- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്കാറിലേക്ക് മറ്റൊരു ഇന്ത്യൻ ചിത്രം കൂടി;ഹിന്ദി ചിത്രമായ നട്ഖട് തെരഞ്ഞെടുക്കപ്പെട്ടത് മികച്ച ഹ്രസ്വചിത്ര വിഭാഗത്തിലേക്ക്; ചിത്രത്തിൽ മുഖ്യകഥാപാത്രമായെത്തുന്നത് വിദ്യാബാലൻ
ഡൽഹി: നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ ഒരു ഹ്രസ്വചിത്രമായിരുന്നു കഴിഞ്ഞവർഷം പുറത്തിറങ്ങിയ നട്ഖട്. ബോളിവുഡ് നടി വിദ്യാ ബാലൻ ആദ്യമായി അഭിനയിക്കുന്ന ഹ്രസ്വചി ത്രം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു നട്ഖട്ടിന്.
ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി ചിത്രത്തെ തേടിയെത്തിരിക്കുകയാണ്. ഓസ്കാർ 2021-ൽ മികച്ച ഹ്രസ്വചിത്രവിഭാഗത്തിലേക്കുള്ള മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം.
വിദ്യാബാലൻ അഭിനേതാവും നിർമ്മാതാവും കൂടിയാകുന്ന ചിത്രമാണ് നട്ഖട്. 33 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാൻ വ്യാസ് ആണ്. വി ആർ വൺ ഗ്ലോബൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം ജർമ്മൻ സ്റ്റാർ ഓഫ് ഇന്ത്യ അവാർഡും ( ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റട്ട്ഗർട്ട്) സ്വന്തമാക്കിയിരുന്നു. സമൂഹത്തിലെ അസമത്വവും പുരുഷാധിപത്യവും ബലാത്സംഘവും ഗാർഹികപീഡനവുമെല്ലാം വിഷയമാക്കുന്ന ചിത്രമാണ് നട്ഖട്. ഓസ്കാറിലേക്ക് തിരഞ്ഞെടുത്ത ചിത്രത്തിന് അഭിനന്ദനവുമായി പ്രിയങ്ക ചോപ്രയെപ്പോലുള്ളവർ എത്തിയിരുന്നു.