- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ വാഴ മഹോത്സവം 2018 കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാ മോഹൻ സിങ് ഉത്ഘാടനം ചെയ്യും
തിരുവനന്തപുരം: സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെയും (സിസ്സ) കല്ലിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം വെള്ളായണി ക്ഷേത്ര മൈതാനത്ത് ഈ മാസം 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന ദേശീയ വാഴമഹോത്സവം 2018 ഫെബ്രുവരി 17 നു രാവിലെ 11 മണിക്ക് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാ മോഹൻ സിങ് ഉത്ഘാടനം ചെയ്യും. സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന ഇരുപതോളം പ്രമുഖ സംഘടനകളും നൂറുകണക്കിന് കർഷകരും വ്യവസായ സംരംഭകരും ദേശീയ വാഴമഹോത്സവത്തിന്റെ ഭാഗമാകും. പ്രഗൽഭരായ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പുറമേ കാർഷിക മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരും സമ്മേളന ഡെലിഗേറ്റുകളും വാഴവ്യവസായത്തെ പ്രതിനിധീകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരും കൂടിച്ചേരുമ്പോൾ എൻ ബി എഫ് 2018 അറിവിന്റെയും അനുഭവത്തിന്റെയും അമൂല്യമായ വിനിമയ വേദിയായി മാറും. കേരള സംസ്ഥാന ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ സുരേഷ്ഗോപി എം പി അ
തിരുവനന്തപുരം: സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെയും (സിസ്സ) കല്ലിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം വെള്ളായണി ക്ഷേത്ര മൈതാനത്ത് ഈ മാസം 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന ദേശീയ വാഴമഹോത്സവം 2018 ഫെബ്രുവരി 17 നു രാവിലെ 11 മണിക്ക് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാ മോഹൻ സിങ് ഉത്ഘാടനം ചെയ്യും.
സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന ഇരുപതോളം പ്രമുഖ സംഘടനകളും നൂറുകണക്കിന് കർഷകരും വ്യവസായ സംരംഭകരും ദേശീയ വാഴമഹോത്സവത്തിന്റെ ഭാഗമാകും. പ്രഗൽഭരായ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പുറമേ കാർഷിക മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരും സമ്മേളന ഡെലിഗേറ്റുകളും വാഴവ്യവസായത്തെ പ്രതിനിധീകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരും കൂടിച്ചേരുമ്പോൾ എൻ ബി എഫ് 2018 അറിവിന്റെയും അനുഭവത്തിന്റെയും അമൂല്യമായ വിനിമയ വേദിയായി മാറും.
കേരള സംസ്ഥാന ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ സുരേഷ്ഗോപി എം പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി അതിഥികൾക്ക് ആദരം അർപ്പിക്കും. .ഒ.രാജഗോപാൽ എം എൽ എ; ീഎം.വിൻസെന്റ് എം എൽ എ; ഐ.ബി.സതീഷ് എം എൽ എ; തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു എന്നിവർ അതിഥികളായിരിക്കും.
ഉദ്ഘാടന ദിനത്തിൽ രാവിലെ 10 മണിക്ക് വാഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാങ്കേതിക സെമിനാറുകൾക്ക് കാർഷിക സർവകലാശാലാ ഡീൻ ഡോ എ അനിൽകുമാർ തുടക്കം കുറിക്കും. സിസ്സ പ്രസിഡന്റ് ഡോ.ജി.ജി.ഗംഗാധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുനെസ്‌കോ (ന്യൂഡൽഹി) യുടെ ഇക്കോളജിക്കൽ സയൻസസ് നാഷണൽ പ്രോഗ്രാം ഓഫീസർ ഡോ. രാം ഭൂജ് മുഖ്യ പ്രഭാഷണം നടത്തും. ഫെബ്രുവരി 17,18,19 തിയ്യതികളിൽ സാങ്കേതിക സെമിനാർ നടക്കും.
ഫെബ്രുവരി 18 ന് രാവിലെ 10 മണി മുതൽ വിദ്യാർത്ഥികളുടെ ചിത്ര രചനാ മത്സരങ്ങങ്ങളും ഉച്ചക്ക് 2 മണിക്ക് പാചക മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ട് 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജമ്മു കാശ്മീർ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡോ. നിർമൽ കുമാർ സിങ് ഉൽഘാടനം ചെയ്യും.ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രിയും ജമ്മു കാശ്മീർ കാർഷിക വികസന ഉപദേശക ബോർഡ് ചെയർമാനുമായ ദൽജിത് സിങ് ചിബ്, ശ്രീ.കുമ്മനം രാജശേഖരൻ എന്നിവർ പ്രത്യേക അതിഥികളായിരിക്കും. പത്മശ്രീ ഹരീന്ദ്രൻ നായർ, പ്രൊഫ.കെ.ഓമനക്കുട്ടി, ചലച്ചിത്ര സംവിധായകരായ തുളസീദാസ്, രാജസേനൻ, മാതൃഭൂമി സ്‌പെഷ്യൽ കറസ്പോണ്ടന്റ് ജി.ശേഖരൻ നായർ എന്നിവർ അതിഥികളാവും.
ഫെബ്രുവരി 19 ന് ഉച്ചതിരിഞ്ഞു 4 മണിക്ക് നടക്കുന്ന ദേശീയ സെമിനാർ സമാപന സമ്മേളനത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ.വി എസ്.സുനിൽകുമാർ മുഖ്യാതിഥിയായിരിക്കും.
കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ അധ്യക്ഷത ചടങ്ങിൽ വഹിക്കും. അന്നേദിവസം 5 മണിക്ക് നടക്കുന്ന കവി സമ്മേളനം പി.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ശ്രീ.പൂവച്ചൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തും. സിനിമാതാരം അനുശ്രീ പ്രത്യേക അതിഥിയായിരിക്കും.
ഫെബ്രുവരി 20 ന് നബാർഡിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന കർഷക സംഗമം തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. നബാർഡ് സി ജി എം ആർ.സുന്ദർ അധ്യക്ഷത വഹിക്കും. ഫെബ്രുവരി 21 ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ്.സുനിൽകുമാർ സമാപന പ്രസംഗം നടത്തും. എംപി.മാരായ റിച്ചാർഡ് ഹേ, സുരേഷ് ഗോപി എന്നിവർ സംബന്ധിക്കും.