കൗമാരപ്രായത്തിൽതന്നെ ലൈംഗിക ബന്ധങ്ങളിലേക്ക് എത്തിപ്പെടുന്നവരാണ് ബഹുഭൂരിപക്ഷം പാശ്ചാത്യരും. എങ്കിലും സ്ത്രീകളോടുള്ള അവരുടെ അഭിനിവേശത്തിന് തെല്ലും കുറവില്ലെന്നാണ് ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനുമായി ബന്ധപ്പെട്ട വിവാദം തെളിയിച്ചത്. വെയ്ൻസ്റ്റീനെതിരെ ആരോപണങ്ങളുമായി ഓരോ ദിവസവും നടിമാർ രംഗത്തുവരുന്നതിനിടെ, 94 വയസ്സുള്ള മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ആരോപിച്ച് മറ്റൊരു നടി രംഗത്തെത്തി.

വീൽച്ചെയറിലിരുന്ന് ഭാര്യ ബാർബറയ്‌ക്കൊപ്പം വരുമ്പോൾ ബുഷ് തന്റെ പിൻഭാഗത്ത് അമർത്തി എന്ന ആരോപണവുമായാണ് ഹോളിവുഡ് നടി ഹെതർ ലിൻഡ് (34) രംഗത്തെത്തിയത്. നാലുവർഷം മുമ്പാണ് സംഭവം നടന്നത്. ഒരു ടെലിവിഷൻ ഷോയുടെ ഭാഗമായി ബുഷിനെ കണ്ടപ്പോഴായിരുന്നു പീഡനമെന്ന് നടി പറയുന്നു. ഹസ്തദാനം ചെയ്യുന്നതിന് പകരം തന്റെ പിൻഭാഗത്ത് അമർത്തുകയാണ് ബുഷ് ചെയ്തത്. കൂടാതെ അശ്ലീലച്ചുവയുള്ള തമാശകളും ബുഷ് പറഞ്ഞതായും നടി പറയുന്നു.

എന്നാൽ, സംഭവം സ്ഥിരീകരിച്ച ബുഷ്, താനൊരിക്കലും മറ്റൊരുദ്ദേശത്തിലും ചെയ്തതല്ല അതെന്ന് വ്യക്തമാക്കി. ലിൻഡിനോട് ക്ഷമചോദിച്ചുകൊണ്ടാണ് സീനിയർ ബുഷിന്റെ വിശദീകരണം. ആരെയും വേദനിപ്പിക്കാൻ താനുദ്ദേശിച്ചിരുന്നില്ലെന്നും തമാശയ്ക്ക് ചെയ്തത് ലലിൻഡിന് വേദനാജനകമായി തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നുമാണ് മുൻ പ്രസിഡന്റ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടത്.

രണ്ടുതവണ ബുഷ് ഇത് ചെയ്തുവെന്നാണ് ലി്ൻഡിന്റെ വെളിപ്പെടുത്തൽ. പരിപാടിക്ക്‌ശേഷം ഫോട്ടോയ്ക്കായി അണിനിരന്നപ്പോഴായിരുന്നു രണ്ടാമത്തെ തലോടൽ. ഇത് കണ്ട ബാർബറ, ഇനിയിതാവർത്തിക്കരുതെന്ന് ബുഷിന് താക്കീത് നൽകിയതായും ലിൻഡ് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. 2014 മാർച്ചിൽ ഹൂസ്റ്റണിൽവച്ചാണ് എം.എം.സിക്കുവേണ്ടി ലിൻഡ്ും ബുഷും കണ്ടുമുട്ടിയത്.

അതിനിടെ, ഹോളിവുഡ് നിർമ്മാതാവ് വെയ്ൻസ്റ്റനിനെതിരെ കൂടുതൽ ആരോപണങ്ങളുമായി നടിമാർ രംഗത്തെത്തിയിട്ടുണ്ട്. വെയ്ൻസ്റ്റീനിന്റെ ലൈംഗിക വൈകൃതങ്ങളെക്കുറിച്ചാണ്. ബലാൽസംഗം ചെയ്യുന്നതിന് മുമ്പ് വെയ്ൻസ്റ്റീൻ സ്വയം ഭോഗം ചെയ്യാറുണ്ടായിരുന്നുവെന്ന് നടി ഡൊമിനിക് ഹ്യുവെറ്റ് ഓരോപിച്ചു. ബെവർലി ഹിൽസിലെ പെനിൻസുല ഹോട്ടലിൽവെച്ച്ാണ് വെയ്ൻസ്റ്റീൻ തന്നെ ബലാൽസംഗം ചെയ്തതെന്നും നടി വെളിപ്പെടുത്തി.

ബിസിനസ് കൂടിക്കാഴ്ചയ്‌ക്കെന്ന പേരിൽ ക്ഷണിച്ചിട്ടാണ് താൻ ഹോട്ടലിലെത്തിയത്. അവിടെവെച്ച് വെയ്ൻസ്റ്റീൻ മസാജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ബലംപ്രയോഗിച്ച് ഓറൽ സെക്‌സ് ചെയ്യിക്കുകയും ചെയ്തു. ഇതിനിടെയാണ് വെയ്ൻസ്റ്റീൻ സ്വയംഭോഗം ചെയ്തതെന്നും ലോസ് എയ്ഞ്ചൽസ് സുപ്പീരിയർ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

വെയ്ൻസ്റ്റീന്റെ ലൈംഗിക വൈകൃതങ്ങളെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളുമായി മോഡലും നടിയുമായ നതാസിയ മാൽതെയും രംഗത്തെത്തി. ഇലക്ട്ര, ബിഗ് മോമ്മാസ് ഹൗസ് തുടങ്ങി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നതാസിയ, തന്നെ വെയ്ൻസ്റ്റീൻ ബലാൽസംഗഗം ചെയ്തതായി വെളിപ്പെടുത്തി. 2008-ലെ ബാഫ്ത അവാർഡിനിടെ ലണ്ടനിലെ സാൻഡേഴ്‌സൺ ഹോട്ടലിലായിരുന്നു സംഭവം. തന്റെ മുറിയിലെത്തിയ വെയ്ൻസ്റ്റീൻ കിടക്കയിലിരുന്ന് സ്വയം ഭോഗം ചെയ്യാൻ തുടങ്ങിയെന്ന് നതാസിയ ആരോപിച്ചു. ഗർഭനിരോധന ഉറ ധരിക്കാതെ തന്നെ ബലാൽസംഗം ചെയ്തതായും അവർ പറഞ്ഞു.

പിന്നീടൊരിക്കൽ ഒരു ചിത്രത്തിന്റെ ഓഡീഷനുവിളിച്ചപ്പോഴും സമാനമായ അനുഭവമുണ്ടായി. വെയ്ൻസ്റ്റീനിന്റെ മുറിയിലെത്തുമ്പോൾ അവിടെ ഒരു യുവതിയായ സഹായിയും ഒപ്പമുണ്ടായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, ആ യുവതി വെയ്ൻസ്റ്റീന് ഓറൽ സെക്‌സ് ചെയ്തുകൊടുത്തുവെന്നും തന്നെയും ഒപ്പം ചേരാൻ ക്ഷണിച്ചുവെന്നുമാണ് നതാസിയയുടെ വെളിപ്പെടുത്തൽ. ഭയവും മടിയുമുണ്ടായിരുന്നതുകൊണ്ടാണ് ഇതുവരെ ഇതൊന്നും പറയാതിരുന്നതെന്നും നതാസിയ പറഞ്ഞു.