- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി കടുത്ത ക്ഷോഭത്തിൽ; രാജ്യസഭയിൽ വോട്ടെടുപ്പിന് ഹാജരാകാതിരുന്ന എംപിമാരോട് വിശദീകരണം ചോദിച്ച് പ്രധാനമന്ത്രിയുടെ കത്ത്; ഇനി പഴയ തോന്ന്യാസങ്ങൾ നടക്കില്ലെന്ന തിരിച്ചറിവിൽ ബിജെപി നേതാക്കൾ
ന്യൂഡൽഹി: ഇപ്പോൾ നടന്നു വരുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ തിരിച്ചടിയേറ്റതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത അതൃപ്തി. സഭയിൽ ഹാജരാകാത്ത സ്വന്തം എംപിമാരോടും സഖ്യകക്ഷി എംപിമാരോടും മറുപടി തേടി പ്രധാനമന്ത്രി കത്തയച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് സിപിഐഎം നേതാക്കളായ സ

ന്യൂഡൽഹി: ഇപ്പോൾ നടന്നു വരുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ തിരിച്ചടിയേറ്റതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത അതൃപ്തി. സഭയിൽ ഹാജരാകാത്ത സ്വന്തം എംപിമാരോടും സഖ്യകക്ഷി എംപിമാരോടും മറുപടി തേടി പ്രധാനമന്ത്രി കത്തയച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് സിപിഐഎം നേതാക്കളായ സീതാറാം യെച്ചൂരി, പി രാജീവ് എന്നിവർ കൊണ്ടുവന്ന പ്രമേയം രാജ്യസഭയിൽ 57നെതിരേ 118 വോട്ടുകളോടെ പാസായതാണ് മോദിയെ ചൊടിപ്പിച്ചത്. ഈ സമയത്ത് രാജ്യസഭയിലെ ബിജെപി എംപിമാരിൽ 10 പേരും സഖ്യ കക്ഷികളിൽ നിന്നുള്ള 12 അംഗങ്ങളും സഭയിലുണ്ടായിരുന്നില്ല. 'വോട്ടിങ് നടക്കുമ്പോൾ ഹാജരാകാത്ത മന്ത്രിമാരുൾപ്പെടെയുള്ള എല്ലാ എംപിമാരോടു കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്,' ഒരു പാർട്ടി നേതാവ് പറഞ്ഞു.
എൻഡിഎ സർക്കാർ രാജ്യസഭയിൽ ന്യൂനപക്ഷമാണെന്നിരിക്കെ ഇവരുടെ സാന്നിദ്ധ്യവും വലിയ മാറ്റമൊന്നും ഉണ്ടാക്കുമായിരുന്നില്ല. അതേസമയം ഇങ്ങനെ ഒരു വിശദീകരണം തേടലിലൂടെ ഭാവിയിലുണ്ടാകുന്ന സമാന സാഹചര്യങ്ങളിൽ രാജ്യസഭയിൽ എല്ലാ അംഗങ്ങളുടേയും സാന്നിധ്യം ഉറപ്പിക്കുകയാണ് മോദി ലക്ഷ്യമിടുന്നത്. നടപ്പു സമ്മേളനത്തിൽ നിരവധി ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിക്കാനിരിക്കെ ഇനിയും ഇത്തരമൊരു സാഹചര്യത്തെ തള്ളിക്കളയാനാവില്ല. ബിജെപിയുടെ 46 അംഗങ്ങൾക്കു പുറമെ ടിഡിപിയുടെ ആറ്, ശിവസേന, ശിരോമണി അകാലിദൾ എന്നിവരുടെ മൂന്നു വീതം അംഗങ്ങളും, പിഡിപിയുടെ രണ്ട് അംഗങ്ങളും ചെറുപാർട്ടികളുടെ ഓരോന്ന് വീതം അംഗങ്ങളുമാണ് രാജ്യസഭയിൽ എൻ ഡി എയുടെ ശക്തി.
അതേസമയം അംഗങ്ങളുടെ അസാന്നിദ്ധ്യത്തിലും ബിജെപിക്ക് എഐഎഡിഎംകെ, സ്വതന്ത്രർ തുടങ്ങിയവരുടെ വോട്ടുകൾ ലഭിച്ചു. പ്രതിപക്ഷ അംഗങ്ങളിൽ എല്ലാവരും ഹാജരുണ്ടായിരുന്നില്ലെങ്കിലും പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, എസ്‌പി, ബിഎസ്‌പി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ജെഡിയു, സിപിഐ എന്നിവർ ഒന്നടങ്കം സിപിഐ എമ്മിന്റെ പ്രമേയത്തെ അനുകൂലിച്ചതോടെ വലിയ തടസ്സങ്ങളില്ലാതെയാണ് ഭേദഗതി പാസായത്.

