- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി ദേശീയ പതാകയെ അനാദരിച്ചുവോ? അന്താരാഷ്ട്ര യോഗ ദിനത്തിൽ ദേശീയ പതാകയ്ക്ക് സമാനമായ ഷാൾ കഴുത്തിലണിഞ്ഞ് യോഗ ചെയ്തതിൽ പ്രധാനമന്ത്രിക്കെതിരെ പരാതി; ഹർജിക്കാരനോട് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട് കോടതി
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തിൽ ദേശീയ പതാകയ്ക്ക് സമാനമായ ഷാൾ കഴുത്തിലണിഞ്ഞ് യോഗ ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാകയെ അനാദരിച്ചുവോ? മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹർജിക്കാരനോട് ഇതിന്റെ തെളിവുകൾ മെയ് ഒമ്പതിനകം സമർപ്പിക്കാനും ഡൽഹി മെട്രൊപൊലിറ്റൻ മജിസ്‌ട്രേറ്റ് സ്‌നിഗ്ധ സർവാറിയ ആവശ്യപ്പെട്ടു. ഇന്ത്യ ഗേറ്റിൽ നടന്ന യോഗ ദിനാചരണത്തിനിടെ ദേശീയ പതാകയെ ഒരു തൂവാലയായി ഉപയോഗിക്കുക വഴി അനാദരവ് കാട്ടിയെന്നാണ് ഹർജിക്കാരനായ ആശിഷ് ശർമയുടെ ആരോപണം. ഇതിന്റെ പേരിൽ പൊലീസിനോട് നടപടി എടുക്കാൻ നിർദ്ദേശിക്കണമെന്നും ആശിഷ് ശർമ ആവശ്യപ്പെട്ടു. ദേശീയ പതാകയോട് മോദി അനാദരവ് കാട്ടിയത് ഈയൊരു തവണ മാത്രമല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പലതവണ ഇക്കാര്യം ആവർത്തിച്ചതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും ആശിഷ് ശർമ പറയുന്നു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഒപ്പിട്ട ദേശീയ പതാക നൽകിയതും അനാദരവാണ്. ദേശീയ പതാകയിൽ ഒപ്പുവെക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. ഇതേത്തുടർന്നാണ്

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തിൽ ദേശീയ പതാകയ്ക്ക് സമാനമായ ഷാൾ കഴുത്തിലണിഞ്ഞ് യോഗ ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാകയെ അനാദരിച്ചുവോ? മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹർജിക്കാരനോട് ഇതിന്റെ തെളിവുകൾ മെയ് ഒമ്പതിനകം സമർപ്പിക്കാനും ഡൽഹി മെട്രൊപൊലിറ്റൻ മജിസ്‌ട്രേറ്റ് സ്‌നിഗ്ധ സർവാറിയ ആവശ്യപ്പെട്ടു.
ഇന്ത്യ ഗേറ്റിൽ നടന്ന യോഗ ദിനാചരണത്തിനിടെ ദേശീയ പതാകയെ ഒരു തൂവാലയായി ഉപയോഗിക്കുക വഴി അനാദരവ് കാട്ടിയെന്നാണ് ഹർജിക്കാരനായ ആശിഷ് ശർമയുടെ ആരോപണം. ഇതിന്റെ പേരിൽ പൊലീസിനോട് നടപടി എടുക്കാൻ നിർദ്ദേശിക്കണമെന്നും ആശിഷ് ശർമ ആവശ്യപ്പെട്ടു.
ദേശീയ പതാകയോട് മോദി അനാദരവ് കാട്ടിയത് ഈയൊരു തവണ മാത്രമല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പലതവണ ഇക്കാര്യം ആവർത്തിച്ചതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും ആശിഷ് ശർമ പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഒപ്പിട്ട ദേശീയ പതാക നൽകിയതും അനാദരവാണ്. ദേശീയ പതാകയിൽ ഒപ്പുവെക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. ഇതേത്തുടർന്നാണ് തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. ഹർജിയിൽ മെയ് ഒമ്പതിനകം തീർപ്പുണ്ടാക്കണമെന്നും ജഡ്ജി പറഞ്ഞു.

