- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നാഷണൽ അമേരിക്കൻ മിസ്സ് പേജന്റ് മത്സരത്തിൽ ടെക്സാസിനെ പ്രതിനിധീകരിക്കുന്നത് മലയാളി പെൺകുട്ടി; സാൻവി ശ്രീജിത്തിന് അഭിനന്ദിച്ച് മലയാളികൾ
ഡാളസ്(ടെക്സസ്): ഡാളസ് പ്ലാനോയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ എട്ടാം ഗ്രേഡ് വിദ്യാർത്ഥിനി കാലിഫോർണിയ ഡ്സ്നിലാന്റിൽ നവം.19 മുതൽ 22 വരെ നടക്കുന്ന നാഷ്ണൽ അമേരിക്കൻ മിസ്സ് പേജന്റ് മത്സരത്തിൽ ടെക്സസ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 2017 ജൂലായിൽ 180 മത്സരാർത്ഥികൾ മാറ്റുരച്ച മിസ്സ് ടെക്സസ് പ്രീടീൻ മത്സരത്തിൽ സാൻവി കിരീടമണിഞ്ഞിരുന്നു. നാഷ്ണൽ മത്സരത്തിൽ വിജയിക്കുന്നവർക്ക് 1.5 മില്യൺ ഡോളറിന്റെ കാഷ്, സ്‌ക്കോളർഷിപ്പ്, മറ്റു സമ്മാനങ്ങൾ തുടങ്ങിയവ ലഭിക്കും. പ്ലാനൊ ഫൽവർ മിഡിൽ സ്‌ക്കൂൾ വിദ്യാർത്ഥിനിയായ സാൻവി ഇന്ത്യയിലാണ് ജനിച്ചത്. എലിമെന്ററി സ്‌ക്കൂൾ വിദ്യാഭ്യാസം ഫിലിപൈൻസിലായിരുന്നു. നാലാം ഗ്രേഡ് മുതൽ ടെക്സസ് പ്ലാനോയിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. സിംഗിങ്ങ്, സ്പീച്ച്, തിയ്യറ്റർ മത്സരങ്ങളിൽ നിരവധി അവാർഡുകൾ നേടിയിട്ടുള്ള സാൻവി ഇപ്പോൾ വിദ്യാർത്ഥിയായിരിക്കുന്ന സ്‌ക്കൂളിലെ ഫാൾ മ്യൂസിക്കിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. പൈൽസ് ഫൽവർ ആർട്ട്സ് ആൻഡ് മ്യൂസിക്കൽ ഫെസ്റ്റിവൽ ഫൈനലിസ്റ്റ് കൂടിയായിരുന്നു സാൻവി.
ഡാളസ്(ടെക്സസ്): ഡാളസ് പ്ലാനോയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ എട്ടാം ഗ്രേഡ് വിദ്യാർത്ഥിനി കാലിഫോർണിയ ഡ്സ്നിലാന്റിൽ നവം.19 മുതൽ 22 വരെ നടക്കുന്ന നാഷ്ണൽ അമേരിക്കൻ മിസ്സ് പേജന്റ് മത്സരത്തിൽ ടെക്സസ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
2017 ജൂലായിൽ 180 മത്സരാർത്ഥികൾ മാറ്റുരച്ച മിസ്സ് ടെക്സസ് പ്രീടീൻ മത്സരത്തിൽ സാൻവി കിരീടമണിഞ്ഞിരുന്നു. നാഷ്ണൽ മത്സരത്തിൽ വിജയിക്കുന്നവർക്ക് 1.5 മില്യൺ ഡോളറിന്റെ കാഷ്, സ്‌ക്കോളർഷിപ്പ്, മറ്റു സമ്മാനങ്ങൾ തുടങ്ങിയവ ലഭിക്കും.
പ്ലാനൊ ഫൽവർ മിഡിൽ സ്‌ക്കൂൾ വിദ്യാർത്ഥിനിയായ സാൻവി ഇന്ത്യയിലാണ് ജനിച്ചത്. എലിമെന്ററി സ്‌ക്കൂൾ വിദ്യാഭ്യാസം ഫിലിപൈൻസിലായിരുന്നു. നാലാം ഗ്രേഡ് മുതൽ ടെക്സസ് പ്ലാനോയിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു.
സിംഗിങ്ങ്, സ്പീച്ച്, തിയ്യറ്റർ മത്സരങ്ങളിൽ നിരവധി അവാർഡുകൾ നേടിയിട്ടുള്ള സാൻവി ഇപ്പോൾ വിദ്യാർത്ഥിയായിരിക്കുന്ന സ്‌ക്കൂളിലെ ഫാൾ മ്യൂസിക്കിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. പൈൽസ് ഫൽവർ ആർട്ട്സ് ആൻഡ് മ്യൂസിക്കൽ ഫെസ്റ്റിവൽ ഫൈനലിസ്റ്റ് കൂടിയായിരുന്നു സാൻവി.