- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ ദേശീയ ദിന ദീപാലങ്കാരം: ഷിഫക്ക് ആദരം
മനാമ: ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റൽ ഗവർണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തിൽ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന് ആദരം. മികച്ച ദീപാലങ്കാര ഒരുക്കിയതിനാണ് പുരസ്‌കാരം. ഏഴു നിലകളിലെ ഷിഫ മെഡിക്കൽ സെന്റർ കെട്ടിടം ദേശീയ ദിനാഘോഷത്തിനു മുന്നോടിയായി വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചിരുന്നു. ബഹ്റൈൻ ദേശീയ പാതകയുടെ നിറത്തോടെയുള്ള അലങ്കാരം വർണകാഴ്ചകളൊരുക്കി.
ക്യാപിറ്റൽ ഗവർണറേറ്റിൽ നടന്ന ചടങ്ങിൽ ഗവർണർ ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ ഖലീഫയിൽ നിന്നും ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ ഓപ്പറേഷൻസ് മാനേജർ വിക്ടർ പോൾ മെമന്റോ ഏറ്റുവാങ്ങി.കഴിഞ്ഞ വർഷവും ദീപാലങ്കാരമത്സരത്തിൽ ഷിഫക്ക് പുരസ്‌കാരം ലഭിച്ചിരുന്നു.
മികച്ച ചികിത്സയും പരിചരണവുമായി ബഹ്റൈൻ ആരോഗ്യ മേഖലയിൽ 17ാം വർഷത്തിലേക്കു പ്രവേശിക്കുകയാണ് ഷിഫ. ഏഴു നില കെട്ടിടത്തിൽ മെഡിക്കൽ സെന്ററും നേരത്തെയുള്ള കെട്ടിടത്തിൽ ഡെന്റൽപ്രീ എംപ്ലോയ്മെന്റ് മെഡിക്കൽ സെന്ററും പ്രവർത്തിക്കുന്നു. കാർഡിയോളജി, കോസ്മെറ്റോളജി, ഓർത്തോഡോണ്ടിക്സ്, പീഡോഡോണ്ടിക്സ് തുങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഷിഫയിൽ ലഭ്യമാണ്.
ശിശുരോഗ വിഭാഗത്തിലും ഓർത്തോപീഡിക് വിഭാഗത്തിലും മൂന്നു വീതം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും റേഡിയോളജി വിഭാഗത്തിൽ ഒരു കൺസൾട്ടന്റ് അടക്കം മൂന്നു വിദഗ്ധരുടെയും ഗൈനക്കോളജി വിഭാഗത്തിൽ ഒരു കൺസൾട്ടന്റ് അടക്കം നാലു വിദഗ്ധരുടെ സേവനം ലഭ്യമാണ്. സിടി, മാമോഗ്രാം, എക്കോ-ടിഎംടി പരിശോധനകളും ഷിഫയിൽ ലഭിക്കും.
കോവിഡ്-19 പരിശോധനയും ഷിഫയിൽ ലഭ്യമാണ്.