- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നേഷൻ വാണ്ട്‌സ് ടു നൊ' ഉപയോഗിക്കരുതെന്ന് അർണബ് ഗോസ്വാമിയോട് ടൈംസ് നൗ; ഭീഷണി വേണ്ടെന്ന് അർണബ്; നേഷൻ വാണ്ട്‌സ് ടു നൊ എന്ന ശൈലി ചാനലിന്റെ സ്വന്തമല്ല; നിയമ നടപടി സ്വീകരിക്കാൻ വെല്ലുവിളിച്ച് അർണബ്
ന്യൂഡൽഹി: നേഷൻ വാണ്ട്‌സ് ടു നൊ(Nation Wants to Know) എന്ന ശൈലി ഉപയോഗിച്ചാൽ പ്രമുഖ മാധ്യമപ്രവർത്തകനായ അർണബ് ഗോസ്വാമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടൈംസ് നൗ ചാനലിന്റെ മുന്നറിയിപ്പ്. അർണബിന്റെ ചർച്ചാ പരിപാടിയിൽ നേഷൻ വാണ്ട്‌സ് ടു നൊ എന്ന ശൈലി ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അർണബിന് ചാനൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ ഇതുകൊണ്ടു താൻ ഭയപ്പെടില്ലെന്നാണ് അർണബിന്റെ പ്രതികരണം. ആ വാക്യം ഉപയോഗിക്കുമെന്നും തന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ആയിക്കോളൂവെന്നും അദ്ദേഹം ചൈംസ് നൗവിനെ വെല്ലുവിളിച്ചു. ഈ വാക്യം ചാനലിന്റെ സ്വന്തമല്ലെന്നും രാജ്യത്തെ ഏതൊരു പൗരനും അത് ഉപയോഗിക്കാൻ അവകാശമുണ്ട്. ഇക്കാര്യത്തിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ചാനലിനെ അർണബ് വെല്ലുവിളിച്ചിട്ടുമുണ്ട്. തന്റെ പുതിയ ചാനലിന്റെ ഫേസ്‌ബുക്ക് പേജിൽ കൂടിയാണ് അർണബ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഏറെക്കാലം ടൈംസ് നൗ ചാനലിന്റെ മുഖമായി അറിയപ്പെട്ടിരുന്ന അർണബ് കുറച്ച് മാസങ്ങൾക്കു മുമ്പാണ് ചാനൽവിട്ടത്. ഇപ്പോൾ റി
ന്യൂഡൽഹി: നേഷൻ വാണ്ട്‌സ് ടു നൊ(Nation Wants to Know) എന്ന ശൈലി ഉപയോഗിച്ചാൽ പ്രമുഖ മാധ്യമപ്രവർത്തകനായ അർണബ് ഗോസ്വാമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടൈംസ് നൗ ചാനലിന്റെ മുന്നറിയിപ്പ്.
അർണബിന്റെ ചർച്ചാ പരിപാടിയിൽ നേഷൻ വാണ്ട്‌സ് ടു നൊ എന്ന ശൈലി ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അർണബിന് ചാനൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
എന്നാൽ ഇതുകൊണ്ടു താൻ ഭയപ്പെടില്ലെന്നാണ് അർണബിന്റെ പ്രതികരണം. ആ വാക്യം ഉപയോഗിക്കുമെന്നും തന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ആയിക്കോളൂവെന്നും അദ്ദേഹം ചൈംസ് നൗവിനെ വെല്ലുവിളിച്ചു.
ഈ വാക്യം ചാനലിന്റെ സ്വന്തമല്ലെന്നും രാജ്യത്തെ ഏതൊരു പൗരനും അത് ഉപയോഗിക്കാൻ അവകാശമുണ്ട്. ഇക്കാര്യത്തിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ചാനലിനെ അർണബ് വെല്ലുവിളിച്ചിട്ടുമുണ്ട്.
തന്റെ പുതിയ ചാനലിന്റെ ഫേസ്‌ബുക്ക് പേജിൽ കൂടിയാണ് അർണബ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഏറെക്കാലം ടൈംസ് നൗ ചാനലിന്റെ മുഖമായി അറിയപ്പെട്ടിരുന്ന അർണബ് കുറച്ച് മാസങ്ങൾക്കു മുമ്പാണ് ചാനൽവിട്ടത്. ഇപ്പോൾ റിപ്പബ്ലിക് ടിവി എന്ന പേരിൽ ആരംഭിക്കുന്ന പുതയ ചാനലിന്റെ പണിപ്പുരയിലാണ്.