- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കുറ്റാരോപിതയായ നാഷ് വില്ല മേയർ മെഗൻ രാജിവെച്ചു
നാഷ് വില്ല: ഡമോക്രാറ്റ് വനിതാ മേയറായി 2015 ൽ ആദ്യമായിതിരഞ്ഞെടുക്കപ്പെട്ട മെഗൻ ബാരി(54) പണാപഹരണത്തിന് കുറ്റാരോപിതയായതിനെതുടർന്ന് സ്ഥാനം രാജിവെച്ചു. മാർച്ച്(6) ചൊവ്വാഴ്ച രാവിലെയാണ് മേയർ തന്റെ രാജി പരസ്യമായി പ്രഖ്യാപിച്ചത്.കോടതി കുറ്റക്കാരിയാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നടത്തിയ പത്രസമ്മേളനത്തിൽ മേയർ, ചെയ്ത തെറ്റിന് ക്ഷമാപണം നടത്തിയിരുന്നു. സിറ്റിഫണ്ട് ദുരുപയോഗം ചെയ്തു സ്വന്തം ആവശ്യത്തിമ്പുയോഗിച്ച കുറ്റത്തിന്മൂന്നുവർഷത്തെ പ്രൊബേഷനും, 11,000 ആയിരം ഡോളർ സിറ്റിയിലേക്ക്തിരിച്ചടക്കുകയും വേണമെന്നാണ് കോടതി വിധി. അഞ്ചാഴ്ച മുമ്പ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ സർജന്റ് റോബർട്ട്ഫോറസ്റ്റുമായി ബന്ധപ്പെട്ടു മേയർക്കെതിരെ ആരോപണം ഉയർന്നിരുന്നു.റോബർട്ടിനെ ക്രമവിരുദ്ധമായി സഹായിച്ചുവെന്നും, നികുതിദായകരുടെ പണംപരിധിവിട്ടു റോബർട്ടിനു നൽകിയെന്നും കോടതി കണ്ടെത്തി. ഈ കേസ്സിൽറോബർട്ടിനേയും കോടതി കുറ്റക്കാരനാണെന്ന് വിധിച്ചു. ജനപ്രിയ മേയറായിട്ടാണ് മെഗൻ അറിയപ്പെട്ടിരുന്നത്. സിറ്റിയുടെ വികസനപ്രവർത്തനങ്ങൾക്ക് മേയർ ധീര
നാഷ് വില്ല: ഡമോക്രാറ്റ് വനിതാ മേയറായി 2015 ൽ ആദ്യമായിതിരഞ്ഞെടുക്കപ്പെട്ട മെഗൻ ബാരി(54) പണാപഹരണത്തിന് കുറ്റാരോപിതയായതിനെതുടർന്ന് സ്ഥാനം രാജിവെച്ചു.
മാർച്ച്(6) ചൊവ്വാഴ്ച രാവിലെയാണ് മേയർ തന്റെ രാജി പരസ്യമായി പ്രഖ്യാപിച്ചത്.കോടതി കുറ്റക്കാരിയാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നടത്തിയ പത്രസമ്മേളനത്തിൽ മേയർ, ചെയ്ത തെറ്റിന് ക്ഷമാപണം നടത്തിയിരുന്നു. സിറ്റിഫണ്ട് ദുരുപയോഗം ചെയ്തു സ്വന്തം ആവശ്യത്തിമ്പുയോഗിച്ച കുറ്റത്തിന്മൂന്നുവർഷത്തെ പ്രൊബേഷനും, 11,000 ആയിരം ഡോളർ സിറ്റിയിലേക്ക്തിരിച്ചടക്കുകയും വേണമെന്നാണ് കോടതി വിധി.
അഞ്ചാഴ്ച മുമ്പ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ സർജന്റ് റോബർട്ട്ഫോറസ്റ്റുമായി ബന്ധപ്പെട്ടു മേയർക്കെതിരെ ആരോപണം ഉയർന്നിരുന്നു.റോബർട്ടിനെ ക്രമവിരുദ്ധമായി സഹായിച്ചുവെന്നും, നികുതിദായകരുടെ പണംപരിധിവിട്ടു റോബർട്ടിനു നൽകിയെന്നും കോടതി കണ്ടെത്തി. ഈ കേസ്സിൽറോബർട്ടിനേയും കോടതി കുറ്റക്കാരനാണെന്ന് വിധിച്ചു.
ജനപ്രിയ മേയറായിട്ടാണ് മെഗൻ അറിയപ്പെട്ടിരുന്നത്. സിറ്റിയുടെ വികസനപ്രവർത്തനങ്ങൾക്ക് മേയർ ധീരമായ നേതൃത്വമാണ് നൽകിയിട്ടുള്ളത്.ഗർഭചിദ്രം നടത്തുന്നതിന് സ്ത്രീകൾക്കുള്ള അവകാശത്തിനും, സ്വവർഗ്ഗവിവാഹത്തിനും വേണ്ടി ശക്തമായി വാദിച്ചിരുന്ന മെയർ മെഗന്റെ രാജിസിറ്റിയിലെ ജനങ്ങളെ അത്ഭുതപ്പെടുത്തി.