- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവരശേഖരണത്തിനായി എത്തുന്ന ഉദ്യോഗസ്ഥന് എല്ലാ സ്ഥിരതാമസക്കാരും കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദാംശം ശരിയായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. നവജാത ശിശുക്കൾ ഉൾപ്പെടെ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുകയും മരണപ്പെട്ടവരെ പട്ടിക
തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവരശേഖരണത്തിനായി എത്തുന്ന ഉദ്യോഗസ്ഥന് എല്ലാ സ്ഥിരതാമസക്കാരും കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദാംശം ശരിയായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. നവജാത ശിശുക്കൾ ഉൾപ്പെടെ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുകയും മരണപ്പെട്ടവരെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും വേണം. കൂടാതെ ആധാർ നമ്പർ അല്ലെങ്കിൽ ആധാർ എന്റോൾമെന്റ് ഐഡി നമ്പർ, മൊബൈൽ ഫോൺ നമ്പർ, കുടുംബത്തിന്റെ റേഷൻ കാർഡ് നമ്പർ എന്നിവയും രജിസ്റ്ററിൽ ഉൾപ്പെടുത്തും. പരിശോധനാ സൗകര്യത്തിനായി കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദാംശം മുൻകൂട്ടി കരുതി വയ്ക്കണമെന്ന് കേന്ദ്ര സെൻസസ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ അഭ്യർത്ഥിച്ചു.
Next Story