- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നരേന്ദ്ര മോദിയുടെ അമ്മായി മരിച്ചു; മരണം കോവിഡ് ബാധയെത്തുടർന്ന്; രോഗം സ്ഥിരീകരിച്ചത് പത്ത് ദിവസം മുൻപ്
അഹമ്മദാബാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി മരിച്ചു. നർമ്മദാബെൻ ആണ് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ വച്ച് മരിച്ചത്. 80 വയസായിരുന്നു.
മക്കളോടൊപ്പം ന്യൂറാണിപ് പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്.
കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് പത്ത് ദിവസം മുൻപാണ് അമ്മായി നർമ്മദാബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് നരേന്ദ്ര മോദിയുടെ ഇളയസഹോദരൻ പ്രഹ്ലാദ് മോദി പറഞ്ഞു. ഇന്ന് ആശുപത്രിയിൽ വച്ച് മരിച്ചതായും അദ്ദേഹം പറഞ്ഞു.
Next Story