- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരുന്ന് കാത്തിരുന്ന്...; യൂട്യൂബിൽ തരംഗം തീർത്ത 'മലരേ..' എന്ന പാട്ടിനു ശേഷം പാക്കിസ്ഥാനി പെൺകുട്ടി വീണ്ടും ചർച്ചയാകുന്നു
കറാച്ചി: പാകിസ്തിനിലെ കറാച്ചി സ്വദേശിയായ നാസിയ പ്രേമത്തിലെ മലരേ എന്ന പാട്ട് പാടി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. വാക്കുകളുടെ ഉച്ഛാരണത്തിൽ പിശകുണ്ടെങ്കിൽ ക്ഷമിക്കണം എന്ന മുഖവുരയോടയാണ് പാക് ഗായിക അന്ന് പാടിയത്. വൻ സ്വീകാര്യത കിട്ടിയതിനു പിന്നാലെ പാക് ഗായിക വീണ്ടും പാടുന്നു.. എന്നു നിന്റെ മൊയ്തീനിലെ ശ്രേയ ഘോഷാൽ ആലപിച്ച കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനമാണ് ഏറ്റവുമൊടുവിലായി നാസിയ മലയാളി സുഹൃത്തുക്കൾക്കായി ആലപിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും തനിക്ക് ലഭിച്ച സ്നേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഈ ഗാനം ഇന്ത്യയിലേയും കേരളത്തിലെയും സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു. തന്റെ ഇഷ്ടഗായികയായ ശ്രേയ ഘോഷാലിന്റെ ഗാനം താൻ ആലപിക്കുകയാണ്. ഇതിനോടകം തന്നെ 22 ഭാഷയിലെ ഗാനങ്ങൾ താൻ ആലപിച്ചിട്ടുണ്ടെന്നാണ് നാസിയ വ്യക്തമാക്കുന്നത്. നാസിയയുടെ മാതാവ് ഇന്ത്യക്കാരിയാണ്. ദുബായിൽ ബിസിനസ് ഡെവലെപ്മെന്റ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ് അവർ. എന്തായാലും രണ്ടാമത്തെ പാട്ടിനും എല്ലാ വിധ പിന്തുണയും അറിയിച്
കറാച്ചി: പാകിസ്തിനിലെ കറാച്ചി സ്വദേശിയായ നാസിയ പ്രേമത്തിലെ മലരേ എന്ന പാട്ട് പാടി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. വാക്കുകളുടെ ഉച്ഛാരണത്തിൽ പിശകുണ്ടെങ്കിൽ ക്ഷമിക്കണം എന്ന മുഖവുരയോടയാണ് പാക് ഗായിക അന്ന് പാടിയത്. വൻ സ്വീകാര്യത കിട്ടിയതിനു പിന്നാലെ പാക് ഗായിക വീണ്ടും പാടുന്നു..
എന്നു നിന്റെ മൊയ്തീനിലെ ശ്രേയ ഘോഷാൽ ആലപിച്ച കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനമാണ് ഏറ്റവുമൊടുവിലായി നാസിയ മലയാളി സുഹൃത്തുക്കൾക്കായി ആലപിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിന്നും തനിക്ക് ലഭിച്ച സ്നേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഈ ഗാനം ഇന്ത്യയിലേയും കേരളത്തിലെയും സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു. തന്റെ ഇഷ്ടഗായികയായ ശ്രേയ ഘോഷാലിന്റെ ഗാനം താൻ ആലപിക്കുകയാണ്.
ഇതിനോടകം തന്നെ 22 ഭാഷയിലെ ഗാനങ്ങൾ താൻ ആലപിച്ചിട്ടുണ്ടെന്നാണ് നാസിയ വ്യക്തമാക്കുന്നത്. നാസിയയുടെ മാതാവ് ഇന്ത്യക്കാരിയാണ്. ദുബായിൽ ബിസിനസ് ഡെവലെപ്മെന്റ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ് അവർ. എന്തായാലും രണ്ടാമത്തെ പാട്ടിനും എല്ലാ വിധ പിന്തുണയും അറിയിച്ച് സോഷ്യൽ മീഡിയ നാസിയയുടെ പാട്ട് ഏറ്റെടുത്ത് കഴിഞ്ഞു.