- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ബിജെപി നേതാവിനെ വെറുതെവിട്ടു ഗുജറാത്ത് ഹൈക്കോടതിയുടെ വിധി; കേസിലെ മറ്റൊരു പ്രതിയായ ബാബു ബജരംഗിയുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു; മായാ കോട്‌നാനിയെ വെറുതെവിട്ടത് സംശയത്തിന്റെ ആനുകൂല്യത്തിൽ
ന്യൂഡൽഹി: 2002 ലെ ഗുജറാത്ത് കലാപകാലത്തെ നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ബിജെപി നേതാവ് മായാ കോട്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി അവരെ വെറുതെവിട്ടത്. കേസിൽ വിചാരണ കോടതിയുടെ ശിക്ഷാവിധി ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നേരത്തെ വിചാരണ കോടതി കേസിലെ 29 പ്രതികളെ ശിക്ഷിച്ചിരുന്നു. അതേസമയം കേസിലെ പ്രതിയായ ബജ് രംഗ്ദൾ നേതാവ് ബാബു ബജരംഗിയുടെ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദി മന്ത്രിസഭയിൽ വനിത-ശിശു ക്ഷേമ മന്ത്രിയായിരുന്നു മായ കൊഡ്‌നാനി. 95 പേർ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ഉൾപ്പെട്ട ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവാണ് മായാ കോട്നാനി. കേസിൽ ഇവരെ 28 വർഷത്തെ കഠിന തടവിനാണ് വിചാരണ കോടതി അവരെ ശിക്ഷിച്ചത്. 95 പേർ കൊല്ലപ്പെട്ട കേസിൽ 2012ലാണ് പ്രത്യേക വിചാരണ കോടതി കോഡ്‌നാനി അടക്കം 29 പേർക്ക് തടവുശിക്ഷ വിധിച്ചത്. 28 വർഷത്തെ തടവുശിക്ഷയാണ് കൊഡ്‌നാനിക്ക് ലഭിച്ചിരുന്നത്. ഇതിനെതിരെ പ്രതികൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2

ന്യൂഡൽഹി: 2002 ലെ ഗുജറാത്ത് കലാപകാലത്തെ നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ബിജെപി നേതാവ് മായാ കോട്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി അവരെ വെറുതെവിട്ടത്. കേസിൽ വിചാരണ കോടതിയുടെ ശിക്ഷാവിധി ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നേരത്തെ വിചാരണ കോടതി കേസിലെ 29 പ്രതികളെ ശിക്ഷിച്ചിരുന്നു.
അതേസമയം കേസിലെ പ്രതിയായ ബജ് രംഗ്ദൾ നേതാവ് ബാബു ബജരംഗിയുടെ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദി മന്ത്രിസഭയിൽ വനിത-ശിശു ക്ഷേമ മന്ത്രിയായിരുന്നു മായ കൊഡ്‌നാനി. 95 പേർ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ഉൾപ്പെട്ട ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവാണ് മായാ കോട്നാനി.
കേസിൽ ഇവരെ 28 വർഷത്തെ കഠിന തടവിനാണ് വിചാരണ കോടതി അവരെ ശിക്ഷിച്ചത്. 95 പേർ കൊല്ലപ്പെട്ട കേസിൽ 2012ലാണ് പ്രത്യേക വിചാരണ കോടതി കോഡ്‌നാനി അടക്കം 29 പേർക്ക് തടവുശിക്ഷ വിധിച്ചത്. 28 വർഷത്തെ തടവുശിക്ഷയാണ് കൊഡ്‌നാനിക്ക് ലഭിച്ചിരുന്നത്. ഇതിനെതിരെ പ്രതികൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2007 ഫെബ്രുവരി 27ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിനിടെ ഗുജറാത്തിലെ നരോദ പാട്ടിയയിൽ കൂട്ടക്കൊല നടന്നത്. ബന്ദ് ദിവസം വൻ ജനക്കൂട്ടം സ്ഥലത്തെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു.
ഗോധ്രാനന്തര കലാപത്തെ തുടർന്നു നരോദ പാട്ടിയയിൽ ന്യൂനപക്ഷ സമുദായാംഗങ്ങളായ 96 പേർ അതിക്രൂരമായി കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

