മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത മഹാത്മാവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് മഹരാഷ്ട്രയിലെ വിദ്യാഭ്യാസ വകുപ്പ്, അതിനായി പുസ്തകങ്ങളിലൂടെ അടുത്ത തലമുറയെ മോദിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

മോദിയെ എങ്ങനെ കുട്ടികളിൽ ഇൻഞ്ചെക്ട് ചെയ്യാം എന്നതിന് പുതിയ ഒരു രീതിയാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. ഇതിനായി സ്‌കൂളുകളിൽ ഉപ പാഠപുസ്തകമായി വാങ്ങിക്കൂട്ടുന്നത് ഏറെയും മോദിയെക്കുറിച്ചുള്ള പുസ്തകങ്ങളാണ്, 59.42 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് മോദിയെക്കുറിച്ച് പഠിക്കാനായി വിദ്യാഭ്യാസ വകുപ്പ് വാങ്ങിക്കൂട്ടിയത്.

അതേ സമയം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വിദ്യഭ്യാസ വകുപ്പിന് വലിയ പഥ്യമില്ല. വെറും 3.25 ലക്ഷം രൂപയുടെ പുസ്തകം മാത്രമാണ് ഗാന്ധിയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് വാങ്ങിക്കൂട്ടിയത്. പ്രധാന മന്ത്രി കഴിഞ്ഞാൽ വിദ്യാഭ്യാസ വകുപ്പിന് പ്രിയങ്കരനായിട്ടുള്ളത് ബാബാ സാഹേബ് അംബേദ്കറാണ്. 24.28 ലക്ഷം രൂപയുടെ പുസ്തകം അംബേദകറിനെക്കുറിച്ച് പഠിക്കാനായി വകുപ്പ് വാങ്ങിയിട്ടുണ്ട്.