- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിർടീമിന്റെ രണ്ട് ഗോളടി അവസരം പ്രതിരോധിച്ചു; നിർഭാഗ്യം വിനയായപ്പോൾ മൂന്നാം ശ്രമത്തിൽ ഗോളിടിച്ച് എതിരാളികൾ; മുഖഭാവത്തിൽ വേദന നിറഞ്ഞതിന് പിന്നാലെ കുഴഞ്ഞു വീണു; കോലഞ്ചേരി ആശുപത്രി യാത്രയ്ക്കിടെ 21കാരൻ ഫുട്ബോളറുടെ മരണം; മൂവാറ്റുപുഴയ്ക്ക് നൊമ്പരമായി മുഹമ്മദ് നസീമിന്റെ വേർപാട്
മൂവാറ്റുപുഴ : മുഹമ്മദ് നസീമിന്റെ അപ്രതീക്ഷിത വേർപാട് നാടിന്റെ നൊമ്പരമായി. ചെറുപ്പം മുതൽ കൂട്ടുകാർക്കൊപ്പം ഫുട്‌ബോൾ കളിച്ചു നടന്നിരുന്ന നസീം കളിക്കളങ്ങളിൽ ഫോമിലെത്തി നിൽക്കെവെയാണ് ഇന്നലെ ജീവിതത്തോട് വിട പറഞ്ഞത്.
പെരുമറ്റം തൈക്കുടി റോഡിൽ താമസിക്കുന്ന പുന്നമറ്റത്ത് പുത്തൻപുര അലി കുഞ്ഞിന്റെ മകനായ മുഹമ്മദ് നാസിം(21) ഇന്നലെ വൈകുന്നേരം ആറു മണിയോടെ പെരുമറ്റത്ത് ഫുട്‌ബോൾ ടൂർണമെന്റിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രീയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആണ് മരണം സംഭവിച്ചത്.
ആദ്യ പകുതിയിൽ നസീം കളിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ കളിക്കിറങ്ങിയ നസിം ഗോൾ അടിക്കുന്നതിനുള്ള എതിർ ടീമിന്റെ രണ്ടു ശ്രമങ്ങളിൽ ഒന്ന് മികച്ച നീക്കത്തിലൂടെ പരാജയപ്പെടുത്തി. നിർഭാഗ്യം വിനയായപ്പോൾ അടുത്ത ശ്രമത്തിൽ, എതിർ ടീം ഗോൾ വല ചലിപ്പിച്ചു. ഇത് നസീമിന് വല്ലാത്ത വിഷമമായെന്ന് മുഖഭാവങ്ങളിൽ നിന്നും കൂട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നസിം കുഴഞ്ഞു വീണത്.
കോതമംഗലം എംഎ കോളജ് ഫൈനൽ ഇയർ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. സംസ്‌ക്കാരം പെരുമറ്റം ജുമാ മസ്ജിദിൽ.മാതാവ് :ഷീബ സഹോദരങ്ങൾ :മുഹമ്മദ് വസീം,മുഹമ്മദ് ഹുസൈൻ.
മറുനാടന് മലയാളി ലേഖകന്.