- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്ക് ജനപ്രീയതയിൽ ഡൊണാൾഡ് ട്രംപിനെ പിന്തള്ളി നരേന്ദ്ര മോദി; പിന്തുടരുന്നത് 4.32 കോടി ആളുകൾ; വിവരങ്ങൾ ബർസൺ മാർട്‌സ്റ്റെല്ലർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ
ജെനീവ: ഫേസ്‌ബുക്ക് ജനപ്രീയതയിൽ അമേരിക്കൻ പസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തള്ളി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോദി. 4.32 കോടി ആളുകളാണ് ഫേസ്‌ബുക്കിൽ മോദിയെ പിന്തുടരുന്നത്. 2.31 കോടി ആളുകളാണ് അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുടരുന്നത്. ട്രംപിനേക്കാൾ ഇരട്ടിയിലധികം ആളുകൾ മോദിയെ പിന്തുടരുന്നുണ്ട്. 2017 ജനുവരി ഒന്നു മുതൽ കമ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ബർസൺ മാർട്‌സ്റ്റെല്ലർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ തയ്യാറാക്കിയത്. പഠനം നടത്തിയ 14 മാസങ്ങളക്കിടെ ട്രംപിന്റെ ഫേസ്‌ബുക്കിലെ പോസ്റ്റുകള്ക്കാണ് ഏറ്റവുമധികം ആളുകളുടെ പ്രതികരണം ലഭിക്കുന്നത്. കമന്റുകളും ലൈക്കുകളുമടക്കം 20.49 കോടി പ്രതികരണങ്ങളാണ് ട്രംപിന് ലഭിച്ചത്. മോദിക്ക് 11.36 കോടി പ്രതികരണങ്ങള് മാത്രമാണ് ലഭിച്ചത്. 650ൽ അധികം ഫെയ് ബുക്ക് പേജുകളാണ് ഇതിനായി പരിശോധിച്ചത്. സ്ഥാപനങ്ങൾ ഭരണാധികാരികൾ വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പേജുകളാണ് പഠനത്തിന
ജെനീവ: ഫേസ്‌ബുക്ക് ജനപ്രീയതയിൽ അമേരിക്കൻ പസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തള്ളി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോദി. 4.32 കോടി ആളുകളാണ് ഫേസ്‌ബുക്കിൽ മോദിയെ പിന്തുടരുന്നത്.
2.31 കോടി ആളുകളാണ് അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുടരുന്നത്. ട്രംപിനേക്കാൾ ഇരട്ടിയിലധികം ആളുകൾ മോദിയെ പിന്തുടരുന്നുണ്ട്. 2017 ജനുവരി ഒന്നു മുതൽ കമ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ബർസൺ മാർട്‌സ്റ്റെല്ലർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ തയ്യാറാക്കിയത്.
പഠനം നടത്തിയ 14 മാസങ്ങളക്കിടെ ട്രംപിന്റെ ഫേസ്‌ബുക്കിലെ പോസ്റ്റുകള്ക്കാണ് ഏറ്റവുമധികം ആളുകളുടെ പ്രതികരണം ലഭിക്കുന്നത്. കമന്റുകളും ലൈക്കുകളുമടക്കം 20.49 കോടി പ്രതികരണങ്ങളാണ് ട്രംപിന് ലഭിച്ചത്. മോദിക്ക് 11.36 കോടി പ്രതികരണങ്ങള് മാത്രമാണ് ലഭിച്ചത്.
650ൽ അധികം ഫെയ് ബുക്ക് പേജുകളാണ് ഇതിനായി പരിശോധിച്ചത്. സ്ഥാപനങ്ങൾ ഭരണാധികാരികൾ വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പേജുകളാണ് പഠനത്തിനായി വിധേയമാക്കിയത്.
മോദി നടത്തുന്നതിനേക്കാൾ ഇരട്ടിയലധികമായി ദിവസവും അഞ്ച് ഫേസ്‌ബുക്ക് പോസ്‌റ്റെങ്കിലും ട്രംപ് നടത്താറുണ്ട്. ഇത്രയും ഘടകങ്ങളുണ്ടെങ്കിലും പിന്തുടരുന്നവരുടെ എണ്ണത്തില മോദി അമേരിക്കന് പ്രസിഡന്റിനെ പിന്തള്ളി മുന്നിലെത്തി. ഏഷ്യന് രാജ്യങ്ങളില് ഫേസ്‌ബുക്കിന് ജനപ്രിയത കൂടുതലാണ്.
ജോർദാൻ രാജ്ഞിയായ റാനിയയാണ് മൂന്നാം സ്ഥാനത്ത്. 1.6 കോടി ആളുകളാണ് ഇവരെ പിന്തുടരുന്നത്. അതേസമയം ഫെയസ്ബുക്കില ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് ന്യൂസിലാനഡ് പ്രധാനമന്ത്രിയായ ജസിൻഡആർഡെനാണ്. ഏഴുമാസം ഗർഭിണിയായ ഇവർ നിരന്തരം ഫേസ്‌ബുക്കിൽ ലൈവായി ആളുകളോട് ഇടപെടുന്നുണ്ട്.
അതേ സമയം ട്വിറ്ററില ഏറ്റവും കൂടുൽല് ഫോളോവേഴ്‌സുള്ള ലോക നേതാവ് സ്ഥാനത്ത് ഇപ്പോഴും ട്രംപ് തന്നെയാണ് മുന്നിൽ.