- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്ത്രീ പ്രവേശന വിധി സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ തകർക്കും; മതങ്ങൾക്ക് വിശ്വാസപരമായ കാര്യങ്ങളിൽ പൂർണ്ണ പിന്തുണ വേണം; സർക്കാരിന്റേത് വേട്ടക്കാരനൊപ്പം നിൽക്കുകയും മുയലിനൊപ്പം ഓടുകയും ചെയ്യുന്ന നിലപാടും; മഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യു ശാസ്ത്രജ്ഞനാകാനുള്ള കഴിവുള്ള വിദ്യാർത്ഥിയുമല്ല; പോപ്പുലർ ഫ്രണ്ട് എത്രയേറെ എതിർക്കപ്പെടാൻ കാരണം നീതിക്കൊപ്പം നിൽക്കുന്നതു കൊണ്ടും; നാസറുദ്ദീൻ എളമരം മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ
കോഴിക്കോട്; രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ഒരോ കാരണങ്ങളാൽ എതിർക്കപ്പെടുന്നവരാണ്. എന്നാൽ എതിർപ്പുകൾ മാത്രം ഏറ്റുവാങ്ങുകയും ഭരണഘടനാ സ്ഥാപനങ്ങളടക്കം നിരോധിക്കപ്പെടേണ്ടതെന്ന് കരുതുകയും ചെയ്യുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. ഇതുകൊണ്ടൊക്കെ തന്ന കാലാകാലങ്ങളിൽ നിരോധനങ്ങളുണ്ടായപ്പോൾ പേരുകൾ പുതുക്കി ഓരോ തവണയും പുതിയ പേരുകളിലാണ് അവർ പ്രവർത്തിച്ചുകൊണ്ടിരുന്നത്. സിമിയായും, എൻഡിഎഫായും ഏറ്റവും ഒടുവിൽ പോപ്പുലർ ഫ്രണ്ടായും ഇവർ പൊതുസമൂഹത്തിനിടയിലുണ്ട്. ഹിന്ദുത്വ ഫാസിസത്തിന് മറുപടിയെന്ന നിലയിലാണ് ഇവരുടെ പ്രവർത്തനമെങ്കിലും രണ്ട് പേരുടെയും രീതികളും നിലപാടുകളും ഒന്നു തന്നെയാണ്. ആർഎസ്എസ് എന്ന് കേൾക്കുമ്പോൾ എങ്ങനെയാണോ ഒരു സാധാരണക്കാരന്റെ മനസ്സിൽ ഭീതിയുളവാകുന്നത് അതേ ഭയം തന്നെയാണ് പോപ്പുലർ ഫ്രണ്ട് എന്ന് കേൾക്കുമ്പോഴും ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ എന്തുകൊണ്ട് പോപ്പുലർ ഫ്രണ്ട് ഇത്തരത്തിൽ എതിർക്കപ്പെടുന്നു?, ജനകീയ സമരങ്ങളിൽ നുഴഞ്ഞു കയറുന്നവരെന്ന ചീത്തപ്പേരുണ്ടായതെങ്ങനെ?, ഹാദിയ കേസ ്, അഭിമന്യ
കോഴിക്കോട്; രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ഒരോ കാരണങ്ങളാൽ എതിർക്കപ്പെടുന്നവരാണ്. എന്നാൽ എതിർപ്പുകൾ മാത്രം ഏറ്റുവാങ്ങുകയും ഭരണഘടനാ സ്ഥാപനങ്ങളടക്കം നിരോധിക്കപ്പെടേണ്ടതെന്ന് കരുതുകയും ചെയ്യുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. ഇതുകൊണ്ടൊക്കെ തന്ന കാലാകാലങ്ങളിൽ നിരോധനങ്ങളുണ്ടായപ്പോൾ പേരുകൾ പുതുക്കി ഓരോ തവണയും പുതിയ പേരുകളിലാണ് അവർ പ്രവർത്തിച്ചുകൊണ്ടിരുന്നത്. സിമിയായും, എൻഡിഎഫായും ഏറ്റവും ഒടുവിൽ പോപ്പുലർ ഫ്രണ്ടായും ഇവർ പൊതുസമൂഹത്തിനിടയിലുണ്ട്.
