ഊട്ടി: ഗംഭീരമായി ആഘോഷിച്ച് ഫഹദ് ഫാസിൽ, പാർവതി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾ. അഞ്ജലി മേനോന്റെ ചിത്രത്തിന്റെ സെറ്റിലായിരുന്ന നസ്രിയ സഹോദരൻ നവീനൊപ്പമാണ് കേക്ക് മുറിച്ചത്.

ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങിവന്നു കഴിഞ്ഞു. അഞ്ജലി മേനോന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകൻ.ചിത്രത്തിൽ പൃഥ്വിയുടെ അനുജത്തിയുടെ വേഷമാണ് നസ്രിയയ്ക്ക്. പാർവതിയും മറ്റൊരു പ്രധാന വേഷത്തിലുണ്ട്.

അതേ സമയം പൃഥ്വിരാജ് നസ്രിയക്ക് ഫേസ്‌ബുക്ക് വഴി ആശംസ അറിയിച്ചു.നസ്രിയയെ കുഞ്ഞനുജത്തി എന്നു വിളിച്ചാണ് പൃഥ്വി പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.നസ്രിയ എനിക്ക് കുഞ്ഞനുജത്തിയെപ്പോലെയാണെന്നും നസ്രിയയെ പരിചയപ്പെട്ടതുമുതൽ ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ ഉണ്ടായിരുന്നതെന്നും ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു.

2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്‌റിയ വിവാഹം. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നസ്‌റിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്നു. ദുൽഖർ സൽമാൻ നായകനായ ബാംഗ്ലൂർ ഡെയിസിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. ചിത്രം വമ്പൻ വിജയമായിരുന്നു. അഞ്ജലി മേനോൻ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്തതും.