റോക് സ്റ്റാർ എന്ന ചിത്രത്തിലൂടെ ജനപ്രിയയായ പ്രശസ്ത സിനിമ നടി നർഗീസ് ഫക്രി സിനിമ ലോകത്തോടും ഇന്ത്യയോടും വിട പറയുന്നതായി റിപ്പോർട്ട്.ബോളിവുഡ് ഉപേക്ഷിച്ച് കുടുംബത്തിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസാക്കുകയാണ് നടിയുടെ ആഗ്രഹമെന്നാണ് വാർത്ത. ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്നും നടി തീരുമാനമെടുത്തിട്ടുണ്ടത്രേ

ധൂം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഉദയ് ചോപ്രയുമായി നടി നേരത്തെ പ്രണയത്തിലായിരുന്നു. പ്രണയത്തിലായതിൽ പിന്നെ ഏറെക്കാലം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു നർഗീസ്. എന്നാൽ അടുത്തിടെ ഉദയ് ചോപ്രയുമായി പിരിഞ്ഞെന്നു വാർത്തകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യൻ സിനിമാലോകത്തോട് വിട പറയുന്നതെന്നാണ് പുതിയ വാർത്തകൾ. ഇനി ഇന്ത്യയിലേക്ക് തിരിച്ചു വരുന്നില്ലെന്നുമാണ് നർഗീസ് ഫക്രി പറഞ്ഞത്.

അടുത്തിടെ ഇറങ്ങിയ അസ്ഹർ, ഹൗസ്ഫുൾ 3 എന്നീ ചിത്രങ്ങൾ ജനശ്രദ്ധയാകർഷിക്കാ തിരുന്നതും ബോളിവുഡ് ഉപേക്ഷിക്കാൻ നടിയെ പ്രേരിപ്പിക്കുന്നുണ്ടെന്നുമാണ് വാർത്തകൾ. ജോൺ എബ്രഹാം നായകനായെത്തുന്ന ഡിഷ്യും എന്ന ചിത്രമാണ് നടിയുടെ പുറത്തിറങ്ങാ നിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.