ഹിന്ദുത്വ ഫാസിസത്തിന് മറുപടിയെന്ന നിലയിലാണ് ഇവരുടെ പ്രവർത്തനമെങ്കിലും രണ്ട് പേരുടെയും രീതികളും നിലപാടുകളും ഒന്നു തന്നെയാണ്. ആർഎസ്എസ് എന്ന് കേൾക്കുമ്പോൾ എങ്ങനെയാണോ ഒരു സാധാരണക്കാരന്റെ മനസ്സിൽ ഭീതിയുളവാകുന്നത് അതേ ഭയം തന്നെയാണ് പോപ്പുലർ ഫ്രണ്ട് എന്ന് കേൾക്കുമ്പോഴും ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ എന്തുകൊണ്ട് പോപ്പുലർ ഫ്രണ്ട് ഇത്തരത്തിൽ എതിർക്കപ്പെടുന്നു?, ജനകീയ സമരങ്ങളിൽ നുഴഞ്ഞു കയറുന്നവരെന്ന ചീത്തപ്പേരുണ്ടായതെങ്ങനെ?, ഹാദിയ കേസ ്, അഭിമന്യു വധം തുടങ്ങിയ സംഭവങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലുകൾ, നിലപാടുകൾ, പുതിയ കാലത്തെ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയിൽ സംഘടനയുടെ നിലപാട് തുടങ്ങിയവയെല്ലാം മറുനാടൻ മലയാളിയുമായി പങ്ക്വെക്കുകയാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ നാസറുദ്ദീൻ എളമരം.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ തകർക്കുന്നത്
വ്യക്തി സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യപ്പെടുന്ന വിധിയാണിത്. ഓരോ മത വിഭാഗത്തിന്റെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും നിലനിർത്തിക്കൊണ്ട് അവരുടെ വിശ്വാസപരമായ കാര്യങ്ങളിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകേണ്ട സാഹചര്യമാണുണ്ടാകേണ്ടത്. നിർഭാഗ്യവശാൽ കോടതിയിൽ നിന്നുണ്ടായ വിധി മറിച്ചാണ്. ഇത് ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും തന്നെ സന്തുലിതാവസ്ഥയെ ബാധിക്കും. ഇത്തരം വിധികളിൽ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സ്വാധിനമുണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതാണ്. അടുത്ത കാലത്തായി എല്ലാ ഭരണഘടനാസ്ഥാപനങ്ങളും ഇത്തരം സ്വാധീനങ്ങൾക്ക് അടിമപ്പെട്ടതായി കാണാം.
പ്രത്യേകിച്ച് നിലവിൽ രാജ്യത്തുള്ള ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിൽ വന്നതിന് ശേഷം. ഈ കോടതി വിധിയും അത്തരം നടപടിയായിട്ടാണ് തോന്നുന്നത്. നാട്ടിൽ എല്ലാ മതസ്ഥർക്കും അവരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസരിച്ച് ജീവിക്കാനുള്ള നടപടിയാണുണ്ടാകേണ്ടത്. അതോടൊപ്പം ഒരു മതവുമില്ലാത്തവന് അതനുസരിച്ച് ജീവിക്കാനും പറ്റണം. ലിബറലിസം എല്ലാവരുടെയും മേലിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണെങ്കിൽ അത് അംഗീകരിച്ചു നൽകാനാകില്ല. ഏറ്റവും മികച്ചതും, സന്തുലിതവുമായ ഒരു ഭരണഘടനയാണ് ഇന്ത്യക്കുള്ളത്. എന്നാൽ അടുത്ത കാലത്തായി അതിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇടപെടലുകളാണ് രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വിധിയെയും അങ്ങനെയേ കാണാൻ കഴിയൂ. ഇത്തരം വിധികളൊക്കെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. രാഷ്ട്രീയ നേട്ടത്തിനായി നമ്മുടെ സാമൂഹ്യ ഘടനയെ അതിന്റെ സന്തുലിതാവസ്ഥയെ അപകടപ്പെടുത്തുന്ന വിധിയാണിത്. മതപരമായ കാര്യങ്ങളിൽ അതിന്റെ ആചാര വിശ്വാസങ്ങളിൽ ഭരണഘടനാ സ്ഥാപനങ്ങൾ തീർപ്പുകൽപിക്കുന്നത് സമൂഹത്തിന്റെ സന്തുലിതാവസ്ഥക്ക് അപകടം സൃഷ്ടിക്കും
