- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാനിങ് കമ്മീഷനുപിന്നാലെ നെഹ്‌റുവിന്റെ പഞ്ചവൽസര പദ്ധതികളും മോദി അന്ത്യം കുറിക്കുന്നു; അടുത്ത വർഷം മുതൽ 15 വർഷ പദ്ധതി; അടിസ്ഥാന മേഖല വളർച്ചയ്ക്ക് ഊന്നൽ
വർഷങ്ങളായി രാജ്യത്തുനിലനിന്ന വികസനപദ്ധതികൾ ഒന്നൊന്നായി നരേന്ദ്ര മോദി സർക്കാർ കൈവിടുകയാണ്. ആസൂത്രണ കമ്മീഷനു പിന്നാലെ പഞ്ചവൽസര പദ്ധതികളും മോദി സർക്കാർ ഉപേക്ഷിക്കുകയാണ്. ഇത്തവണത്തെ പദ്ധതികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് പഞ്ചവൽസര പദ്ധതികൾ ഉപേക്ഷിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ജവഹർലാൽ നെഹ്‌റുവിന്റെ ആശയമായി വരികയും ഇന്ത്യയിൽ നടപ്പിലാവുകയും ചെയ്ത പഞ്ചവൽസര പദ്ധതിയെ കൂടുതൽ ദീർഘകാല വീക്ഷണത്തോടെ പുനരവതരിപ്പിക്കുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യം. ഇപ്പോഴത്തെ പഞ്ചവൽസര പദ്ധതി അടുത്ത മാർച്ചിൽ പൂർത്തിയാകും. അതോടെ പഞ്ചവൽസര പദ്ധതികൾക്ക് വിരാമമാകും. പകരം 15 വർഷത്തെ കാലയളവുള്ള പദ്ധതികളാകും പിന്നീട് അവതരിപ്പിക്കപ്പെടുക. സാമൂഹിക, സാമ്പത്തിക മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പഞ്ചവൽസര പദ്ധതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇതിന് പകരമാണ് അടുത്ത സാമ്പത്തിക വർഷം മുതൽ ദേശീയ വികസന അജൻഡ (എൻഡിഎ) നിലവിൽ വരിക. സാമൂഹിക, സാമ്പത്തിക മേഖലകൾക്ക് പുറമെ പ്രതിരോധം, ആഭ്യന്തര സുരക്ഷ എന്നിവയിലും എൻഡിഎ ശ്രദ്ധ കേന്ദ്രീകര
വർഷങ്ങളായി രാജ്യത്തുനിലനിന്ന വികസനപദ്ധതികൾ ഒന്നൊന്നായി നരേന്ദ്ര മോദി സർക്കാർ കൈവിടുകയാണ്. ആസൂത്രണ കമ്മീഷനു പിന്നാലെ പഞ്ചവൽസര പദ്ധതികളും മോദി സർക്കാർ ഉപേക്ഷിക്കുകയാണ്. ഇത്തവണത്തെ പദ്ധതികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് പഞ്ചവൽസര പദ്ധതികൾ ഉപേക്ഷിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ജവഹർലാൽ നെഹ്‌റുവിന്റെ ആശയമായി വരികയും ഇന്ത്യയിൽ നടപ്പിലാവുകയും ചെയ്ത പഞ്ചവൽസര പദ്ധതിയെ കൂടുതൽ ദീർഘകാല വീക്ഷണത്തോടെ പുനരവതരിപ്പിക്കുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യം. ഇപ്പോഴത്തെ പഞ്ചവൽസര പദ്ധതി അടുത്ത മാർച്ചിൽ പൂർത്തിയാകും. അതോടെ പഞ്ചവൽസര പദ്ധതികൾക്ക് വിരാമമാകും. പകരം 15 വർഷത്തെ കാലയളവുള്ള പദ്ധതികളാകും പിന്നീട് അവതരിപ്പിക്കപ്പെടുക.
സാമൂഹിക, സാമ്പത്തിക മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പഞ്ചവൽസര പദ്ധതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇതിന് പകരമാണ് അടുത്ത സാമ്പത്തിക വർഷം മുതൽ ദേശീയ വികസന അജൻഡ (എൻഡിഎ) നിലവിൽ വരിക. സാമൂഹിക, സാമ്പത്തിക മേഖലകൾക്ക് പുറമെ പ്രതിരോധം, ആഭ്യന്തര സുരക്ഷ എന്നിവയിലും എൻഡിഎ ശ്രദ്ധ കേന്ദ്രീകരിക്കും.
ഓരോ മൂന്നുവർഷം കൂടുന്തോറും എൻഡിഎയുടെ പ്രവർത്തനം അവലോകനം ചെയ്തുകൊണ്ടിരിക്കും. അടുത്ത സർക്കാർ അധികാരത്തിൽവരുന്ന 2019-20 സാമ്പത്തിക വർഷമാകും ആദ്യത്തെ അവലോകനം നടക്കുക. രണ്ടുവർഷം മുമ്പ് അധികാരത്തിലേറിയശേഷം മോദി സർക്കാർ ആദ്യം ചെയ്തത് പ്ലാനിങ് കമ്മീഷൻ നിർത്തലാക്കുകയെന്നതായിരുന്നു. 1950-ൽ നെഹ്‌റു കൊണ്ടുവന്നതാണ് പ്ലാനിങ് കമ്മീഷൻ.



