- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഷണൽ ബ്രോഡ്ബാൻഡ് പദ്ധതി ഇനിയും വൈകും; വേഗതയേറിയ ബ്രോഡ്ബാൻഡ് കണക്ഷനായി ഏറെക്കാലം കാത്തിരിക്കേണ്ടി വരും
ഡബ്ലിൻ: നാഷണൽ ബ്രോഡ്ബാൻഡ് പദ്ധതി വൈകുമെന്നതിനാൽ വേഗതയേറിയ ബ്രോഡ്ബാൻഡ് കണക്ഷനായി ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടി വരും. പതിനായിരക്കണക്കിന് വീടുകളും ബിസിനസ് സ്ഥാപനങ്ങളുമായി ബ്രോഡ്ബാൻഡ് കണക്ഷനായി കാത്തിരിക്കുന്നത്. സ്‌റ്റേറ്റ് സബ്‌സിഡിയോടു കൂടിയ നാഷണൽ ബ്രോഡ്ബാൻഡ് പദ്ധതിക്കായി ഏറെനാളായി കാത്തിരിപ്പു തുടങ്ങിയിട്ട്. 2020-ഓടെ 750,000 നോൺ അർബൻ വീടുകൾക്കാണ് ആധുനിക ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകാൻ പദ്ധതിയിട്ടിരുന്നത്. എന്ന പദ്ധതിയനുസരിച്ചുള്ള ബ്രോഡ്ബാൻഡ് കണക്ഷൻ വിതരണം ഈ വർഷം തുടങ്ങില്ലെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്യൂണിക്കേഷൻ വക്താവ് അറിയിച്ചിട്ടുള്ളത്. പദ്ധതി സംബന്ധിച്ച് വോഡഫോൺ, Eir എന്നീ കമ്പനികളുമായി സർക്കാർ ചർച്ചകൾ നീട്ടി വച്ചിരിക്കുകയാണ്. ഈ വർഷം അവസാനം മാത്രമേ, പദ്ധതി സംബന്ധിച്ച നടപടികളിൽ പുരോഗതി ഉണ്ടാകുകയുള്ളൂ എന്നാണ് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. കാര്യങ്ങൾ ഇത്തരത്തിൽ മുന്നോട്ടു പോകുന്നതിനാൽ സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നതു പോലെ 2022-ലോ അതിനു ശേഷമോ പദ്ധതി പൂർത്തീകരിക്കാൻ സാധ
ഡബ്ലിൻ: നാഷണൽ ബ്രോഡ്ബാൻഡ് പദ്ധതി വൈകുമെന്നതിനാൽ വേഗതയേറിയ ബ്രോഡ്ബാൻഡ് കണക്ഷനായി ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടി വരും. പതിനായിരക്കണക്കിന് വീടുകളും ബിസിനസ് സ്ഥാപനങ്ങളുമായി ബ്രോഡ്ബാൻഡ് കണക്ഷനായി കാത്തിരിക്കുന്നത്. സ്‌റ്റേറ്റ് സബ്‌സിഡിയോടു കൂടിയ നാഷണൽ ബ്രോഡ്ബാൻഡ് പദ്ധതിക്കായി ഏറെനാളായി കാത്തിരിപ്പു തുടങ്ങിയിട്ട്.
2020-ഓടെ 750,000 നോൺ അർബൻ വീടുകൾക്കാണ് ആധുനിക ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകാൻ പദ്ധതിയിട്ടിരുന്നത്. എന്ന പദ്ധതിയനുസരിച്ചുള്ള ബ്രോഡ്ബാൻഡ് കണക്ഷൻ വിതരണം ഈ വർഷം തുടങ്ങില്ലെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്യൂണിക്കേഷൻ വക്താവ് അറിയിച്ചിട്ടുള്ളത്. പദ്ധതി സംബന്ധിച്ച് വോഡഫോൺ, Eir എന്നീ കമ്പനികളുമായി സർക്കാർ ചർച്ചകൾ നീട്ടി വച്ചിരിക്കുകയാണ്. ഈ വർഷം അവസാനം മാത്രമേ, പദ്ധതി സംബന്ധിച്ച നടപടികളിൽ പുരോഗതി ഉണ്ടാകുകയുള്ളൂ എന്നാണ് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.
കാര്യങ്ങൾ ഇത്തരത്തിൽ മുന്നോട്ടു പോകുന്നതിനാൽ സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നതു പോലെ 2022-ലോ അതിനു ശേഷമോ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. പദ്ധതി തുടങ്ങി പത്തുവർഷത്തിനു ശേഷം പോലും പൂർത്തീകരിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ ഇപ്പോൾ സംശയമാണ്.