വേട്ടക്കാരനൊപ്പം നിൽക്കുകയും മുയലിനൊപ്പം ഓടുകയും ചെയ്യുന്ന നിലപാടാണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാറിന്റേത്. വോട്ട് ബാങ്ക് അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാർ നിലപാടെടുക്കുന്നത്. അതെല്ലാ വിഷയങ്ങളിലും അത്തരത്തിലാണ്. ഏറ്റവും ഒടുവിൽ നജ്മൽ ബാബുവിന്റെ ഖബറടക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു ഇടതുപക്ഷ സർക്കാറെടുക്കേണ്ട നിലപാടല്ല സംസ്ഥാന സർക്കാറിൽ നിന്നുണ്ടായിരിക്കുന്നത്. എല്ലാ വിഷയത്തിലും ഇരട്ടത്താപ്പുകൾ മാത്രമാണ് നിലവിലെ പിണറായി സർക്കാറെടുക്കുന്ന നിലപാടുകൾ. ഫ്രാങ്കോ മുളക്കന്റെ കേസിലടക്കം സംസ്ഥാന സർക്കാറിന്റെ ഈ ഇരട്ടത്താപ്പ് എല്ലാവരും കണ്ടതാണ്. ശബരിമല വിഷയത്തിലും സംസ്ഥാന സർക്കാറും സിപിഎമ്മും രണ്ടു തട്ടിൽ നിന്നാണ് നിലപാടെടുക്കുന്നത്.
ആരെയും പിണക്കാൻ പാടില്ലെന്ന തരത്തിലാണ് അവർ കാര്യങ്ങളെ സമീപിക്കുന്നത്. കസേരയും വോട്ട് ബാങ്കും സംരക്ഷിച്ചുമാത്രമേ സർക്കാറുകൾ നിലപാടെടുക്കുന്നുള്ളൂ. അതിനപ്പുറം നീതിക്കൊപ്പം നിൽക്കാൻ ഇവിടൊരു സർക്കാറും മുന്നോട്ട് വരുന്നില്ല. യുഡിഎഫും കോൺഗ്രസുമൊക്കെ ഏതാണ്ട് കുത്തഴിഞ്ഞ അവസ്ഥയിലാണ്. എന്നാൽ ഇടതു മുന്നണി കൂറെ കുത്തിക്കെട്ടലുകളുമാണ്. കേരളത്തിൽ പിണറായി വിജയൻ അധികാരത്തിൽ വന്നതിന് ശേഷം ഒരു ഇടത് ലിബറൽ സർക്കാറെടുക്കേണ്ട യാതൊരു നടപടികളുമുണ്ടായിട്ടില്ല. മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ ഉപരിതലത്തിലുള്ളവരൊക്കെ കച്ചവടക്കാരാണ്. അവർ തങ്ങളുടെ കച്ചവടത്തിന് കോട്ടം തട്ടാത്ത തരത്തിലുള്ള നിലപാടുകളെ എടുക്കൂ.
എന്തുകൊണ്ട് പോപ്പുലർ ഫ്രണ്ട് എതിർക്കപ്പെടുന്നു
രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും പരസ്പരം എതിർക്കപ്പെടുന്നുണ്ട്. എല്ലാവരും അംഗീകരിക്കുന്ന ഒരു സംഘടനയൊന്നും രാജ്യത്തില്ല. ഇതിൽ പോപ്പുലർഫ്രണ്ട് കുറച്ചധികം എതിർക്കപ്പെടുന്നു എന്നേയൊള്ളൂ. പോപ്പുലർ ഫ്രണ്ട് എല്ലാ കാലത്തും സത്യത്തിന് കൂടെയാണ് നിലകൊണ്ടിട്ടുള്ളത്. അതിന്റെ ഭാഗമായി നാട്ടിൽ നടക്കുന്ന എല്ല കേസുകളിലും ആദ്യമൊന്ന് പോപ്പുലർ ഫ്രണ്ടിന്റെ പേര് വലിച്ചിഴക്കാനുള്ള ശ്രമങ്ങളുണ്ടാകും. ഇതിന് കാരണം കച്ചവട രാഷ്ട്രീയത്തോട് ഞങ്ങൾ ഒരിക്കലും സന്ധിചേരാൻ തയ്യാറായിരുന്നില്ല എന്നത് മാത്രമാണ്. സത്യത്തിന്റെ കൂടെ നിൽക്കുന്നതിന്റെ പേരിൽ ഏൽക്കേണ്ടി വരുന്ന എതിർപ്പുകളെയൊക്കെ അതിജീവിച്ചാണ് ഇന്ന് ഈ അവസ്ഥയിലെത്തിയിട്ടുള്ളത്.
