- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ ഡിഗ്രിയുടെ കാര്യത്തിൽ ഡൽഹി യൂണിവേഴ്സിറ്റി ഒളിച്ചുകളി തുടരുന്നു; വിവരാവകാശ നിയമപ്രകാരം ഉത്തരം തരില്ലെന്ന് പറഞ്ഞ് അധികൃതർ; വെല്ലുവിളിയുമായി വീണ്ടും കെജരീവാൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെ സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. വിവരാവകാശ നിയമപ്രകാരം ബിരുദത്തെ സംബന്ധിച്ച വിവരങ്ങൾ നൽകനാവില്ലെന്ന ഡൽഹി യൂണിവേഴ്‌സിറ്റിയുടെ നിലപാടാണ് ആശയക്കുഴപ്പം കൂട്ടുന്നത്. സർവകലാശാലയുടെ നിലപാട് ബിരുദത്തെ സംബന്ധിച്ച സംശയം ബലപ്പെടുത്തുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാൾ പറഞ്ഞു. നരേന്ദ്ര മോദിയുടെ ബിരുദം യഥാർഥമാണെന്ന് പറയാനുള്ള ധൈര്യം അമിത് ഷായ്‌ക്കോ അരുൺ ജെയ്റ്റ്‌ലിക്കോ ഉണ്ടോയെന്ന് കെജരീവാൾ ചോദിച്ചു. ആർക്കെങ്കിലും ആ സർട്ടിഫിക്കറ്റ് ഡൽഹി സർവകലാശാലയിൽനിന്ന് തരപ്പെടുത്താനാവുമോ എന്നും കെജരീവാൾ വെല്ലുവിളിക്കുന്നു. മോദിയുടെ ബിരുദത്തെ സംബന്ധിച്ച വിവരം സ്വകാര്യമാണെന്ന് ഡൽഹി സർവകലാശാല കരുതുന്നുണ്ടെങ്കിൽ ആ വിവരം രഹസ്യമായി പുറത്തവിടാൻ മോദിയുടെ അനുമതി തേടി ഡൽഹി സർവകലാശാല അദ്ദേഹത്തിന് കത്തയക്കണമെന്നും കെജരീവാൾ പറഞ്ഞു. എന്നാൽ യൂണിവേഴ്‌സിറ്റിയിൽ ചേരുന്ന ഓരോ വിദ്യാർത്ഥിയുടെയും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ സർവകലാശാല ബാധ്യസ്ഥരാണെന്ന് അധികൃതർ പറയുന്നു. വിവരങ്ങൾ വിദ്യ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെ സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. വിവരാവകാശ നിയമപ്രകാരം ബിരുദത്തെ സംബന്ധിച്ച വിവരങ്ങൾ നൽകനാവില്ലെന്ന ഡൽഹി യൂണിവേഴ്‌സിറ്റിയുടെ നിലപാടാണ് ആശയക്കുഴപ്പം കൂട്ടുന്നത്. സർവകലാശാലയുടെ നിലപാട് ബിരുദത്തെ സംബന്ധിച്ച സംശയം ബലപ്പെടുത്തുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാൾ പറഞ്ഞു.
നരേന്ദ്ര മോദിയുടെ ബിരുദം യഥാർഥമാണെന്ന് പറയാനുള്ള ധൈര്യം അമിത് ഷായ്‌ക്കോ അരുൺ ജെയ്റ്റ്‌ലിക്കോ ഉണ്ടോയെന്ന് കെജരീവാൾ ചോദിച്ചു. ആർക്കെങ്കിലും ആ സർട്ടിഫിക്കറ്റ് ഡൽഹി സർവകലാശാലയിൽനിന്ന് തരപ്പെടുത്താനാവുമോ എന്നും കെജരീവാൾ വെല്ലുവിളിക്കുന്നു.
മോദിയുടെ ബിരുദത്തെ സംബന്ധിച്ച വിവരം സ്വകാര്യമാണെന്ന് ഡൽഹി സർവകലാശാല കരുതുന്നുണ്ടെങ്കിൽ ആ വിവരം രഹസ്യമായി പുറത്തവിടാൻ മോദിയുടെ അനുമതി തേടി ഡൽഹി സർവകലാശാല അദ്ദേഹത്തിന് കത്തയക്കണമെന്നും കെജരീവാൾ പറഞ്ഞു.
എന്നാൽ യൂണിവേഴ്‌സിറ്റിയിൽ ചേരുന്ന ഓരോ വിദ്യാർത്ഥിയുടെയും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ സർവകലാശാല ബാധ്യസ്ഥരാണെന്ന് അധികൃതർ പറയുന്നു. വിവരങ്ങൾ വിദ്യാർത്ഥിയോടു മാത്രം വെളിപ്പെടുത്തേണ്ട ബാധ്യതയേ സർവകലാശാലയ്ക്കുള്ളൂവെന്നും അവർ പറയുന്നു.
വിദ്യാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾക്ക് പൊതു സ്വഭാവമോ പൊതുതാത്പര്യമോ ഇല്ല. അതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ സർവകലാശാലയ്ക്കും ഉത്തരവാദിത്തമില്ല. വിവരങ്ങളിൽ തൃപ്തരല്ലെങ്കിൽ അപ്പലേറ്റ് അഥോറിറ്റിയോട് ആവശ്യപ്പെടാമെന്നും അധികൃതർ പറയുന്നു.
മോദി തന്റെ സർട്ടിഫിക്കറ്റിന്റെയോ മാർക്ക് ലിസ്റ്റിന്റെയോ ഒറിജിനലിനോ ഡ്യൂപ്ലിക്കേറ്റിനോ എപ്പോഴെങ്കിലും അപേക്ഷിച്ചിട്ടുണ്ടോ? ബിരുദത്തിന് ചേർന്ന രജിസ്‌ട്രേഷൻ നമ്പർ എത്ര തുടങ്ങിയ വിവരങ്ങളാണ് വിവരാവകാശപ്രകാരം അപേക്ഷിച്ച അഡ്വ. മുഹമ്മദ് ഇർസാദ് ആവശ്യപ്പെട്ടത്.



