തിരുവനന്തപുരം: ദേശീയ വാഴ മഹോത്സവം 2018നു മുന്നോടിയായി സജ്ജീകരിച്ച സ്വാഗത സംഘം ഓഫീസ് ശ്രീ സുരേഷ് ഗോപി എം പി ഇന്ന് കല്ലിയൂർ വെള്ളായണി ക്ഷേത്രത്തിന് സമീപം ഉദ്ഘാടനം ചെയ്തു. 

കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ ജയലക്ഷ്മി, സിസ്സ ജനറൽ സെക്രട്ടറിയും ദേശീയ വാഴ മഹോത്സവം 2018ന്റെ ചീഫ് കോ ഓർഡിനേറ്ററുമായ ഡോ സി സുരേഷ് കുമാർ, ദേശീയ വാഴ മഹോത്സവത്തിന്റെ സെക്രട്ടറി ജനറൽ ഡോ. സി എസ് രവീന്ദ്രൻ, സെമിനാർ കമ്മിറ്റി ചെയർമാൻ ഡോ. സി കെ പീതാംബരൻ എന്നിവരെ കൂടാതെ, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ്, നേമം ബ്ലോക്ക് മെമ്പർമാരായ ശ്രീമതി ഗിരിജ, വിനുകുമാർ, സതീശൻ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അഡ്വ.ടി ഹരീന്ദ്രൻ നായർ, ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജി സുബോധൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സ്വാഗത സംഘത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കോവളം എംഎ‍ൽഎ എം.വിൻസെന്റ് വെള്ളിയാഴ്ച നിർവഹിച്ചിരുന്നു. സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ) നേതൃത്വത്തിൽ കല്ലിയൂർ വെള്ളായണി ക്ഷേത്ര മൈതാനിയിൽ ഫെബ്രുവരി 17 മുതൽ 21 വരെയാണ് അഞ്ച് നാൾ നീണ്ട നിൽക്കുന്ന ദേശിയ വാഴ മഹോത്സവം 2018 സംഘടിപ്പിക്കുന്നത്.

കല്ലിയൂർ ഗ്രാമ പഞ്ചായത്ത്, മിത്ര നികേതൻ കൃഷി വിജ്ഞാന കേന്ദ്രം, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റിയാൽ അംഗീകൃതമായ റീജിയണൽ സെന്റർ ഓഫ് എക്‌സ്‌പെർട്ടീസ്, ഐ സി എ ആർ- നാഷണൽ സെന്റർ ഫോർ ബനാന, തിരുച്ചിറപ്പള്ളി, യുനെസ്‌കോ ന്യൂ ഡൽഹി, ബനാന ഗവേഷണത്തിലും പ്രചാരത്തിലും കേന്ദ്രീകരിച്ചിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ഈ മേഖലയിലെ സന്നദ്ധ സംഘടനകൾ എന്നിവരുമായി സഹകരിച്ചാണ് സിസ്സ ദേശിയ വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലാദ്യമായി ഒരു ദേശീയ മഹോത്സവത്തിന് ഒരു ഗ്രാമം വേദിയാകുന്നു എന്നതാണ് ദേശീയ വാഴ മഹോയ്ഹ്‌സവത്തിന്റെ സവിശേഷത. വൈവിധ്യ സംരക്ഷണം, സ്വത്വ സംരക്ഷണം, മൂല്യ വർദ്ധനവ് എന്നിവയാണ് ദേശിയ വാഴ മഹോത്സവത്തിന്റെ പ്രധാന വിഷയങ്ങൾ. ദേശീയ സെമിനാർ, എക്‌സിബിഷൻ, പരിശീലന പരിപാടികൾ, കർഷക സംഗമം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് മഹോത്സവം സംഘടിപ്പിക്കുന്നത്.