- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സൽമാൻ ചിത്രങ്ങൾ മാത്രം കണ്ട് വർത്തമാന കാലത്തെ ഇന്ത്യയെ വിലയിരുത്താൻ പാടില്ല; ചലച്ചിത്രങ്ങളുടെ ചുമതലയെ കുറിച്ചുള്ള തിരിച്ചറിവാണ് മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അഭിനയിക്കാൻ കാരണം' ; പുതു തലമുറയിലെ ചിത്രങ്ങൾ മാത്രം കണ്ടാൽ പോരെന്നും സിനിമകൾ ഭാവിയിലേക്കുള്ളതാണെന്നും ഓർമ്മിപ്പിച്ച് നസറുദ്ദീൻ ഷാ
മുംബൈ: ഇന്ത്യൻ സിനിമ ലോകത്തിന്റെ മുൻപിൽ പ്രഥമ സ്ഥാനത്തേക്ക് കുതിക്കുന്ന അവസരത്തിലാണ് പുതു തലമുറ ചിത്രങ്ങളെ, പ്രത്യേകിച്ച് സൽമാൻ ഖാൻ ചിത്രങ്ങളെ വിമർശിച്ച് നടൻ നസറുദ്ദീൻ ഷാ രംഗത്തെത്തിയത്. സിനിമകൾ എന്ന് പറയുന്നത് കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണെന്നും 200 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജനത സൽമാൻ ഖാൻ സിനിമകൾ കണ്ട് മാത്രം വർത്തമാനകാല ഇന്ത്യയെ വിലയിരുത്താൻ പാടില്ലെന്നും ഷാ അഭിപ്രായപ്പെട്ടു. സിനിമകൾക്കുള്ള ഒരേയൊരു ഗൗരവകരമായ ചുമതല അത് നിർമ്മിക്കപ്പെട്ട കാലത്തെ രേഖപ്പെടുത്തി വയ്ക്കലാണെന്നും സാമൂഹത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ സിനിമയ്ക്ക് കഴിയില്ലെന്നും ഷാ പറയുന്നു. സിനിമ ഒരു പഠന മാധ്യമമാണോയെന്നും എനിക്ക് ഉറപ്പില്ല. ഡോക്യുമെന്ററികൾ അങ്ങനെയായിരിക്കാം, സിനിമകൾ പക്ഷെ അല്ല. ആളുകൾ സിനിമ കാണും അത് മറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമകളുടെ ഈ ചുമതലയെക്കുറിച്ചുള്ള തിരിച്ചറിവാണ് തന്നെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച എ വെനസ്ഡേ എന്ന സിനിമയിലും രോഗൻ ജോഷ് എന്ന ഷോർട്ട് ഫിലിമിലും അഭി
മുംബൈ: ഇന്ത്യൻ സിനിമ ലോകത്തിന്റെ മുൻപിൽ പ്രഥമ സ്ഥാനത്തേക്ക് കുതിക്കുന്ന അവസരത്തിലാണ് പുതു തലമുറ ചിത്രങ്ങളെ, പ്രത്യേകിച്ച് സൽമാൻ ഖാൻ ചിത്രങ്ങളെ വിമർശിച്ച് നടൻ നസറുദ്ദീൻ ഷാ രംഗത്തെത്തിയത്. സിനിമകൾ എന്ന് പറയുന്നത് കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണെന്നും 200 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജനത സൽമാൻ ഖാൻ സിനിമകൾ കണ്ട് മാത്രം വർത്തമാനകാല ഇന്ത്യയെ വിലയിരുത്താൻ പാടില്ലെന്നും ഷാ അഭിപ്രായപ്പെട്ടു.
സിനിമകൾക്കുള്ള ഒരേയൊരു ഗൗരവകരമായ ചുമതല അത് നിർമ്മിക്കപ്പെട്ട കാലത്തെ രേഖപ്പെടുത്തി വയ്ക്കലാണെന്നും സാമൂഹത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ സിനിമയ്ക്ക് കഴിയില്ലെന്നും ഷാ പറയുന്നു. സിനിമ ഒരു പഠന മാധ്യമമാണോയെന്നും എനിക്ക് ഉറപ്പില്ല. ഡോക്യുമെന്ററികൾ അങ്ങനെയായിരിക്കാം, സിനിമകൾ പക്ഷെ അല്ല. ആളുകൾ സിനിമ കാണും അത് മറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമകളുടെ ഈ ചുമതലയെക്കുറിച്ചുള്ള തിരിച്ചറിവാണ് തന്നെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച എ വെനസ്ഡേ എന്ന സിനിമയിലും രോഗൻ ജോഷ് എന്ന ഷോർട്ട് ഫിലിമിലും അഭിനയിക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സിനിമകളുടെ ഭാഗമാകുന്നത് ഒരു ഉത്തരവാദിത്തമായാണ് താൻ കാണുന്നതെന്നും ഷാ പറഞ്ഞു.
'2018 എങ്ങനെയുള്ള കാലഘട്ടമായിരുന്നുവെന്ന് ആളുകൾ അറിയണം. 200 വർഷങ്ങൾക്കപ്പുറം ആളുകൾ സൽമാൻ ഖാന്റെ സിനിമകൾ മാത്രം കണ്ടാൽ പോര. ഇന്ത്യ അങ്ങനെയല്ല. സിനിമകൾ ഭാവിയിലേക്കുള്ളതാണ്'-ഷാ കൂട്ടിച്ചേർത്തു.