- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ചെടികൾ നിങ്ങളുടെ ബെഡ്‌റൂമിൽ വളർത്തിയാൽ നല്ല ഉറക്കവും സ്‌ട്രെസ് ഇല്ലാത്ത ജീവിതവും ഉറപ്പ്; വീടിനുള്ളിൽ വളർത്തേണ്ട ചെടികളുടെ ലിസ്റ്റ് പുറത്ത് വിട്ട് നാസ
സസ്യങ്ങൾ മനുഷ്യന്റെ ജീവിതത്തിലെ അനിവാര്യ ഘടകങ്ങളാണെന്ന് നമുക്കേവർക്കും അറിയാവുന്ന കാര്യമാണ്. അവ നമുക്ക് പലവിധത്തിലാണ് പ്രയോജനപ്പെടുന്നത്. ചില തരം ചെടികളുടെ സാമീപ്യം മനുഷ്യന് സന്തോഷം തരുമെന്ന് വെളിപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ബെഡ്‌റൂമിൽ വളർത്തിയാൽ നല്ല ഉറക്കവും സ്‌ട്രെസ് ഇല്ലാത്ത ജീവിതവും സാധ്യമാകുമെന്നാണ് നാസയുടെ പുതിയ കണ്ടെത്തൽ. ഈ ഒരു സാഹചര്യത്തിൽ വീടിനുള്ളിൽ വളർത്തേണ്ട ചെടികളുടെ ലിസ്റ്റും നാസ പുറത്ത് വിട്ടിട്ടുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം. 1. അറിക പാം മലിനീകരണത്തെ കുറയ്ക്കാൻ സഹായിക്കുന്ന സസ്യമാണ് മഡഗസ്സ്‌കൻ അറിക പാം. ജലദോഷവും സൈനസ് പ്രശ്‌നങ്ങളും അലട്ടുന്നവർക്ക് ഈ പാം പ്രയോജനപ്പെടുമെന്നാണ് വ്യക്തമായിരിക്കുന്നത്. വായുവിലേക്ക് ഈർപ്പത്തെ പുറന്തള്ളാനുള്ള ഈ ചെടിയുടെ കഴിവാണ് ഇതിനെ വേർതിരിച്ച് നിർത്തുന്നത്. ഇത് മൂലം ശ്വസനം അനായാസമായിത്തീരുന്നതാണ് രോഗികൾക്ക് ആശ്വാസദായകമാകുന്നത്. 2. കറ്റാർവാഴ വായുവിനെ ശുദ്ധീകരിക്കുന്നതിന് സവിശേഷമായ കഴിവുള്ള സസ്യമാണ് കറ്റാർ വാഴ അഥവാ അലോയ് വേരയെന്നാണ് നാസയുടെ ക
സസ്യങ്ങൾ മനുഷ്യന്റെ ജീവിതത്തിലെ അനിവാര്യ ഘടകങ്ങളാണെന്ന് നമുക്കേവർക്കും അറിയാവുന്ന കാര്യമാണ്. അവ നമുക്ക് പലവിധത്തിലാണ് പ്രയോജനപ്പെടുന്നത്. ചില തരം ചെടികളുടെ സാമീപ്യം മനുഷ്യന് സന്തോഷം തരുമെന്ന് വെളിപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ബെഡ്‌റൂമിൽ വളർത്തിയാൽ നല്ല ഉറക്കവും സ്‌ട്രെസ് ഇല്ലാത്ത ജീവിതവും സാധ്യമാകുമെന്നാണ് നാസയുടെ പുതിയ കണ്ടെത്തൽ. ഈ ഒരു സാഹചര്യത്തിൽ വീടിനുള്ളിൽ വളർത്തേണ്ട ചെടികളുടെ ലിസ്റ്റും നാസ പുറത്ത് വിട്ടിട്ടുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.
1. അറിക പാം
മലിനീകരണത്തെ കുറയ്ക്കാൻ സഹായിക്കുന്ന സസ്യമാണ് മഡഗസ്സ്‌കൻ അറിക പാം. ജലദോഷവും സൈനസ് പ്രശ്‌നങ്ങളും അലട്ടുന്നവർക്ക് ഈ പാം പ്രയോജനപ്പെടുമെന്നാണ് വ്യക്തമായിരിക്കുന്നത്. വായുവിലേക്ക് ഈർപ്പത്തെ പുറന്തള്ളാനുള്ള ഈ ചെടിയുടെ കഴിവാണ് ഇതിനെ വേർതിരിച്ച് നിർത്തുന്നത്. ഇത് മൂലം ശ്വസനം അനായാസമായിത്തീരുന്നതാണ് രോഗികൾക്ക് ആശ്വാസദായകമാകുന്നത്.
