പ്രൊഫ: നരേന്ദ്ര  പ്രസാദ് അനുസ്മരണ നാടക മത്സരത്തിന്റെ സമാപന ചടങ്ങ് നവംബർ 30)0 തീയതി  സമാജത്തിൽ സംഘടിപ്പിച്ചു. പ്രശസ്ത നാടക സിനിമാ പ്രവർത്തകൻ പി ബാലചന്ദ്രൻ വിജയികളെ  പ്രഖ്യപിച്ചു. സമാജം പ്രസിഡണ്ട് ജി കെ നായർ സമാജം ജനറൽ സെക്രട്ടറി  മനോജ് മാത്യു കലാ വിഭാഗം സെക്രട്ടറി ഷാജഹാൻ എ ആർ മറ്റു ഭരണ സമിതി അംഗങ്ങൾ സ്‌കൂൾ ഓഫ് ഡ്രാമയുടെ കൺ വീനർ മനോഹരൻ എസ് പി മറ്റു  പ്രവർത്തകർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ വിധികർത്താക്കളെ മെമന്റോ നൽകി ആദരിച്ചു.

നവംബർ 25 നു ആരംഭിച്ച പ്രൊഫ: നരേന്ദ്ര  പ്രസാദ് അനുസ്മരണ നാടക മത്സരത്തിനു 30)0 തീയതി  തിരശ്ശീല  വീണു. നാട്ടിൽ നിന്നും എത്തിയ പ്രശസ്ഥനായ വിധികർത്താവിനു മുന്നിൽ അഞ്ചു ദിവസങ്ങളിൽ ആയി 9 നാടകങ്ങളാണ് അരങ്ങേറിയത്. പി ബാലചന്ദ്രനെ കൂടാതെ ശ്രീലതാ ബാലചന്ദ്രൻ , ബേബി കുട്ടൻ എന്നിവരും വിധികർത്താക്കളായി ഉണ്ടായിരുന്നു.

അവാർഡുകൾ:
മികച്ച അവതരണം ശ്രീജിത്ത് അവതരിപ്പിച്ച ഒറ്റ്. അവതരണം രണ്ടാം സ്ഥാനം ഹരീഷ് മേനോൻ  അവതരിപ്പിച്ച നാടകം കക്കേഷ്യയിൽ ഒരു കടുവ കുട്ടികളെ തേടുന്നു.

മികച്ച സംവിധാനം ഒന്നാംസ്ഥാനം ഒറ്റ് സംവിധാനം ചെയ്ത സാംകുട്ടി പട്ടംങ്കിരി. സംവിധാനം രണ്ടാം സ്ഥാനം  കക്കേഷ്യയിലെ ഒരു കടുവ കുട്ടികളെ തേടുന്നു അവതരിപ്പിച്ച  ഹരീഷ് മേനോൻനല്ല നടൻ ഒന്നാം സ്ഥാനം  അഗസ്റ്റിൻ ജോസഫിന്റെ സ്വർഗ്ഗയാത്ര എന്ന നാടകത്തിലെ അഗസ്റ്റിൻ ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച  എസ് ആർ ഖാൻ. നല്ല നടൻ രണ്ടാം സ്ഥാനം കക്കേഷ്യയിൽ ഒരു കടുവ കുട്ടികളെ തേടുന്നു എന്ന നാടകത്തിൽ ദിമിത്രി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച വിജു കൃഷ്ണൻനല്ല നടി  കൊളാഷ് എന്നാ നാടകത്തിലെ ജാനു എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച രഹാന. നല്ല നടി രണ്ടാം സ്ഥാനം വാടക മുറിയിലെ കൊലപാതകത്തിലെ ലൂസ്യാമ യെ അവതരിപ്പിച്ച ബിജി ശിവകുമാർ.

നല്ല നടി രണ്ടാം സ്ഥാനം ഒറ്റ് എന്ന നാടകത്തിലെ ഗാന്ധാരിയെയും ചീരുവിനെയും അവതരിപ്പിച്ച സൗമ്യ കൃഷ്ണ പ്രസാദ്ബാലതാരം കക്കേഷ്യയിലെ ഒരു കടുവ കുട്ടികളെ തേടുന്നു എന്ന നാടകത്തിലെ പെൺകുട്ടിയുടെ ഭാഗം ചെയ്ത നേഹ ശശിമികച്ച രംഗ സജ്ജീകരണം ഒറ്റ് എന്ന നാടകത്തിലെ രംഗ സജ്ജീകരണം നിർവ്വഹിച്ച പ്രേമരാജൻ ,ജയരാജ് ശശിധരൻ  മികച്ച ദീപ സംവിധാനം  ഒറ്റ് എന്ന നാടകം  പ്രജിൽ, സാം കുട്ടി പട്ടംങ്കിരിമികച്ച സംഗീതം  പാമരനാം പാട്ടുകാര ൻ  ബിന്ദുറാം മികച്ച ചമയം  ഒറ്റ് എന്ന നാടകം ഷീജ വീരമണി , ദാമു കോറോത്ത്.