- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനഗണമന മുഴുവൻ കേൾക്കാനുള്ള ക്ഷമ അമ്മക്കില്ല; ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ ഗാനം വെട്ടിക്കുറച്ചു; സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം
ചെന്നൈ: ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണംകെടുത്തിയ അഴിമതി കേസിലെ പ്രതിയായി ശിക്ഷിക്കപ്പെട്ട് മേൽക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച് വീണ്ടും അധികാരത്തിൽ കയറിയ എഐഎഡിഎംകെ നേതാവ് ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിവാദത്തിൽ.സത്യപ്രതിജ്ഞ ചെയ്യാൻ തലൈവി ധൃതി കാണിച്ചതോടെ ദേശീയഗാനം പോലും വേദിയിൽ അപമാനിക്കപ്പെട്ടു. സംഭവം മാദ്ധ്യ

ചെന്നൈ: ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണംകെടുത്തിയ അഴിമതി കേസിലെ പ്രതിയായി ശിക്ഷിക്കപ്പെട്ട് മേൽക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച് വീണ്ടും അധികാരത്തിൽ കയറിയ എഐഎഡിഎംകെ നേതാവ് ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിവാദത്തിൽ.സത്യപ്രതിജ്ഞ ചെയ്യാൻ തലൈവി ധൃതി കാണിച്ചതോടെ ദേശീയഗാനം പോലും വേദിയിൽ അപമാനിക്കപ്പെട്ടു. സംഭവം മാദ്ധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ വിവാദം കൊഴുക്കുകയാണ്.
സത്യപ്രതിജ്ഞ വേദിയിൽ ദേശീയഗാനം വെട്ടിച്ചുരുക്കിയതിനാണ് ജയലളിത വിവാദത്തിലാവുന്നത്. ദേശീയഗാനം വെട്ടിച്ചുരുക്കി 20സെക്കന്റ് മാത്രം കേൾപ്പിച്ച ശേഷം പരിപാടിയുമായി മുഖ്യമന്ത്രി മുന്നോട്ട് പോയെന്നാണ് ആരോപണം. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ജയലളിതയെക്കൂടാതെ മന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, ചലച്ചിത്ര താരങ്ങൾ എന്നിവർ ഉണ്ടായിരുന്ന വേദിയിലാണ് ദേശീയഗാനത്തെ വെട്ടിച്ചുരുക്കി അപമാനിച്ചത്.
സത്യപ്രതിജ്ഞയ്ക്ക് മുൻപ് കുറച്ച് ഭാഗം മാത്രം കേൾപ്പിച്ച ശേഷം തിരക്കിട്ട് ചടങ്ങുകളിലേയ്ക്ക് പോവുകയായിരുന്നു. അതേസമയം മുഹൂർത്ത സമയത്തിനകം ചടങ്ങ് പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് ദേശീയഗാനം പൂർത്തിയാക്കാതിരുന്നത് എന്നാണ് വിശദീകരണം. അതേസമയം തമിഴ്‌നാടിന്റെ ഔദ്യോഗികഗാനം ചടങ്ങിൽ ആലപിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷമായിരുന്നു ദേശീയഗാന ആലാപനം.
മദ്രാസ് യൂണിവേഴ്‌സിറ്റി ശതാബ്ദി മന്ദിര ഹാളിൽ ഇന്ന് രാവിലെയായിരുന്നു ചടങ്ങുകൾ. ഗവർണർ കെ റോസയ്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജയലളിതക്കൊപ്പം 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
എട്ട് മാസത്തെ രാഷ്ട്രീയ വനവാസത്തിനൊടുവിലാണ് 67കാരിയായ ജയലളിത വീണ്ടും അധികാരത്തിൽ എത്തുന്നത്. 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് ജയലളിത ജയിലിലാകുന്നത്. കർണാടക ഹൈക്കോടതി മെയ് 11 ന് ജയലളിതയെ കുറ്റവിമുക്തയാക്കി . തുടർന്നാണ് അഞ്ചാം തവണയം ജയലളിത അധികാരത്തിലേറുന്നത്.

