ശ്രീനഗർ: ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കാൻ പിഡിപിക്ക് നാഷണൽ കോൺഫറൻസിന്റെ പിന്തുണ. പിഡിപിയെ പിന്തുണയ്ക്കാൻ തയ്യാറെന്നു കാട്ടി ഗവർണർ എൻ എൻ വോറയ്ക്ക് നാഷണൽ കോൺഫറൻസ് കത്തയച്ചു. തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടി ഏറ്റവും വലിയ പാർട്ടിയായത് പിഡിപിയാണ്.

ബിജെപിയുമായി സഖ്യം ഉണ്ടാക്കരുതെന്ന് കഴിഞ്ഞ ദിവസം ചേർന്ന നാഷണൽ കോൺഫറൻസിന്റെ കോർ കമ്മറ്റി യോഗം തീരുമാനിച്ചിരുന്നു. കാവൽ മുഖ്യമന്ത്രി സ്ഥാനം ഒമർ അബ്ദുള്ള രാജി വച്ചതിനെ തുടർന്ന് 9 മുതൽ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. 87 അംഗ നിയമസഭയിൽ പിഡിപിക്ക് 28 ഉം ബിജെപിക്ക് 25 ഉം എൽഎൽഎമാരാണുള്ളത്. 15 എംഎൽഎമാരാണ് നാഷണൽ കോൺഫറൻസിനുള്ളത്. കോൺഗ്രസിന് 12 എംഎൽഎമാരുമുണ്ട്.