- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ സ്നേഹിച്ച് അനാഥ പിള്ളേരെ സംരക്ഷിക്കാൻ എത്തിയ ബ്രിട്ടീഷ് യുവതിക്ക് ഇനി ധൈര്യമായി മടങ്ങാം; പിക്ക്നിക്കിന് പോയപ്പോൾ കുഞ്ഞ് മരിച്ച കേസിൽ കുറ്റ വിമുക്തയാക്കി ഇന്ത്യൻ കോടതി
പിക്ക്നിക്കിനിടെ അഞ്ച് വസയുകാരനായ കുഞ്ഞ് മരിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് കൊണ്ടിരുന്ന ബ്രിട്ടീഷ് യുവതി നർഗീസ് കൽബാസി അഷ്താരിയെ(28) കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള നിർണായകമായ കോടതി വിധി പുറത്ത് വന്നു. ഇന്ത്യയെ സ്നേഹിച്ച് എക്സ്റ്ററിൽ നിന്നും അനാഥ പിള്ളേരെ സംരക്ഷിക്കാൻ എത്തിയ ബ്രിട്ടീഷ് യുവതിക്ക് ഇന്ത്യൻ കോടതിയുടെ തുടർന്ന് ഇനി ധൈര്യമായി മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. അഷ്താരി കുട്ടികൾക്കായി സംഘടിപ്പിച്ച പിക്ക്നിക്കിനിടെ അഞ്ച് വയസുകാരനായ അസിം ജിലാകരയെ കാണാതാവുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും കുട്ടി നദിയിലെ ഒഴുക്കിൽ പെട്ട് മരിച്ചുവെന്നാണ് അധികൃതർ ഉത്തരവിടുകയായിരുന്നു. യുവതിയുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് കുട്ടി മരിച്ചതെന്ന കുറ്റം ചുമത്തി 2014ൽ ഈ ബ്രിട്ടീഷ്-ഇറാനിയൻ എയ്ഡ് വർക്കറെ ഇന്ത്യയിൽ ജയിലിലിൽ ഇടുകയും ചെയ്തു. ഒരു വർഷം ജയിലിൽ കിടന്ന ശേഷം പിന്നീട് നൽകിയ അപ്പീലിനെ തുടർന്ന് യുവതിയെ ജയിലിൽ നിന്നും ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ ഇന്ന

പിക്ക്നിക്കിനിടെ അഞ്ച് വസയുകാരനായ കുഞ്ഞ് മരിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് കൊണ്ടിരുന്ന ബ്രിട്ടീഷ് യുവതി നർഗീസ് കൽബാസി അഷ്താരിയെ(28) കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള നിർണായകമായ കോടതി വിധി പുറത്ത് വന്നു. ഇന്ത്യയെ സ്നേഹിച്ച് എക്സ്റ്ററിൽ നിന്നും അനാഥ പിള്ളേരെ സംരക്ഷിക്കാൻ എത്തിയ ബ്രിട്ടീഷ് യുവതിക്ക് ഇന്ത്യൻ കോടതിയുടെ തുടർന്ന് ഇനി ധൈര്യമായി മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. അഷ്താരി കുട്ടികൾക്കായി സംഘടിപ്പിച്ച പിക്ക്നിക്കിനിടെ അഞ്ച് വയസുകാരനായ അസിം ജിലാകരയെ കാണാതാവുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും കുട്ടി നദിയിലെ ഒഴുക്കിൽ പെട്ട് മരിച്ചുവെന്നാണ് അധികൃതർ ഉത്തരവിടുകയായിരുന്നു. യുവതിയുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് കുട്ടി മരിച്ചതെന്ന കുറ്റം ചുമത്തി 2014ൽ ഈ ബ്രിട്ടീഷ്-ഇറാനിയൻ എയ്ഡ് വർക്കറെ ഇന്ത്യയിൽ ജയിലിലിൽ ഇടുകയും ചെയ്തു. ഒരു വർഷം ജയിലിൽ കിടന്ന ശേഷം പിന്നീട് നൽകിയ അപ്പീലിനെ തുടർന്ന് യുവതിയെ ജയിലിൽ നിന്നും ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ ഇന്നലെയുണ്ടായ നിർണായകമായ കോടതി ഉത്തരവിനെ തുടർന്ന് യുവതിയെ തീർത്തും കുറ്റവിമുക്തയാക്കിയിരിക്കുകയാണ്.