ജനകീയ സമരങ്ങളിലെ നുഴഞ്ഞു കയറ്റം
രാജ്യത്ത് നടക്കുന്ന എല്ലാവിധ ജനകീയ സമരങ്ങളിലും നുഴഞ്ഞുകയറുന്നവരെന്ന പേരാണ് പോപ്പുലർ ഫ്രണ്ടിനുള്ളത്. കേരളത്തിലെ ഗെയിൽ സമരവും, ദേശീയപാതാ സമരവുമൊക്കെ അതിനുദാഹരണങ്ങളാണ്. ജനങ്ങളുടെ പ്രശ്നങ്ങളിലിടപെടുന്ന ജനകീയ പ്രസ്ഥാനങ്ങളെ തകർക്കാനാണ് എക്കാലവും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിച്ചിട്ടുള്ളത്. നേരത്തെ പറഞ്ഞ കച്ചവട രാഷ്ട്രീയത്തിന്റെ താത്പര്യങ്ങൾക്കൊപ്പം നിൽക്കാത്തവരെയെല്ലാം അവർ കയ്യാളുന്ന ഭരണ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി തകർക്കാൻ ശ്രമിക്കും. ഇത് പഴയകാലത്ത് കമ്മ്യൂണിസ്റ്റുകളും അനുഭവിച്ചവരാണ്.
ഇന്ന് അതേ കമ്മ്യൂണിസ്റ്റുകൾ തന്നെ പോപ്പുലർ ഫ്രണ്ടിനെയും അതിന്റെ അനുബന്ധ സംഘടനകളെയും ഇത്തരത്തിൽ തകർക്കാൻ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായാണ് പോപ്പുലർ ഫ്രണ്ട് ജനകീയ സമരങ്ങളിൽ നുഴഞ്ഞുകയറുന്നവരെന്ന പ്രചരണവും. എന്നാൽ പോപ്പുലർ ഫ്രണ്ടിനെ സംബന്ധിച്ചടത്തോളം എല്ലാ കാര്യങ്ങളിലും സത്യസന്ധമാവുക എന്നതാണ്. ഒരു അനീതിയോടും കോംപ്രമൈസ് ചെയ്യില്ല. നീതിക്ക് വേണ്ടി നിലകൊള്ളും. അതിന്റെ പേരിൽ ഏൽക്കേണ്ടി വരുന്ന എല്ലാ തരത്തിലുള്ള പ്രതിസന്ധികളെയും ഞങ്ങൾ തരണം ചെയ്യും. ജനങ്ങൾക്കറിയാം ഞങ്ങൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അത് സത്യസന്ധമാണെന്ന് ബോധ്യമുള്ളതിന്റെ അടിസ്ഥാനത്തിലാണ് മറ്റുരാഷ്ട്രീയ പാർട്ടികളിൽ നിന്ന് തങ്ങളോടൊപ്പം ആളുകൾ ചേരുന്നത്. അത് മനസ്സിലാക്കിയ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ പടച്ചുവിടുന്ന പ്രചരങ്ങൾ മാത്രമാണിത്.
