- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ തീരുമാനത്തിന് ഒപ്പം നിന്ന ജനതയ്ക്ക് സല്യൂട്ട്; രാജ്യത്തിന് വേണ്ടി ജനങ്ങൾ ത്യാഗം സഹിക്കുകയാണ്; ഗംഗയിൽ ഇപ്പോൾ ഒഴുക്കുന്നത് നാണയങ്ങളല്ല, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി; ആളുകൾക്ക് മുന്നറിയിപ്പ് നൽകിയുള്ള നോട്ട് പിൻവലിക്കൽ അഴിമതിയെന്ന് അരവിന്ദ് കെജ്രിവാൾ; അവകാശവാദവും വിവാദവും കൊഴുക്കുന്നു
ന്യൂഡൽഹി:രാജ്യത്തിനുവേണ്ടി ജനങ്ങൾ ത്യാഗം സഹിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ ജപ്പാൻ സന്ദർശനത്തിനിടയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി നേരിടാനായി പ്രയാസങ്ങൾ അനുഭവിക്കാൻ ജനം തയ്യാറാണെന്നാണ് നോട്ട് അസാധുവാക്കൽ നടപടി വ്യക്തമാക്കുന്നത്. ഈ വലിയ തീരുമാനത്തിന് ഒപ്പം നിൽക്കുന്ന രാജ്യത്തെ ജനതയെ സല്യൂട്ട് ചെയ്യുന്നു. അഞ്ഞൂറ്, ആയിരം നോട്ടുകൾ അസാധുവാക്കുന്ന നടപടി ഒരു രാത്രി കൊണ്ട് എടുത്തതല്ല. കള്ളപ്പണം നിയന്ത്രിക്കാനായി നേരത്തെയും ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. വിശദമായി ആലോചിച്ച് എടുത്തതാണ് ഇപ്പോൾ എടുത്ത തീരുമാനം. ഇതിൽ കള്ളപ്പണക്കാർ മാത്രം പേടിച്ചാൽ മതി. സത്യസന്ധരായവരെ സർക്കാർ സംരക്ഷിക്കും. കള്ളപ്പണം തടയുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. സർക്കാർ നടപടിയെ വിമർശിക്കാൻ ചിലർ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നും വിമർശനങ്ങൾക്ക് മറുപടിയെന്നവണ്ണം മോദി പറഞ്ഞു. ഗംഗയിൽ ഇപ്പോൾ ഒഴുക്കുന്നത് നാണയങ്ങളല്ല, അഞ്ഞൂറിന്റെയും ആയിര
ന്യൂഡൽഹി:രാജ്യത്തിനുവേണ്ടി ജനങ്ങൾ ത്യാഗം സഹിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ ജപ്പാൻ സന്ദർശനത്തിനിടയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി നേരിടാനായി പ്രയാസങ്ങൾ അനുഭവിക്കാൻ ജനം തയ്യാറാണെന്നാണ് നോട്ട് അസാധുവാക്കൽ നടപടി വ്യക്തമാക്കുന്നത്. ഈ വലിയ തീരുമാനത്തിന് ഒപ്പം നിൽക്കുന്ന രാജ്യത്തെ ജനതയെ സല്യൂട്ട് ചെയ്യുന്നു. അഞ്ഞൂറ്, ആയിരം നോട്ടുകൾ അസാധുവാക്കുന്ന നടപടി ഒരു രാത്രി കൊണ്ട് എടുത്തതല്ല.
കള്ളപ്പണം നിയന്ത്രിക്കാനായി നേരത്തെയും ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. വിശദമായി ആലോചിച്ച് എടുത്തതാണ് ഇപ്പോൾ എടുത്ത തീരുമാനം. ഇതിൽ കള്ളപ്പണക്കാർ മാത്രം പേടിച്ചാൽ മതി. സത്യസന്ധരായവരെ സർക്കാർ സംരക്ഷിക്കും. കള്ളപ്പണം തടയുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. സർക്കാർ നടപടിയെ വിമർശിക്കാൻ ചിലർ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നും വിമർശനങ്ങൾക്ക് മറുപടിയെന്നവണ്ണം മോദി പറഞ്ഞു.
ഗംഗയിൽ ഇപ്പോൾ ഒഴുക്കുന്നത് നാണയങ്ങളല്ല, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ എത്തിയത്. ഇന്നാണ് സന്ദർശനം അവസാനിക്കുന്നത്. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചശേഷം ജപ്പാൻ സന്ദർശനത്തിന് തിരിച്ച മോദിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനമുന്നയിച്ചിരുന്നു.
