കോഴിക്കോട്: ദേശീയ സ്‌കൂൾ കായികമേളയിൽ 20 സ്വർണവുമായി ബഹുദൂരം മുന്നേറുമ്പോഴും വേഗമേറിയ താരങ്ങളാവാൻ കേരളത്തിന്റെ കുട്ടികൾക്കു കഴിഞ്ഞില്ല. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ കർണാടകക്കാരൻ മനീഷ് സ്വർണം നേടിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ തമിഴ്‌നാടിന്റെ തമിഴ്‌ശെൽവി വേഗറാണിയായി.

ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ കെ.എസ്.പ്രണവ് വെള്ളി നേടി. പെൺകുട്ടികളിൽ മഹാരാഷ്ട്രയുടെ ഹിറേ സിദ്ധി് വെള്ളി നേടി.

ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ തമിഴ്‌നാടിന്റെ ഡി.അജിത് കുമാറും പെൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയുടെ ലൂയിസ് റോസ്‌ലിനും സ്വർണം നേടി. കേരളത്തിന്റെ അഞ്ജലി പി.ഡിക്കാണ് വെള്ളി.

കേരളത്തിന്റെ പി.എൻ.അജിത് മീറ്റിൽ ഇരട്ടസ്വർണം നേടി. ജൂനിയർ ആൺകുട്ടികളുടെ 1,500 മീറ്ററിലാണ് അജിത് സ്വർണം നേടിയത്. നേരത്തെ 3,000 മീറ്ററിലും അജിത് സ്വർണം നേടിയിരുന്നു. ജൂനിയർ പെൺകുട്ടികളുടെ 1,500 മീറ്ററിൽ സ്വർണവും വെള്ളിയും കേരളത്തിനാണ്. ജൂനിയർ പെൺകുട്ടികളുടെ 1,500 മീറ്ററിൽ കേരളത്തിന്റെ അനുമോൾ തമ്പിയാണു റെക്കോർഡോടെ സ്വർണം നേടിയത്.

സീനിയർ ആൺകുട്ടികളുടെ പോൾവാട്ടിൽ കെ ജി ജസൺ സ്വർണം നേടി. നേരത്തെ സീനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ ബിബിൻ ജോർജ് കേരളത്തിനു വേണ്ടി രണ്ടാം സ്വർണം നേടിയിരുന്നു.