ഹാദിയാ കേസ്
ഹാദിയാ കേസിൽ പോപ്പുലർ ഫ്രണ്ട് എടുത്ത നിലപാട് കേവലം മതപരിവർത്തനവുമായി ബന്ധപ്പെട്ടതായിരുന്നില്ല. അവർ ഇസ്ലാമിലേക്ക് വരുന്നു എന്നതുകൊണ്ട് നൽകേണ്ടിയിരുന്ന സംരക്ഷണം മാത്രമായിരുന്നില്ലത്. മറിച്ച് അതിനകത്ത് നടന്ന മനുഷ്യാവകാശ പ്രശ്നം കൂടി കണക്കിലെടുത്തായിരുന്നു. കടുത്ത മനുഷ്യാവകശ ലംഘനങ്ങളായിരുന്നു അവിടെ നടന്നിരുന്നത്. നാളെ ഒരു മുസ്ലിം പെൺകുട്ടി ഹിന്ദുമതത്തിലേക്ക് പോകുമ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുകയാണെങ്കിൽ പോപ്പുലർ ഫ്രണ്ട് ആ പെൺകുട്ടിയുടെ മനുഷ്യാവകാശത്തിനൊപ്പം നിൽക്കും. ഈ വസ്തുത ജനങ്ങൾക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് അവർ ഒരു കോടി രൂപയോളം പോപ്പുലർ ഫ്രണ്ടിന് ഈ കേസ് നടത്താനായി സംഭാവന തന്നത്.
അഭിമന്യുവധം
കേരളത്തിൽ നിരവധി രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നുണ്ട്. ദേശീയ തലത്തിൽ നിരവധി കൂട്ടക്കൊലകളും തല്ലിക്കൊലകളും നടക്കുന്നു. എന്നാൽ അതിനൊന്നുമില്ലാത്ത മാധ്യമ പ്രാധാന്യം ഏതെങ്കിലുമൊരു പ്രത്യേക കൊലപാതകത്തിനുണ്ടാകുന്നു. അഭിമന്യു വധത്തിന്റെ കാര്യത്തിലും അതാണുണ്ടായിട്ടുള്ളത്. ഫാക്ട് ഒരു വശത്തും പ്രചരണ മറ്റൊരു തരത്തിലുമാണ് പോയിട്ടുള്ളത്. മാധ്യമങ്ങളിൽ ചർച്ചയാകേണ്ടതാണെങ്കിൽ അത് ചർച്ച ചെയ്യണം. എന്നാൽ അഭിമന്യുവിന്റെ കാര്യത്തിൽ എന്തെല്ലാം പ്രചരണങ്ങളാണ് നടന്നത്. അഭിമന്യു ശാസ്ത്രജ്ഞനാവേണ്ടിയിരുന്ന ആളാണെന്നാണൊക്കെ പ്രചരണം വന്നു.
എന്നാൽ അയാളുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ചാൽ മനസ്സിലാകുമായിരുന്നു അവൻ അത്ര പഠിക്കുന്ന വിദ്യാർത്ഥിയൊന്നുമായിരുന്നില്ല. അതെല്ലാം മാധ്യമങ്ങളുണ്ടാക്കിയ ചർച്ചകളുടെ ഭാഗമായി ഉയർന്നു വന്നതാണ്. എന്നാൽ മഹാരാജാസ് സംഭവത്തിന്റെ മറുവശം പരിശോധിക്കാൻ ആസമയത്ത് ആരും തയ്യാറായിരുന്നില്ല. അവിടെ സംഭവിക്കുന്നത് ഒരു വിദ്യാർത്ഥിയെ പോലും എസ്എഫ്ഐക്കാർ മഹാരാജാസിൽ പഠിക്കാൻ അനുവദിക്കില്ല. ഇതൊന്നും പക്ഷെ മാധ്യമങ്ങൾ ചർച്ചെക്കെടുക്കാതെ ഭാവിയിലെ ശാസ്ത്രജ്ഞനെയാണ് പോപ്പുലർഫ്രണ്ടുകാർ കൊന്നു തള്ളിയെതെന്ന പ്രചരണം മാത്രമാണ് നടന്നത്.
പിന്നീട് അയാളുടെ മാർക്ക് ലിസ്റ്റ് പുറത്ത് വന്നപ്പോൾ എല്ലാവർക്കും മനസ്സിലായി അവന് ശാസ്ത്രജ്ഞനാകാനുള്ള മാർക്കൊന്നുമില്ലായിരുന്നെന്ന്. യഥാർത്ഥത്തിൽ അഭിമന്യ ഒരുകൊലപാതകത്തിന്റെ ഭാഗമായി കൊലപ്പെട്ടതുമല്ല.