പ്രാദേശിക ഭരണകൂടം നടത്തിയ ഭീഷണിപ്പെടുത്തലിന്റെയും ഗൂഢാലോചനയുടെയും അധിക്ഷേപത്തിന്റെയും ഇരയായി താൻ മാറുകയായിരുന്നുവെന്നാണ് അഷ്താരി വാദിച്ചിരുന്നത്. താൻ കൈക്കൂലിയും മോചനദ്രവ്യവും കൊടുക്കാൻ തയ്യാറാവാത്തതിനാൽ തന്നെ ജയിലിൽ അടയ്ക്കുകയായിരുന്നുവെന്നും അവർ ബോധിപ്പിച്ചിരുന്നു. ഒരു വേള അഷ്താരി ആൺകുട്ടിയെ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് വരെ പൊലീസ് കുറ്റപ്പെടുത്തിയിരുന്നു. എന്തിനേറെ കുട്ടിയുടെ മാതാപിതാക്കൾ വരെ അവന്റെ മരണത്തിൽ ഈ ബ്രിട്ടീഷ് യുവതിക്ക് നേരെയായിരുന്നു വിരൽ ചൂണ്ടിയിരുന്നത്.
അപ്പീൽ പുരോഗതിക്കുന്നതിനിടെ അഷ്താരിയോട് ഇന്ത്യ വിട്ട് പോകരുതെന്ന് കർക്കശ ഉത്തരവേകിയിരുന്നു. എന്നാൽ ബ്രിട്ടീഷ് യുവതിക്ക് ഇത്തരത്തിൽ നീതി നിഷേധിക്കുന്നതിൽ ഇന്റർനാഷണൽ റൈറ്റ്സ് ഗ്രൂപ്പുകളും ചാരിറ്റികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇവരുടെ മോചനത്തിനും നീതിക്കുമായി ആറ് മാസങ്ങൾക്ക് മുമ്പ് തന്നെ പെറ്റീഷനുകൾ ഓൺലൈനിൽ ലോഞ്ച് ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് പേർ ഇതിൽ ഒപ്പിടുകയും ചെയ്തിരുന്നു. നിലവിൽ അവർ ഇന്ത്യയിൽ ഉണ്ടോയെന്ന കാര്യം വ്യക്തമല്ല.
അഷ്താരി നടത്തുന്ന സ്‌കൂൾ വക 2014ൽ സംഘടിപ്പിച്ച ഒരു യാത്രക്കിടെയാണ് അസിം എന്ന അന്ധനായ വിദ്യാർത്ഥി പുഴയിൽ വീണ് ഒലിച്ച് പോയെന്നായിരുന്നു വെളിപ്പെട്ടിരുന്നത്. ഈ സമയത്ത് കുട്ടിയുടെ അച്ഛനമമ്മമാർ പ്രസ്തുത സ്‌കൂളിൽ ജോലി ചെയ്യുകയായിരുന്നു. തങ്ങളുടെ കുട്ടിയെ നർഗീസ് പുഴയിലേക്ക് വലിച്ചെറിഞ്ഞതാണെന്ന് ആരോപിച്ച് മാതാപിതാക്കൾ നർഗിസിനെതിരെ പരാതി സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ കുറ്റകൃത്യത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നതിനെ തുടർന്ന് നർഗീസ് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇറാനിൽ ജനിച്ച അഷ്താരി ഡേവനിലെ എക്സെറ്ററിലായിരുന്നു വളർന്നതും പഠിച്ചതും. നാലാം വയസിലായിരുന്നു നർഗീസ് ഇറാനിൽ നിന്നും ഡേവനിലെത്തിയിരുന്നത്. എന്നാൽ അൽപം കഴിയുന്നതിന് മുമ്പ് ഇവർക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടുയ 2011ലായിരുന്നു നർഗീസ് ഇന്ത്യയിലെത്തി.തുടർന്ന് പ്രാദേശിക എൻജിഒകളുമായി ചേർന്ന് കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായി.

