ഇടുക്കി: നരിയംപാറ ട്രിപ്പിൾ വാട്ടർഫാൾസ് കാണികളുടെ മനം കവരുന്നു. അടുത്തകാലത്താണ് ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് പുറം ലോകമറിഞ്ഞുതുടങ്ങിയത്.

കട്ടപ്പനയിൽ നിന്നും 3 കിലോമീറ്ററോളം അകലെ നരിയംപാറയിൽ മലമുകളിൽ നിന്നും വെള്ളം 3 ഘട്ടമായി താഴേയ്ക്കുപതിക്കുന്ന കാഴ്ച ഏറെ ഹൃദ്യമാണ്.പ്രകൃതിയൊരുക്കിയ ഈ വിസ്മയം കൺകുളിർക്കെ കണ്ടാസ്വദിക്കുന്നതിനും മതിവരുവോളം തിമിർത്താടാനും സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നിരവധി വിനോദസഞ്ചാരികൾ ഇവിടേയ്ക്കെത്തുന്നുണ്ട്്.

കട്ടപ്പനയിൽ നിന്നും കോട്ടയം പോകുന്ന വഴിയിൽ 3 കിലോമീറ്റർ യാത്ര ചെയ്താൽ നരിയംപാറയിലെത്താം.ഇവിടെ നിന്നാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്തേയ്ക്കുള്ള ചെറിയ പാത ആരംഭിക്കുന്നത്.ഇതുവഴി കഷ്ടി 500 മീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന പള്ളിയാടിയിൽ ജെയിംസിന്റെ കൃയിടത്തിലെത്താം.ചുറ്റും മരങ്ങളും മലകളുമെല്ലാം മുള്ളതിനാൽ വനമേഖലയുടെ പ്രതീതിയാണ് ഇവിടെ അനുഭവപ്പെടുന്നത്.വെള്ളച്ചാട്ടത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകവും ഇതിതന്നെ.

അപകട സാധ്യതയില്ലെന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ എടുത്തപറയാവുന്ന പ്രത്യേകത.കൊച്ചുകുട്ടികൾക്കുപോലും ഈ വെള്ളച്ചാട്ടത്തിൽ തിമിർത്താടാം.കുട്ടികൾ ഉൾപ്പെടെ കുടുംബം ഒന്നടങ്കമാണ് സഞ്ചാരികൾ വെള്ളച്ചാട്ടം കാണാനെത്തുന്നത്.മണിക്കൂറുകളോളം ചിലവഴിച്ച് ,കുളിയും ജലകേളികളും കഴിഞ്ഞാണ് വെള്ളച്ചാട്ടം കാണആനെത്തുന്നവർ ഇവിടെ നിന്നും മടങ്ങുന്നത്. സിനമ -സീരിയൽ താരങ്ങളടക്കം നിരവധി പേർ ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്നുണ്ട്്.നടിമാരായ ഭാവനയും രമ്യ നമ്പീശനും അനുശ്രീയും ഇവിടെ വന്നുപോയത് അടുത്തിടെയാണ്.

ആൽബങ്ങൾക്കും പരസ്യ ചിത്രീകരണത്തിനുമായി നിരവധിപേർ ഇവിടെ എത്തുന്നുണ്ട്.മഴക്കൊലം ആരംഭിക്കുന്നതോടെ സജീവമാവുന്ന വെള്ളച്ചാട്ടം വേനൽ ശക്തമാവുന്നതോടെ അപ്രത്യക്ഷമാവും.വാഹനങ്ങളിൽ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തുവരെ എത്താമെന്നതും ഈ വെള്ളച്ചാട്ടത്തിന്റെ മറ്റൊരുസവിശേഷതയാണ്.ഈ വെള്ളച്ചാട്ടത്തിന് സമീപമാണ് ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ അഞ്ചുരുളിയും അയ്യപ്പൻകോവിലുമെല്ലാം സ്ഥിതി ചെയ്യുന്നത്.