- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലൂട്ടോയുടെ പുതിയ ചിത്രം നാസ പുറത്തുവിട്ടു; ചാരനിറം പ്രതീക്ഷിച്ചു ചെന്ന പേടകം കണ്ടത് ചൊവ്വയെപോലെ ചുവന്ന കുള്ളൻ ഗ്രഹത്തെ: പര്യവേക്ഷണ ചരിത്രത്തിലെ വലിയ നേട്ടമെന്നു ശാസ്ത്രലോകം
കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ പുതിയ ചിത്രം നാസ പുറത്തുവിട്ടു. പര്യവേക്ഷണ പേടകമായ ന്യൂ ഹൊറൈസൺസ് പകർത്തിയ ചിത്രമാണു നാസ പുറത്തുവിട്ടത്. ചാര നിറത്തിലുള്ളതാകും പ്ലൂട്ടോയുടെ ഉപരിതലം എന്നു കരുതിയ ശാസ്ത്രജ്ഞരെ അമ്പരിപ്പിച്ചാണ് ന്യൂ ഹൊറൈസൺസ് ചിത്രം എത്തിയത്. ചൊവ്വയെപ്പോലെ ചുവന്ന നിറമാണ് പ്ലൂട്ടോയ്ക്കുമെന്നാണ് ചിത്രം വ്യക്തമാക്കുന്ന
കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ പുതിയ ചിത്രം നാസ പുറത്തുവിട്ടു. പര്യവേക്ഷണ പേടകമായ ന്യൂ ഹൊറൈസൺസ് പകർത്തിയ ചിത്രമാണു നാസ പുറത്തുവിട്ടത്.
ചാര നിറത്തിലുള്ളതാകും പ്ലൂട്ടോയുടെ ഉപരിതലം എന്നു കരുതിയ ശാസ്ത്രജ്ഞരെ അമ്പരിപ്പിച്ചാണ് ന്യൂ ഹൊറൈസൺസ് ചിത്രം എത്തിയത്. ചൊവ്വയെപ്പോലെ ചുവന്ന നിറമാണ് പ്ലൂട്ടോയ്ക്കുമെന്നാണ് ചിത്രം വ്യക്തമാക്കുന്നത്.
കുള്ളൻ ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്നു 12,500 കിലോമീറ്റർ ദൂരത്തു നിന്നാണ് പേടകം ചിത്രമെടുത്തത്. പ്ലൂട്ടോയുടെ പുതിയ ചിത്രം ന്യൂ ഹൊറൈസൻ പുറത്തുവിട്ടത് ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ വലിയ നേട്ടം തന്നെയായാണു ശാസ്ത്രലോകം വിലയിരുത്തുന്നത്.
2006ൽ നാസ വിക്ഷേപിച്ച പ്ലൂട്ടോ പര്യവേക്ഷണ പേടകം ന്യൂ ഹൊറൈസൻ ചൊവ്വാഴ്ച രാവിലെയാണ് കുള്ളൻ ഗ്രഹത്തിലെത്തിയത്. 300 കോടിയിലധികം കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം പ്ലൂട്ടോയ്ക്ക് അരികിൽ എത്തിയത്. പ്‌ളൂട്ടോ പര്യവേഷണ പദ്ധതിക്കായി 700 മില്യൺ ഡോളറാണ് നാസ ചെലവഴിക്കുന്നത്.
നാസയുടെ പ്‌ളൂട്ടോ ദൗത്യത്തെ ഓർമപ്പെടുത്തുന്ന പ്രത്യേക ഡൂഡിലുമായാണ് ഇന്റർനെറ്റ് സെർച്ച് എൻജിനായ ഗൂഗിൾ ഇന്നു പ്രത്യക്ഷപ്പെട്ടത്. പ്‌ളൂട്ടോയെ ചെറിയ പര്യവേക്ഷണ പേടകം വലംവെക്കുന്നതാണ് കെവിൻ ലാഫ് ലിൻ തയാറാക്കിയ ഡൂഡ് ലിൽ ചിത്രീകരിച്ചിട്ടുള്ളത്.
Pluto has sent a love note back to Earth via our New Horizons spacecraft, which has traveled more than 9 years and 3+...
Posted by NASA - National Aeronautics and Space Administration on Tuesday, 14 July 2015