- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് നായകനാകുന്ന ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്ത് നസ്രിയ; അമൽ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രം നിർമ്മിച്ച് ക്യാമറയ്ക്ക് പിന്നിലും തിളങ്ങാൻ നടി
ഭർത്താവ് നായകനാകുന്ന ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്ത് സിനിമാ നിർമ്മാണ മേഖലയിലേക്കും പ്രവേശിച്ചിരിക്കുകയാണ് നടി നസ്രിയ. ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നസ്രിയ നസീം നിർമ്മിക്കുന്നതാണ് പുതിയ വാർത്ത. അമൽ നീരദിന്റെ നിർമ്മാണ കമ്പനിയായ അമൽ നീരദ് പ്രൊഡക്ഷൻസുമായി ചേർന്നാണ് നസ്രിയ ചിത്രം നിർമ്മിക്കുന്നത്. അഞ്ജലി മേനോൻ-പൃഥ്വിരാജ് ചിത്രത്തിലൂട വിവാഹ ശേഷം അഭിനയത്തിലേയ്ക്ക് എത്തിയ നടിയുടെ നിർമ്മാണ രംഗത്തെക്കുള്ള പ്രവേശം സോഷ്യൽമീഡിയ വഴി ആണ് പ്രചരിക്കുന്നത്.വൻ പ്രചാരമാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്തയ്ക്ക് എന്നാൽ ഔദ്യോഗികമായി സ്ഥിതീകരണം താരങ്ങൾ നടത്തിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം വാഗമണിൽ തുടങ്ങി. മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് നായിക. പറവയ്ക്ക് വേണ്ടി കാമറ ചലിപ്പിച്ച ലിറ്റിൽ സ്വയമ്പ് ആണ് ഛായാഗ്രാഹകൻ. ഇത് പൂർത്തിയാക്കിയ ശേഷമേ ഫഹദ്, അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിന്റെ അവസാനഘട്ട ഷൂട്ടിംഗിൽ പങ്കെടുക്കുകയുള്ളൂ. പ്രേക്ഷക ശ്രദ്ധ നേടിയ ഇ
ഭർത്താവ് നായകനാകുന്ന ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്ത് സിനിമാ നിർമ്മാണ മേഖലയിലേക്കും പ്രവേശിച്ചിരിക്കുകയാണ് നടി നസ്രിയ. ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നസ്രിയ നസീം നിർമ്മിക്കുന്നതാണ് പുതിയ വാർത്ത. അമൽ നീരദിന്റെ നിർമ്മാണ കമ്പനിയായ അമൽ നീരദ് പ്രൊഡക്ഷൻസുമായി ചേർന്നാണ് നസ്രിയ ചിത്രം നിർമ്മിക്കുന്നത്.
അഞ്ജലി മേനോൻ-പൃഥ്വിരാജ് ചിത്രത്തിലൂട വിവാഹ ശേഷം അഭിനയത്തിലേയ്ക്ക് എത്തിയ നടിയുടെ നിർമ്മാണ രംഗത്തെക്കുള്ള പ്രവേശം സോഷ്യൽമീഡിയ വഴി ആണ് പ്രചരിക്കുന്നത്.വൻ പ്രചാരമാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്തയ്ക്ക് എന്നാൽ ഔദ്യോഗികമായി സ്ഥിതീകരണം താരങ്ങൾ നടത്തിയിട്ടില്ല.
ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം വാഗമണിൽ തുടങ്ങി. മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് നായിക. പറവയ്ക്ക് വേണ്ടി കാമറ ചലിപ്പിച്ച ലിറ്റിൽ സ്വയമ്പ് ആണ് ഛായാഗ്രാഹകൻ. ഇത് പൂർത്തിയാക്കിയ ശേഷമേ ഫഹദ്, അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിന്റെ അവസാനഘട്ട ഷൂട്ടിംഗിൽ പങ്കെടുക്കുകയുള്ളൂ.
പ്രേക്ഷക ശ്രദ്ധ നേടിയ ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമൽ നീരദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അമൽ നീരദ് പ്രൊഡക്ഷൻസും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് പ്രൈവറ്റ് ലിമിറ്രഡും ചേർന്നാണ് ഇയ്യോബിന്റെ പുസ്തകം നിർമ്മിച്ചത്.
അൻവർ റഷീദ് നിർമ്മിച്ച് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്‌സിൽ മാത്രമാണ് ഫഹദും നസ്രിയയും ജോഡികളായത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പ്രണയത്തിലായതും പിന്നീട് പ്രണയം വിവാഹത്തിൽ കലാശിച്ചതും.