- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പുരസ്കാര നിറവിൽ വണ്ടാനം മെഡിക്കൽ കോളേജ്; നേട്ടം ഏറ്റവും കൂടുതൽ ആരോഗ്യ ഇൻഷൂറൻസ് കാർഡുകൾ പുതുക്കി നൽകിയതിന്
എറണാകുളം: വണ്ടാനം മെഡിക്കൽ കോളേജിന് ദേശീയ പുരസ്കാരം. 2020 -2021 സാമ്പത്തിക വർഷ കാലയളവിൽ 8190 ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ പുതുക്കി നൽകിയതിനാണ് പുരസ്കാരം. ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും , സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവുമാണ് ലഭിച്ചിരിക്കുന്നത്.
ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ പുതുക്കി നൽകിക്കൊണ്ടിരിക്കുന്ന അശ്വതി .എ, അനില എസ് എന്നിവരാണ് അവാർഡിന് അർഹരായവർ. പ്രധാന മന്ത്രി ജൻ ആരോഗ്യ യോജന മൂന്നാം വാർഷികത്തിന്റെ ഭാഗമായി സെൻട്രൽ യൂണിയൻ മിനിസ്റ്റർ ഫോർ ഹെൽത്ത് മൻസുഖ് മണ്ഡവ്യ ആണ്അവാർഡ് പ്രഖ്യാപിച്ചത് . അവാർഡ് ലഭിച്ച അശ്വതി ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയും , അനില പുന്നപ്ര സ്വദേശിയുമാണ് .
Next Story