- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി മുണ്ടുടുത്തു..! ദീർഘവീക്ഷണത്തോടെ വിദൂരതയിൽ നോക്കി നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പ്രധാനമന്ത്രി; ചിത്രം ഏറ്റെടുത്ത സംഘപരിവാറുകാർ ചോദിക്കുന്നു അടുത്ത ലക്ഷ്യം കേരളമോ...?
പോർട്ട് ബ്ലെയർ: അതെ ഒടുവിൽ മുണ്ടുടുത്ത് മോദി. വസ്ത്രധാരണത്തിൽ സിനിമാ താരങ്ങളെ പോലും വെല്ലുന്ന മോദിയുടെ ഗെറ്റപ്പുകളും സ്റ്റൈലും പലതവണ വാർത്തയായിട്ടുണ്ട്. കൂടാതെ പലപ്പോഴും ഇത് വിമർശനങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. അത്തരത്തിൽ ഏവരെയും ആശ്ചര്യപ്പെടുത്തുകയാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ പുത്തൻ ഗെറ്റപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സൗത്തിന്ത്യയുടെ അടയാളവും അഭിമാനവുമായ മുണ്ടുടുത്തായിരുന്നു പ്രധാനമന്ത്രിയുടെ ഗെറ്റപ്പ് ചേഞ്ച്. ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ 75മത്തെ വാർഷികത്തിന്റെ ഭാഗമായി പോർട്ട് ബ്ലെയറിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പുതിയ ഗെറ്റപ്പ്. അദ്ദേഹത്തിന്റെ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം സമൂഹമാധ്യമത്തിൽ വൈറലായതോടെ സംഘപരിവാറുകാർ ഏറ്റെടുത്തിട്ടുണ്ട്. മുണ്ടുടുത്ത് ദൂരേക്ക് ദീർഘ വീക്ഷണത്തോടെ നോക്കി നിൽക്കുന്ന മോദിയുടെ ഭാവി പരിപാടികളാണ് അവർ പറയുന്നത്. അവയിൽ മിക്കതും പ്രധാന മന്ത്രിയുടെ അടുത്ത ലക്ഷ്യം കേരളം ആയിരിക്കും എന്ന വിധ
പോർട്ട് ബ്ലെയർ: അതെ ഒടുവിൽ മുണ്ടുടുത്ത് മോദി. വസ്ത്രധാരണത്തിൽ സിനിമാ താരങ്ങളെ പോലും വെല്ലുന്ന മോദിയുടെ ഗെറ്റപ്പുകളും സ്റ്റൈലും പലതവണ വാർത്തയായിട്ടുണ്ട്. കൂടാതെ പലപ്പോഴും ഇത് വിമർശനങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. അത്തരത്തിൽ ഏവരെയും ആശ്ചര്യപ്പെടുത്തുകയാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ പുത്തൻ ഗെറ്റപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
സൗത്തിന്ത്യയുടെ അടയാളവും അഭിമാനവുമായ മുണ്ടുടുത്തായിരുന്നു പ്രധാനമന്ത്രിയുടെ ഗെറ്റപ്പ് ചേഞ്ച്. ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ 75മത്തെ വാർഷികത്തിന്റെ ഭാഗമായി പോർട്ട് ബ്ലെയറിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പുതിയ ഗെറ്റപ്പ്. അദ്ദേഹത്തിന്റെ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രം സമൂഹമാധ്യമത്തിൽ വൈറലായതോടെ സംഘപരിവാറുകാർ ഏറ്റെടുത്തിട്ടുണ്ട്. മുണ്ടുടുത്ത് ദൂരേക്ക് ദീർഘ വീക്ഷണത്തോടെ നോക്കി നിൽക്കുന്ന മോദിയുടെ ഭാവി പരിപാടികളാണ് അവർ പറയുന്നത്. അവയിൽ മിക്കതും പ്രധാന മന്ത്രിയുടെ അടുത്ത ലക്ഷ്യം കേരളം ആയിരിക്കും എന്ന വിധത്തിലാണ്. എന്നാൽ ചിത്രത്തിന് വരുന്ന വിമർശനങ്ങൾക്കും കുറവില്ല.
സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ 75ആമത്തെ വാർഷികത്തിന്റെ ഭാഗമായി 150 മീറ്റർ ഉയരത്തിൽ പോർട്ട് ബ്ലെയറിൽ അദ്ദേഹം ഇന്ത്യൻ പതാക ഉയർത്തും. രണ്ടാം ലോകമഹായുദ്ധ സമയത്ത് ആന്റമാൻ ദ്വീപ് ജപ്പാൻ പിടിച്ചെടുത്തപ്പോൾ സുഭാഷ് ചന്ദ്രബോസ് പതാക ഉയർത്തിയിരുന്നു. ഷഹീദ്, സ്വരാജ് എന്നിങ്ങനെ പേരു നൽകണമെന്ന് അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സ്മരണയിലാണ് ബംഗാൾ ഉൾക്കടലിലെ ദ്വീപ് സമൂഹത്തിൽപ്പെടുന്ന റോസ്, നെയ്ൽ, ഹാവ്ലോക് ദ്വീപുകളുടെ പേരുകളാണു മാറ്റുന്നത്.
റോസിന് സുഭാഷ് ചന്ദ്രബോസ്, നെയ്ലിനു ഷഹീദ്, ഹാവ്ലോക്കിനു സ്വരാജ് എന്നിങ്ങനെയാണ് പേരുകൾ നൽകുക. ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പുതിയ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഇതിന് പുറമെ പോസ്റ്റൽ സ്റ്റാമ്പും, നാണയവും അദ്ദേഹം പുറത്തിറക്കും. സോളാർ പ്ലാന്റും, സോളാർ വില്ലേജും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
നേരത്തേ സ്വിറ്റ്‌സർലാന്റിൽ മഞ്ഞു വിരിച്ച ബസ്റ്റാൻഡിന് സമീപത്ത് നിൽക്കുന്ന ചിത്രവും വൈറലായിരുന്നു. ഇൻസ്റ്രാഗ്രാമിൽ ലോകനേതാക്കന്മാരുടെ പ്രൊഫൈലുകളെ കടത്തിവെട്ടിക്കൊണ്ടായിരുന്നു മോദിയുടെ മുന്നേറ്റം. ലോക നേതാക്കന്മാരെയെല്ലാെം പിൻതള്ളി മോദിയുടെ പ്രൊഫൈൽ ഏറ്റവും മുന്നിലെത്തിയതായി സർവ്വേ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ആഞ്ഞടിക്കുകയാണ് മോദി തരംഗം.