- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദിയും 'സർ ജഡേജ'യുടെ ഫാൻ; ക്രിക്കറ്റ് ടീമിലെ ഓരോ താരത്തിനും പ്രത്യേകം ആശംസയറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റുകൾ
ന്യൂഡൽഹി: 'സർ ജഡേജ'യുടെ തമാശകൾ ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നേരംപോക്കായിരുന്നു. ക്യാപ്റ്റൻ എം എസ് ധോണിയാണ് ടീമിലെ ഓൾ റൗണ്ടറായ രവീന്ദ്ര ജഡേജയെ 'സർ ജഡേജ' എന്നു വിശേഷിപ്പിച്ചത്. പിന്നീടിത് എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 'സർ ജഡേജ'യുടെ ഫാനാണ് താനെന്നു വെളിപ്പെടുത്തിയിരിക്കുന്നു.
ന്യൂഡൽഹി: 'സർ ജഡേജ'യുടെ തമാശകൾ ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നേരംപോക്കായിരുന്നു. ക്യാപ്റ്റൻ എം എസ് ധോണിയാണ് ടീമിലെ ഓൾ റൗണ്ടറായ രവീന്ദ്ര ജഡേജയെ 'സർ ജഡേജ' എന്നു വിശേഷിപ്പിച്ചത്. പിന്നീടിത് എല്ലാവരും ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 'സർ ജഡേജ'യുടെ ഫാനാണ് താനെന്നു വെളിപ്പെടുത്തിയിരിക്കുന്നു. ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമംഗങ്ങൾക്ക് അയച്ച ആശംസാ ട്വീറ്റുകളിലാണ് സർ ജഡേജയുടെ ആരാധകനല്ലാത്ത ആരാണുള്ളതെന്നു മോദി ചോദിച്ചത്.
എല്ലാ താരങ്ങൾക്കും പ്രത്യേകം പ്രത്യേകം ട്വീറ്റുകൾ അയച്ചാണ് മോദി ആശംസ അറിയിച്ചിരിക്കുന്നത്. ഓരോ ട്വീറ്റിലും കളിക്കാരന്റെ പ്രത്യേകതകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ആശംസകൾ കൈമാറിയിരിക്കുന്നത്.
ലോകകപ്പ് മത്സരങ്ങൾ 14നാണ് തുടങ്ങുന്നത്. 15ന് പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഇന്ത്യക്ക് മേൽ ലോകകപ്പ് നിലനിർത്താൻ കടുത്ത സമ്മർദമാണ് ഉള്ളത്.
അതിനിടെ ഇന്ത്യൻ ടീം ദുർബലമാണെന്നും തങ്ങൾ അനായാസം ഇന്ത്യയെ കീഴടക്കുമെന്നാണ് പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങളിൽ കൂടുതൽ വിജയം പാക്കിസ്ഥാനാണെങ്കിലും ലോകകപ്പ് മത്സരങ്ങളിൽ ഒന്നിൽ പോലും ഇതുവരെ ഇന്ത്യയെ കീഴടക്കാൻ അവർക്കായിട്ടില്ല. ഈ ചരിത്രം ഇക്കുറി തിരുത്തുമെന്നാണ് പാക്കിസ്ഥാന്റെ വാദം.