2. കറ്റാർവാഴ
വായുവിനെ ശുദ്ധീകരിക്കുന്നതിന് സവിശേഷമായ കഴിവുള്ള സസ്യമാണ് കറ്റാർ വാഴ അഥവാ അലോയ് വേരയെന്നാണ് നാസയുടെ കണ്ടെത്തൽ.രാത്രിയിലുടനീളം ഇതിന് തുടർച്ചയായി ഓക്‌സിജൻ പുരത്ത് വിടാൻ സാധിക്കുന്നുണ്ട്. ഡിറ്റെജെന്റുകളിലും പ്ലാസ്റ്റിക്കിലും കണ്ടു വരുന്ന അപകടകാരിയായ ബെൻസീനിന് എതിരെ പോരാടാനും ഇതിന് കഴിവുണ്ട്. ഇതിലൂടെ വായുവിനെ ശുദ്ധതയിൽ നിലനിർത്താൻ ഇതിന് സാധിക്കുന്നു.
3. ഇംഗ്ലീഷ് ഐവി
ക്രിസ്മസുമായി അടുത്ത് ബന്ധമുള്ള സസ്യമാണിത്. ഇത് നിങ്ങളുടെ കിടപ്പുമുറിക്കടുത്ത് തീർത്തും അനുയോജ്യമായ സസ്യമാണ്. വായുവിലുണ്ടാകുന്ന പൊടികളുടെ 78 ശതമാനത്തെയും വെറും 12 മണിക്കൂറുകൾ കൊണ്ട് നീക്കം ചെയ്യാൻ ഇതിന് കഴിവുണ്ടെന്നാണ് അമേരിക്കൻ കോളജ് ഓഫ് അലർജി , ആസ്ത്മ ആൻഡ് ഇമ്യൂണോളജിയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
4.ഡ്വാർഫ് ഡേറ്റ് പാം
ശക്തമായ ഈ സസ്യത്തിന് വരൾച്ചയിൽ പോലും പിടിച്ച് നിൽക്കാനാവും. ഇതിന് ദീർഘായുസുമുണ്ട്. വീടിനകത്തെ വായുവിന്റെ മലിനീകരണം ഒഴിവാക്കാൻ ഇതിന് കഴിവുണ്ട്. അതായത് ക്‌സൈലെനെ പോലുള്ള മലിനീകരണ രാസവസ്തുക്കളെ നീക്കം ചെയ്യാൻ ഇതിന് സാധിക്കും.
5. ബോസ്റ്റൺ ഫേൺ
വിക്ടോറിയൻ കാലഘട്ടം മുതൽ തന്നെ ഈ ആകർഷകമായ ചെടി ഇൻഡോർ ലാൻഡ്‌സ്‌കേപ്പുകളിൽ വളർത്തുന്നുണ്ട്. വായുവിനെ ശുദ്ധീകരിക്കാൻ കഴിവുള്ള ചെടികളുടെ ലിസ്റ്റിൽ നാസ ഇതിന് 50ാം സ്ഥാനമാണ് നൽകിയിരിക്കുന്നത്.
6. ചൈനീസ് എവർഗ്രീൻ
കുറഞ്ഞപ്രകാശത്തിൽ വളരാനാവുന്ന ഈ ചെടി വീട്ടിനുള്ളിൽ വളർത്താൻ അനുയോജ്യമാണ്. വിഷവസ്തുക്കളെ വായുവിൽ നിന്നും നീക്കം ചെയ്യാൻ ഇതിന് സാധിക്കും.
7. പീസ് ലില്ലി
വായുവിനെ 60 ശതമാനം വരെ ശുദ്ധീകരിക്കാൻ സാധിക്കുന്ന സസ്യമാണിത്. ഇതിന് വായുവിലെ പൊടികളെ ഇലയിലൂടെ വലിച്ചെടുത്ത് വേരുകളിലേക്ക് ഭക്ഷണമാക്കി തിരിച്ച് വിടാൻ സാധിക്കും.
8. സ്‌പൈഡർ പ്ലാന്റ്
വളരെ വേഗത്തിൽ വളരുന്ന ഈചെടി വീടിനുള്ളിൽ വളർത്താൻ അനുയോജ്യമാണ്. വായുവിൽ നിന്നും 90 ശതമാനം വിഷവസ്തുക്കളെയും രണ്ട് ദിവസങ്ങൾക്കുള്ളിൽ വലിച്ചെടുക്കാൻ ഇതിനാവും. പൊടി കാരണമുുണ്ടാകുന്ന അലർജിയാൽ പാടുപെടുന്നവർക്ക് ഇത് പ്രയോജനപ്പെടും.
9. ലേഡി പാം
വായുവിൽ നിന്നും ഫോർമൽഡിഹൈഡ്, അമോണിയ, ക്‌സൈലെനെ, ടൗല്യൂനെ എന്നീ അപകടകാരികളായ രാസവസ്തുക്കളെ ഇതിന് എളുപ്പത്തിൽ വലിച്ചെടുക്കാനാവും.
10. വീപ്പിങ് ഫിഗ്
കാർപെറ്റുകൾ , ഫർണീച്ചറുകൾ തുടങ്ങിയവയിൽ നിന്നും പുറന്തള്ളപ്പെടുന്ന രാസവസ്തുക്കളായ ഫോർമൽഡിഹൈഡ്, ബെൻസീൻ, തുടങ്ങിയവയെ വലിച്ചെടുക്കാൻ ഇതിനാവും.



