- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെഞ്ചമിൻ നെതന്യാഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി; ക്ഷണം സ്വീകരിച്ച് നെതന്യാഹു; ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് നേതാക്കൾ; പശ്ചിമേഷ്യൻ പ്രശ്നവും ചർച്ചയാകും
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ക്ഷണം സ്വീകരിക്കുന്നതായി നെതന്യാഹുവും പ്രതികരിച്ചു.ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യൻ പ്രശ്‌നമടക്കം വിപുലമായി ചർച്ച ചെയ്‌തെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സൈബർ രംഗത്തടക്കം ഭീകരവാദം ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ ഒന്നിച്ച് പോരാടാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായും മോദി വ്യക്തമാക്കി. ചർച്ചകൾ സമാധാനത്തിനും പ്രശ്‌നപരിഹാരത്തിനും വഴിതെളിക്കുമെന്ന പ്രതീക്ഷ ഇസ്രയേൽ പ്രധാനമന്ത്രിയുമായി പങ്കുവച്ചെന്നും അദ്ദേഹം പറഞ്ഞു ഇരു രാജ്യങ്ങളും തമ്മിൽ ഏഴു കരാറുകളിൽ ഒപ്പിട്ടു. 40 മില്യൺ ഡോളറിന്റെ വ്യവസായ വികസന, ഗവേഷണ ഫണ്ട് രൂപീകരിക്കാനും ഇന്ത്യയും ഇസ്രയേലും തമ്മിൽ ധാരണയായിട്ടുണ്ട്. സഹകരിക്കാൻ സാധിക്കുന്ന എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കും. കൃഷി ഉൾപ്പെടെയുള്ള പല മേഖലകളിലും ഇസ്രയേലിന് മുന്നേറ്റമുണ്ട
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ക്ഷണം സ്വീകരിക്കുന്നതായി നെതന്യാഹുവും പ്രതികരിച്ചു.ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യൻ പ്രശ്‌നമടക്കം വിപുലമായി ചർച്ച ചെയ്‌തെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സൈബർ രംഗത്തടക്കം ഭീകരവാദം ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ ഒന്നിച്ച് പോരാടാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായും മോദി വ്യക്തമാക്കി. ചർച്ചകൾ സമാധാനത്തിനും പ്രശ്‌നപരിഹാരത്തിനും വഴിതെളിക്കുമെന്ന പ്രതീക്ഷ ഇസ്രയേൽ പ്രധാനമന്ത്രിയുമായി പങ്കുവച്ചെന്നും അദ്ദേഹം പറഞ്ഞു
ഇരു രാജ്യങ്ങളും തമ്മിൽ ഏഴു കരാറുകളിൽ ഒപ്പിട്ടു. 40 മില്യൺ ഡോളറിന്റെ വ്യവസായ വികസന, ഗവേഷണ ഫണ്ട് രൂപീകരിക്കാനും ഇന്ത്യയും ഇസ്രയേലും തമ്മിൽ ധാരണയായിട്ടുണ്ട്. സഹകരിക്കാൻ സാധിക്കുന്ന എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കും. കൃഷി ഉൾപ്പെടെയുള്ള പല മേഖലകളിലും ഇസ്രയേലിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തരം മേഖലകളിൽ പരസ്പര സഹകരണമുണ്ടാവുമെന്നും മോദി പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ നരിമാൻ ഹൗസിൽ നിന്ന് ഇന്ത്യക്കാരിയായ സാന്ദ്ര സാമുവൽ രക്ഷിച്ച, മോശെ ഹോൾട്‌സ് എന്ന ഇസ്രയേലി ബാലനെയും മോദി സന്ദർശിച്ചു. മുംബൈ ഭീകരാക്രമണത്തിൽ ബാലന് മാതാപിതാക്കളെ നഷ്ടമായിരുന്നു. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് ബാലൻ ഇപ്പോൾ കഴിയുന്നത