- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൊവ്വയിലേക്ക് മനുഷ്യനെ കൊണ്ടുപോകാനുള്ള പ്രത്യേക റോക്കറ്റ് തയ്യാറാക്കി നാസ; ലോകത്തെ ഏറ്റവും വലിയ ഉപഗ്രഹത്തിന് സവിശേഷതകൾ ഏറെ
ചൊവ്വയിലേക്ക് മനുഷ്യനെക്കൊണ്ടുപോവുക എന്ന ബൃഹദ് ദൗത്യവുമായി നാസയുടെ പേടകം ഒരുങ്ങുന്നു. ലോകത്തെ ഏറ്റവും വലിയ റോക്കറ്റാകും ചൊവ്വയിലേക്ക് മനുഷ്യനുമായി പറക്കുക. 2018-ഓടെ പൂർത്തിയാകുമെന്ന് കരുതപ്പെടുന്ന റോക്കറ്റ്, ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലായി മാറുമെന്നാണ് നാസയിലെ ഗവേഷകർ കരുതുന്നത്. സ്‌പേസ് ലോഞ്ചിങ് സിസ്റ്റം (എ
ചൊവ്വയിലേക്ക് മനുഷ്യനെക്കൊണ്ടുപോവുക എന്ന ബൃഹദ് ദൗത്യവുമായി നാസയുടെ പേടകം ഒരുങ്ങുന്നു. ലോകത്തെ ഏറ്റവും വലിയ റോക്കറ്റാകും ചൊവ്വയിലേക്ക് മനുഷ്യനുമായി പറക്കുക. 2018-ഓടെ പൂർത്തിയാകുമെന്ന് കരുതപ്പെടുന്ന റോക്കറ്റ്, ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലായി മാറുമെന്നാണ് നാസയിലെ ഗവേഷകർ കരുതുന്നത്.
സ്‌പേസ് ലോഞ്ചിങ് സിസ്റ്റം (എസ്.എൽ.എസ്) റോക്കറ്റ് നിർമ്മാണം പൂർത്തിയായെന്നും ഇനി അന്തിമ പരിശോധനകൾ മാത്രമാണ് പൂർത്തിയാകാനുള്ളതെന്നും നാസ വക്താവ് പറഞ്ഞു. സാറ്റേൺ അഞ്ചിനുശേഷം ആദ്യമായാണ് എക്‌സ്‌പ്ലൊറേഷൻ വിഭാഗത്തിൽപ്പെട്ട റോക്കറ്റ് നാസ നിർമ്മിക്കുന്നത്. ഇന്നുവരെ നിർമ്മിക്കപ്പെട്ടിട്ടിട്ടുള്ളതിൽവച്ചേറ്റവും കരുത്തുറ്റ റോക്കറ്റാകും ഇത്.
98 മീറ്റർ ഉയരവും 2500 ടൺ ഭാരവുമുള്ള റോക്കറ്റാണിത്. 70 മെട്രിക് ടൺ പേലോഡ് വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. റോക്കറ്റിന്റെ രൂപകൽപ്പന പൂർത്തിയായെന്നും ആദ്യ പറക്കലിനുള്ള അവശ്യ വസ്തുക്കളെല്ലാം നിർമ്മാണ ഘട്ടത്തിലാണെന്നും നാസയുടെ എക്‌സ്‌പ്ലൊറേഷൻ സിസ്റ്റംസ് ഡവലപ്‌മെന്റ് ഡിവിഷനിലെ ഡപ്യൂട്ടി അസോസിയേറ്റ് അഡ്‌മിസിട്രേറ്റർ ബിൽ ഹിൽ പറഞ്ഞു.
വെല്ലുവിളികളേറെയുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതേവരെയുള്ള പരിശോധനകളിൽ എല്ലാം തൃപ്തികരനാണ്. രൂപകൽപനയ്ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള പരിശോധന 2017-ൽ നടക്കും. അതോടെ, റോക്കറ്റ് പറക്കാൻ തയ്യാറാകുമെന്നും ബിൽ ഹിൽ പറഞ്ഞു. നാല് ആർഎസ്-25 എൻജിനുകളാണ് റോക്കറ്റിനുണ്ടാവുക. ക്രയോജനിക് ലിക്വിഡ് ഹൈഡ്രജനും ലിക്വിഡ് ഓക്‌സിജനുമാണ് ഇന്ധനമായി ഉപയോഗിക്കുക.