- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നരേന്ദ്ര മോദി സർക്കാറിന് 8 വയസ്സ്; ലോകരാജ്യങ്ങൾക്കും ഇന്ത്യയിലെ ഗ്രാമങ്ങളിലേയ്ക്കും ഒരു പോലെ സഹായമെത്തിച്ചുകൊണ്ടുള്ള വികസന മുന്നേറ്റം; 15 ദിവസം നീളുന്ന പ്രചാരണത്തിനും ആഘോഷത്തിനും തുടക്കം

ന്യൂഡൽഹി: എട്ടു വർഷം പൂർത്തിയാക്കി നരേന്ദ്ര മോദി നയിക്കുന്ന എൻഡിഎ സർക്കാർ മുന്നേറുന്നു. 15 ദിവസം നീളുന്ന വിപുലമായ വികസന സന്ദേശങ്ങളുമായിട്ടാണ് ബിജെപി ജനങ്ങളിലേക്ക് എത്തുന്നത്. മോദി സർക്കാരിന്റെ നേട്ടങ്ങൾ എൻഡിഎ ജനങ്ങളിലേക്ക് എത്തിക്കുന്ന തിരക്കിലാണ്. ന്യൂനപക്ഷ ക്ഷേമവും ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കലും മുത്വലാഖ് നിരോധനവുമടക്കം രാജ്യത്തെ മനുഷ്യാവകാശ വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പമെന്ന് ബിജെപി തെളിയിച്ച എട്ടു വർഷങ്ങളാണ് കടന്നുപോകുന്നത്. അതിർത്തി സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നയങ്ങളും വിദേശ നയതന്ത്രത്തിൽ ലോകരാഷ്ട്രങ്ങളെ മറികടക്കുന്ന നയതന്ത്ര മികവും ബിജെപി എടുത്തുകാണിക്കും.
കൊറോണ കാലത്ത് ലോകത്തെ എല്ലാ രാജ്യങ്ങളേയും സഹായിക്കുന്ന തരത്തിലേക്കുള്ള ഇന്ത്യ മുന്നിട്ടിറങ്ങിയതും പ്രതിരോധ വാണിജ്യ ബഹിരാകാശ രംഗത്ത് ആത്മനിർഭർ ഭാരതമായി ഉയർന്നതും കേന്ദ്രസർക്കാറിന്റെ നേട്ടങ്ങളാണ്. ഗഗൻയാൻ പദ്ധതി ഈ വർഷം ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ വൻ നേട്ടമാക്കി ഉയർത്തിക്കാട്ടാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
ആഗോളതലത്തിൽ ജീവൻ രക്ഷാ മരുന്നുകളുടേയും വാക്സിനുകളുടേയും നിർമ്മാണ കേന്ദ്രമെന്ന നിലയിലെ ഇന്ത്യയുടെ കുതിച്ചുചാട്ടവും ശ്രദ്ധേയമായിരിക്കുകയാണ്. എല്ലാ കേന്ദ്രമന്ത്രിമാരും വിവിധ പര്യടനങ്ങളിൽ ജനങ്ങളുടെ മുന്നിൽ കേന്ദ്രസർക്കാറിന്റെ കഴിഞ്ഞ എട്ടുവർഷത്തെ നേട്ടങ്ങൾ എടുത്തുപറഞ്ഞുള്ള യാത്രകൾ ആരംഭിച്ചുകഴിഞ്ഞു.
പ്രതിശീർഷ ഉൽപ്പാദനം 10 ശതമാനത്തിലേക്ക് എത്തുമെന്ന് ലോകസാമ്പത്തിക വിദഗ്ദ്ധർ അനുമാനിക്കുന്ന തരത്തിലേക്കാണ് ഇന്ത്യയുടെ കുതിപ്പ്. പ്രതിശീർഷ വരുമാനവും നിക്ഷേപവും 29ൽ നിന്ന് 36 ശതമാനത്തിലേക്കാണ് എത്താൻ പോകുന്നത്. ഗ്രാമഗ്രാമാന്തരങ്ങളിൽ ശൗചാലയവും പാചക വാതക സിലിണ്ടറുകളും എത്തിക്കുന്നത് കേന്ദ്രസർക്കാർ അതിവേഗം പൂർത്തിയാക്കുമെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചി രിക്കുകയാണ്.
ആദ്ധാത്മിക കേന്ദ്രങ്ങളെ തീർത്ഥാടന വിനോദസഞ്ചാര പദ്ധതികളുമായി ബന്ധിപ്പിച്ചും പൗരാണിക ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളെ സംരക്ഷിക്കുന്നതിൽ ജനങ്ങളുടെ പിന്തുണയും നിയമപോരാട്ടങ്ങളിലെ വിജയവും പ്രധാന നേട്ടമാണെന്നും അതിനായി ഇനിയും നടത്തുന്ന പരിശ്രമങ്ങളും ബിജെപി രാജ്യമൊട്ടാകെ പ്രചാരണപരിപാടികളിലൂടെ എടുത്തുകാട്ടും.


