത്. 2017 ൽ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെത്തിയ ഷെയ്ഖ് മുഹമ്മദ് ബ
ന്യൂഡൽഹി: സംഘ പരിവാർ ബിജെപി പ്രവർത്തകരുടെ അടുത്ത തള്ളും കൂടം പൊളിച്ചടുക്കി കയ്യിൽ കൊടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അബുദാബി രാജകുമാരൻ നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗം തുടങ്ങിയത് ജയ് ശ്രീ റാം എന്ന ആമുഖത്തോടെയെന്ന സംഘപരിവാറിന്റെ തള്ളാണ് സോഷ്യൽ മീഡിയ പൊളിച്ചടുക്കിയത്.
അബുദാബി രാജകുമാരൻ ജയ് ശ്രീരാം എന്ന് വിളിച്ചെന്ന വാർത്ത ദേശീയ മാധ്യമമായ ടൈംസ് നൗവും സീ ന്യൂസുമടക്കമുള്ളവ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ സകല ബിജെപി സംഘപരിവാർ പേജുകളിലും പ്രവർത്തകരും ഇത് ആഘോഷമാക്കുകയും ചെയ്തതോടെയാണ് വാർത്ത പടർന്ന് പിടിച്ചത്.
ഇതോടെയാണ് വാർത്തയുടെ സത്യം പുറത്ത് വന്നത്. യു.എ.ഇയിലെ കോളമിസ്റ്റും കമന്റേറ്ററുമായ സൗദ് അൽ ക്വസേമി സെപ്റ്റംബർ 2016 ന് ഗുരു മൊറാറി ബാപ്പുവിന്റെ നേതൃത്വത്തിൽ അബുദാബിയിൽ നടന്ന രാം കഥ എന്ന പരിപാടിയിൽ സംസാരിക്കുന്ന വീഡിയോയാണ് ഇതെന്ന് തെളിവ് സഹിതം സോഷ്യൽ മീഡിയ കണ്ടെത്തിയത്. 2017 ൽ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെത്തിയ ഷെയ്ഖ് മുഹമ്മദ് ബിൻ സെയിദിന്റെ ചിത്രവും സൗദ് അൽ ക്വസേമിയുടെ ചിത്രവും താരതമ്യപ്പെടുത്തി വ്യാജ വാർത്ത ചൂണ്ടിക്കാട്ടുകയായിരുന്നു സോഷ്യൽ മീഡിയ.
തുടർന്ന് വാർത്ത പുറത്ത് വിട്ട മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത്തരത്തിൽ വാർത്തകൾ നൽകുമ്പോൾ ഒന്ന് പരിശോദിക്കുവാനുള്ള വിവേകം കാട്ടണമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന ആരോപണം.
ആണൊരുത്തനെ കണ്ടാൽ മുട്ട് വിറക്കാത്തവർ ആരാണെന്നും നാളെ ഈ രാജകുമാരൻ ഇന്ത്യയിലെ ഏതെങ്കിലും ഒരമ്പലത്തിൽ വന്നു പൂജ തുടങ്ങില്ല എന്നാരു കണ്ടു എന്നൊക്കെയുള്ള കമന്റുകളായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നത്.