രാജ്യത്ത് ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ എല്ലാം മനസിലാക്കി കൊണ്ടാണ് മോദി ഇത്തരമൊരു പ്രസ്ഥാവനയിൽ എത്തിയിരിക്കുന്നത്. ബാങ്കുകളിൽ പുതിയ നോട്ടുകൾ എത്തിയിട്ടുണ്ടെങ്കിലും വിതരണം ചെയ്യുന്ന പ്രവർത്തനം ചിലയിടങ്ങളിൽ വേണ്ടത്ര കാര്യക്ഷമമല്ല. ഇപ്പേഴും ചില എടിഎം കൗണ്ടറുകളിൽ ആവശ്യത്തിന് പണം ലഭ്യമല്ല. ബാങ്കുകാർ നേരിട്ട് കൈകാര്യം ചെയ്യുന്ന കൗണ്ടറുകളിൽ മാത്രമാണ് പണം ലഭ്യമാകുന്നത്. കരാറുകാർ നറിക്കുന്ന കൗണ്ടറുകൾ പാതിയിയും പണം ലഭ്യമല്ല.
അതോടൊപ്പം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശ്‌നങ്ങളും രൂക്ഷമാണ്. ബാങ്കിൽ ക്യൂ നിൽക്കുന്നതിനിടയിൽ കുഴഞ്ഞു വീണു മരിച്ച സംഭവങ്ങളും, ആവശ്യത്തിന് പണം കൈയിൽ ഇല്ലാത്തതിനാൽ ദൈനം ദിന ജീവിതം ബുദ്ധിമുട്ടിലാകുന്നതും കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ചയാണ്. ഏറ്റവും ഒടുവിൽ നവജാത ശിശു ചികിത്സ കിട്ടാതെ മരിക്കുന്ന സംഭവത്തിനും ഇടയായി.
രാജ്യത്തെ ജനങ്ങളെ പീഡിപ്പിച്ചട്ട് മറ്റു രാജ്യങ്ങളിൽ ചുറ്റി നടക്കുന്നു, ജനതയെ കഷ്ടകയിലേക്ക് തള്ളിയിട്ട് സുഖിക്കാൻ പോയി. തുടങ്ങിയ പ്രചരണങ്ങൾക്കിടയിലാണ് ജനങ്ങളുടെ അവസ്ഥ മനസിലാക്കിക്കൊണ്ട് ജനങ്ങളെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം 1000, 500 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ വൻ അഴിമതിയുണ്ടെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നോട്ടുകൾ പിൻവലിക്കുമെന്നു ചില ആളുകൾക്ക് മാത്രം സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആയിരക്കണക്കിന് കോടി രൂപയാണ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടത്. വലിയ തുകകളുടെ നിക്ഷേപം സംശയം സൃഷ്ടിക്കുന്നതാണ്. എന്നാലിപ്പോൾ ആ നിക്ഷേപവേഗത കുറഞ്ഞതായും അദ്ദേഹം ആരോപിച്ചു.
ചൊവ്വാഴ്ച പ്രധാനമന്ത്രി പുതിയ നീക്കം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബിജെപി അനുഭാവികൾ ഇക്കാര്യം അറിഞ്ഞിരുന്നു. അവർ തങ്ങളുടെ കള്ളപ്പണം സുരക്ഷിതമാക്കി. നിങ്ങൾ ബാങ്കുകളുടെ നിക്ഷേപ കണക്കുകൾ പരിശോധിക്കുക. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ അവ പെട്ടെന്ന് ഉയരുകയും തുടർന്ന് താഴുന്നതും കണ്ടു. ആരുടെ പണമാണിതെന്നും കെജ്രിവാൾ ചോദിച്ചു.
പഞ്ചാബിലെ ബിജെപി നേതാവ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് പുതിയ 2,000 രൂപയുടെ നോട്ട്കെട്ടിനൊപ്പം പോസ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. ഗവൺമെന്റ് പ്രഖ്യാപിച്ച ആ നികുതിപ്പിഴ ഫലം ഉണ്ടാക്കുന്നതല്ല. നിയമം മറികടന്ന് അവർ ഡോളറും സ്വർണവും വാങ്ങിക്കൂട്ടും. ബിനാമികൾ ബ്ലാക്ക് മണിയുായി ബാങ്കിലേക്ക് പോയി അതിനെ വെളുപ്പിക്കുന്നു. വിനിമയം നടത്തുന്നതിന് നിശ്ചിത തുക കമ്മീഷൻ നൽകിയാൽ മതിയാകും. ക്യൂവിൽ നിൽക്കുന്നത് സാധാരണക്കാരൻ മാത്രമാണെന്നും കെജ്രിവാൾ വ്യക്തമാക്കി.
അദാനി, അംബാനി, സുഭാഷ് ചന്ദ്ര ബാദൽ അല്ലെങ്കിൽ സാധാരണക്കാരൻ, ഇവരിൽ ആരുടെ കയ്യിലാണ് കള്ളപ്പണം ഉള്ളതെന്നും മോദിയോടും അമിത് ഷായോടും കെജ്രിവാൾ ചോദിച്ചു.ഇതിന് പിന്നാലെയാണ് ജനങ്ങൾക്ക് സല്യൂട്ടുമായി മോദിയും രംഗത്ത് വന്നത്.



